Image

ജര്‍മ്മന്‍ ടെലികോം ടെലഫോണ്‍ ബൂത്തുകളില്‍ ഇലക്ട്രിക് കാര്‍ പമ്പ് സൗകര്യം

ജോര്‍ജ് ജോണ്‍ Published on 07 November, 2018
ജര്‍മ്മന്‍ ടെലികോം ടെലഫോണ്‍ ബൂത്തുകളില്‍ ഇലക്ട്രിക് കാര്‍ പമ്പ് സൗകര്യം
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയില്‍ ഇലക്ട്രിക് കാറുകള്‍ക്കായി ടെലികോം ടെലഫോണ്‍ ബൂത്തുകളില്‍ പമ്പ് സൗകര്യം ഒരുക്കുന്നു. മൊബൈല്‍ ഫോണുകളുടെ അതിപ്രസരണം മൂലം ജര്‍മ്മന്‍ ടെലികോമിന്റെ ടെലഫോണ്‍ ബൂത്തുകളിലെ ടെലഫോണ്‍ വിളികള്‍ വളരെ വിരളമാണ്. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് കാറുകള്‍ക്കായി ടെലികോം ടെലഫോണ്‍ ബൂത്തുകളില്‍ ഇലക്ട്രിക് പമ്പ് സൗകര്യം ആരംഭിക്കുന്നു. 

ഇത് ജര്‍മ്മന്‍ ടെലികോമിന് കൂടുതല്‍ വരുമാനവും ലാഭവും ഉണ്ടാക്കാമെന്ന് ജര്‍മന്‍ ടെലികോം നടത്തിയ പഠനത്തില്‍ കണ്ടെത്തി. അങ്ങിനെ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന മ്യൂണിക്, ഹംബൂര്‍ഗ്, സ്റ്റുട്ട്ഗാര്‍ട്ട്, കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളില്‍ ഡിസംബര്‍ 01 മുതലോ, നേരത്തെയോ ടെലഫോണ്‍ ബൂത്തുകളിലെ ഇലക്ട്രിക് പമ്പ് സൗകര്യം തുടങ്ങുമെന്ന് ജര്‍മന്‍ ടെലികോം വക്താവ് ഹ്യൂബര്‍ട്ടുസ് കീഷ്‌വിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

ജര്‍മ്മന്‍ ടെലികോം ടെലഫോണ്‍ ബൂത്തുകളില്‍ ഇലക്ട്രിക് കാര്‍ പമ്പ് സൗകര്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക