Image

പ്രവീണ്‍ കേസില്‍ അപ്പീല്‍ നിരസിച്ചു; ഭാവി പരിപാടി തീരുമാനിക്കാന്‍ യോഗം ചേരുന്നു

Published on 07 November, 2018
പ്രവീണ്‍ കേസില്‍ അപ്പീല്‍ നിരസിച്ചു; ഭാവി പരിപാടി തീരുമാനിക്കാന്‍ യോഗം ചേരുന്നു
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് വധ കേസില്‍ ജൂറി തീരുമാനം റദ്ദാക്കി പുതിയ വിചാരണക്ക് ഉത്തരവിടുകയും പ്രതി ഗേജ് ബഥൂണിനെവിട്ടയക്കുകയും ചെയ്ത ജഡ്ജിയുടെ തീരുമാനത്തിനെതിരെ സ്റ്റേറ്റ്സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ നിരസിച്ചതിനെതിരെപ്രതിഷേധം.

നീതി നിഷേധം തുടര്‍ക്കഥയായ ഈ കേസില്‍ സമൂഹത്തിന്റെ ആശങ്കകള്‍ അറിയിക്കുവാന്‍ ഈ ഞായറാഴ്ച രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന യോഗവും പത്ര സമ്മേളനവും നടത്തുന്നു. നവം 11, വൈകിട്ട് 7 മണി: ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച്, 240 പോട്ടര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, ഇല്ലിനോയി-60016

എല്ലാവരെയും യോഗത്തിലേക്കു പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍ വീനര്‍ ഗ്ലാഡ്‌സന്‍ വര്‍ഗീസ് ക്ഷണിച്ചു.

വിചാരണ കോടതി നടപടിക്കെതിരെ പ്രോസിക്യൂഷനാണു അപ്പീല്‍ നല്കിയത്. എന്നാല്‍ അത് പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. പ്രതിക്കെതിരെ പല ആരോപണങ്ങള്‍ ഉണ്ടായിട്ടും അവയും പരിഗണിച്ചില്ല. അതിനു പുറമെ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സുപ്രെം കോടതി ഈ അപ്പീല്‍ പരിഗണിക്കുന്നതിനെ എതിര്‍ക്കുകയാണു ചെയ്തത്. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും മറ്റും അറ്റോര്‍ണി ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

പ്രവീണിനു അനുകൂലമായ നിലപാടെടുത്ത കോണ്‍ഗ്രസംഗം ജാന്‍ ഷാക്കോസ്‌കി, സ്റ്റേറ്റ് റെപ്രസെന്റെറ്റിവുമാരായ ലിന്‍ഡ ചാപ്പ, ടെറി ബ്രയന്റ്, ലൂ ലാംഗ് തുടങ്ങിയവര്‍ക്ക് ബഥൂന്റെ അറ്റോര്‍ണി കത്തെഴുതിയതിന്റെ ഉദ്ധേശ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു.

നീതി നിഷേധിക്കാനും പ്രതിക്കനുകൂലമായ നടപടികള്‍ സ്വീകരിക്കുവാനും വിവിധ തലങ്ങളില്‍ നടക്കുന്ന ശ്രമം യോഗത്തില്‍ ചര്‍ച്ച ചെയ്യും
Join WhatsApp News
Sudhir Panikkaveetil 2018-11-08 15:03:10
അമേരിക്കൻ പൗരത്വം സ്വീകരിച്ചിട്ടും 
നാട്ടിലെ വിഗ്രഹങ്ങളെ രക്ഷിക്കാനും, പൊതുമുതൽ 
നശിപ്പിച്ച് സർക്കാരിന്റെ ഖജനാവ് കാലിയാക്കുന്നവര്ക്കും 
വേണ്ടി സഹായങ്ങൾ എത്തിക്കാനും 
അതിനായി ഒത്തുകൂടാനും നടക്കുന്നവർ 
ഒരു നിമിഷം ചിന്തിക്കുക. അവർ അമേരിക്കയിലാണ് 
ജീവിക്കുന്നത് ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് അതിനായി 
ശബ്ദം  ഉയർത്തണം ഒത്തൊരുമ   കാട്ടണം. 
സത്യം ജയിക്കണമെങ്കിൽ 
സത്യസന്ധമായി പ്രവർത്തിക്കകൂടി വേണം. 
 
ഏതോ ഒരമ്മയുടെ മകൻ എനിക്കെന്താ എന്ന് 
ചിന്തിക്കാതെ നാളെ നമുക്ക് ഇങ്ങനെ വരാം എന്നോർക്കേണ്ടതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക