Image

ജെഫ് സെഷന്‍സ് പുറത്ത് (ബി ജോണ്‍ കുന്തറ)

Published on 08 November, 2018
ജെഫ് സെഷന്‍സ് പുറത്ത് (ബി ജോണ്‍ കുന്തറ)
ജെഫ് സെസ്സെന്‍സും ട്രംപും തമ്മിലുള്ള അടുപ്പം, ട്രംപ് തന്‍റ്റെ സ്ഥാനാര്‍ത്തിത്വം പ്രഖ്യാപിച്ച സമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഒരു മുതിര്‍ന്ന നേതാവ്, ഡൊണാള്‍ഡ് ട്രംപിനെ ആദ്യമേ പിന്താങ്ങുന്ന സെനറ്റര്‍ ജെഫ് സെഷന്‍സ് ആയിരുന്നു.

പിന്നീട് ഒരുപ്രധാന ഉപദേഷ്ടാവായി ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നവരെയും ഇയാള്‍ കൂടെനിന്നു. എല്ലാ പ്രെസിഡന്‍റ്റുമാരും തങ്ങളെ തിരഞ്ഞെടുപ്പില്‍ സഹായിച്ചവര്‍ക്ക് ഭരണത്തില്‍ പ്രമുഖ സ്ഥാനങ്ങള്‍ കൊടുക്കുക സാധാരണ സമ്പ്രദായം. ജെഫ് സെഷന്‍ യൂ.സ്.അറ്റോര്‍ണി ജെനറല്‍ ആയി നിയമിക്കപ്പെട്ടു.

പ്രെസിഡന്‍റ്റ് തന്‍റ്റെ മന്ധ്രി സഭയിലേയ്ക്ക് പൂര്‍ണ്ണമായും വിശ്വസിക്കുവാനും തന്നെ തുണക്കുന്നന്നവരെയും മാത്രമേ നയമിക്കുകയുള്ളു. ഇതില്‍ പലേ തസ്തികകളും സെനറ്റ് സ്ഥിരീകരിക്കണമെങ്കിലും പ്രസിഡന്‍റ്റിന് എപ്പോള്‍ വേണമെങ്കിലും ഇവരെ പിരിച്ചുവിടാം.

ജെഫ് സെഷന്‍സും ട്രംപുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ആരംഭിക്കുന്നത് ഇയാള്‍ സ്വയം, ട്രംപ് റഷ്യാ തിരഞ്ഞെടുപ്പു ഗൂഢാലോചന, അന്വേഷണങ്ങളില്‍ നിന്നും മാറി നില്‍ക്കുമെന്ന് വെളിപ്പെടുത്തുന്നതുമുതല്‍. ഓര്‍ക്കുന്നുണ്ടാകും, റഷ്യാ കോലുഷന്‍ ആരോപണങ്ങള്‍ ഡെമോക്രാറ്റ്‌സും മാധ്യമങ്ങളും തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ തുടങ്ങിയിരുന്നല്ലോ. മുന്‍ ഫ്ബിഐമേധാവി ജെയിംസ് കോമിയുടെ പിരിച്ചുവിടല്‍ ഇതിന് ആക്കം കൂട്ടി ഒരു സ്‌പെഷ്യല്‍ കൗണ്‍സിലിനെ നിയമിക്കണമെന്ന ആവശ്യീ പലേ സ്ഥലങ്ങളില്‍നിന്നും ഉയര്‍ന്നു വന്നു.

ഏതു രീതിയില്‍ അന്വേഷണങ്ങള്‍ മുന്നോട്ടു നീക്കണമെന്ന് തീരുമാനിക്കേണ്ട അധികാരം രാജ്യത്തിന്‍റ്റെ അറ്റോര്‍ണി ജനറലിന്‍റ്റെ പക്കല്‍. എന്നാല്‍ സെഷന്‍സ്,ഈ കേസില്‍നിന്നുംസ്വയം വിട്ടുനില്ക്കു മെന്ന് പറഞ്ഞിരുന്നതിനാല്‍ ആ ചുമതല സഹ അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റീനു ലഭിച്ചു ഇയാള്‍ജെയിംസ് കോമിയുടെ ചങ്ങാതിറോബര്‍ട്ട് മുള്ളറെ സ്‌പെഷ്യല്‍ കൌണ്‍സില്‍ ആയി നിയമിക്കുകയും ചെയ്തു .

സ്‌പെഷ്യല്‍ കൗണ്‍സിലിനെ നയമിക്കാതെ മറ്റുരീതികളില്‍ ഈ റഷ്യന്‍ ഗൂഢാലോചന അന്വേഷിക്കാമായിരുന്നു എന്നായിരുന്നു ട്രംപിന്‍റ്റെ വാദഗതി. കൂടാതെ റോസെന്‍സ്റ്റിന്‍ മുള്ളര്‍ക്ക്, അന്വേഷണത്തില്‍ അനിയന്ത്രിതമായ അധികാരംവും നല്‍കി. വേണമെങ്കില്‍ റോസെന്‍സ്റ്റിനു, മുള്ളര്‍ക്ക് മാര്ഗിനിര്‌ദ്ദേ ശങ്ങള്‍ നല്‍കാമായിരുന്നു, പരിധികള്‍ നിശ്ചയിക്കാമായിരുന്ന കൂടാതെ സമയപരിധിയും നല്‍കാമായിരുന്നു..

ഇവിടാണ് ട്രംപും സെഷന്‍സുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങുന്നത്. ട്രംപ് ഇത് പൊതു രംഗങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തു. റോബര്‍ട്ട് മുള്ളര്‍, റേഷ്യ കോലുഷന്‍ എന്നപേരില്‍ അന്വേഷണം തുടങ്ങിയിട്ട് ഒന്നര വര്‍ഷമാകുന്നു എന്നിട്ടും എങ്ങും എത്തിയിട്ടില്ല. നിരവധി പേരെ ഈ പ്പേരില്‍ മറ്റു കുറ്റങ്ങള്‍ക്ക് ശിക്ഷയും വാങ്ങി ക്കൊടുക്കുന്നു. മുള്ളര്‍ അന്വേഷണം ലഷ്യീ വിട്ടു കാടുകയറിപ്പോകുന്നു എന്നും പരാതികള്‍ ഉദിക്കുന്നുണ്ട്.

സെഷന്‍സ് ഏതു സമയവും പുറത്താക്കപ്പെടുമെന്ന കിംവദന്തി കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി എന്നാല്‍ പ്രസിഡന്‍റ്റ്, എടക്കാലതിരഞ്ഞെടുപ്പ് കഴയുന്നതിനു നോക്കിയിരിക്കുക ആയിരുന്നു എന്ന് ഇന്നലെ മനസ്സിലാകുന്നു.ഇന്നും വോട്ടെണ്ണലുകള്‍ പരിപൂര്‍ണ്ണമായിട്ടില്ല.

ട്രംപിന്‍റ്റെ നീക്കങ്ങള്‍ വളരെ തന്ത്രപൂര്‍വം. ഡെപ്യൂട്ടി റോസന്‍സ്‌റ്റൈനെ മുകളിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനു പകരം, ഒരു ഇടക്കാല അറ്റോര്‍ണി ജനറലിനെ നിയമിക്കുക ആയിരുന്നു. പിന്നീട് സ്ഥിര ജനറലിനെ കണ്ടുപിടിക്കുമെന്നും പ്രസ്താവന നടത്തി.

ഇപ്പോഴത്തെഇടക്കാലഅറ്റോര്‍ണി ജനറല്‍ മാത്യു വിറ്റക്കര്‍, ഇയാള്‍ സേഷന്‍സിന്‍റ്റെ പേര്‍സണല്‍ അസിസ്റ്റന്‍റ്റായിരുന്നു. ഇതില്‍ നിന്നും പലേ ഗുണങ്ങള്‍ ട്രംപ് കാണുന്നു. ഒന്ന്, റോബര്‍ട്ട് മുള്ളര്‍, അന്വേഷണ ചുമതല പുതിയ അറ്റോര്‍ണി ജനറലിന്‍റ്റെ കാരങ്ങളിലെത്തും. ഇയാള്‍ക്ക് മുള്ളരെ പലേ രീതികളിലും നിയന്ത്രിക്കുന്നതിനുപറ്റും. ഇപ്പോള്‍ ഈ അന്വേഷണത്തിന് ചിലവഴിക്കുന്ന പണംവരെ വെട്ടിക്കുറക്കുന്നതിനുപറ്റും.
അന്വേഷണം പൂര്‍ത്തി ആയാലോ അതിന്‍റ്റെ അവസാന രേഖകള്‍ റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറലിന്‍റ്റെ കൈകളിലാണ് എത്തുന്നത് പിനീട് അയാളായിരിക്കും തീരുമാനിക്കുക റിപ്പോര്‍ട്ട് പുറത്തുവിടണമോ, എന്തെങ്കിലും നടപടികള്‍ എടുക്കണമോ? പുറത്തുവിട്ടാല്‍ത്തന്നെ, അത് ഏതു രൂപത്തില്‍ ആയിരിക്കണം എന്നെല്ലാം.

നിയമപ്രകാരം ഒരിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റോബര്‍ട്ട് മുള്ളറുടെ ചുമതലത്തീര്‍ന്നു അയാള്‍ക്കോ അയാളുടെ സഹായികള്‍ക്കോ ഈ റിപ്പോര്‍ട്ടിനെ പ്പറ്റി ഉള്ളടക്കമൊന്നും പുറത്തു സംസാരിക്കുവാന്‍ പാടില്ല, ആര്‍ക്കും വെളിപ്പെടുത്തിക്കൂടാ.

എന്നിരുന്നാല്‍ത്തന്നെയും, ഡെമോക്രാറ്റ്‌സ് കണ്ട്രോള്‍ ചെയ്യുന്ന പുതിയ ഹൌസ് ചുമ്മാതിരിക്കില്ല അവര്‍ നൂറായിരംവിചാരണകള്‍ ഇതിന്‍റ്റെപേരില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കും.

Join WhatsApp News
Tom abraham 2018-11-08 11:07:00

40 million wasted for past clinton investigation. Trump will not waste money for investigations.  Mueller or killer. Sessions without any visions !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക