Image

എല്ലാം ഭഗവാന്‌ സമര്‍പ്പിച്ച്‌ ഭരണം നടത്തി

Published on 03 July, 2011
എല്ലാം ഭഗവാന്‌ സമര്‍പ്പിച്ച്‌ ഭരണം നടത്തി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭാരിച്ച സ്വത്തുക്കളെല്ലാം ഭഗവാന്‌ സമര്‍പ്പിച്ച്‌ ഭരണം നടത്തുകയായിരുന്നു രാജവംശം. എ.ഡി. ഒന്നുമുതല്‍ നാലുവരെയുള്ള സംഘ കാലത്തു സംഘകാല രാജാക്കന്മാരുടെയും പിന്നീടു വിഴിഞ്ഞം ആസ്ഥാനമാക്കിയും തിരുവനന്തപുരം ആസ്ഥാനമാക്കിയും ഭരിച്ച ആയ്‌ രാജാക്കന്മാരുടെയും എട്ടര യോഗക്കാരുടെയും കീഴിലായിരുന്നു പത്മനാഭസ്വാമിക്ഷേത്രം. എട്ടുവീടരെ കൊന്നൊടുക്കി വേണാട്‌ ഭരണം ഏറ്റ അനിഴം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ കൊച്ചി രാജ്യത്തിനിപ്പുറത്തുള്ള 60 ഓളം നാട്ടുരാജ്യങ്ങളെ കീഴടക്കി ആധുനിക തിരുവിതാംകൂര്‍ സ്ഥാപിച്ചു. തൃപ്പടിദാനം നടത്തിയതോടെ ക്ഷേത്രവും രാജ്യവുമെല്ലാം ശ്രീപത്മനാഭന്റെ വകയായി മാറി. സ്വത്തുക്കള്‍ കണ്ടെടുത്ത വേളയില്‍ രാജവംശം ഒന്നിലും പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക