Image

സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

Published on 07 November, 2018
  സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

മുരുകദോസ്‌- വിജയ്‌ ചിത്രം സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്‌. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ്‌ ചിത്രം ചോര്‍ന്നത്‌.

ചിത്രത്തിന്റെ എച്ച്‌ ഡി പ്രിന്റ്‌ തന്നെ ഓണ്‍ലൈനില്‍ റിലീസ്‌ ചെയ്യുമെന്ന്‌ തമിഴ്‌ റോക്കേഴ്‌സ്‌ ട്വിറ്റര്‍ പേജിലൂടെ ഭീഷണി മുഴക്കിയിരുന്നു.

ഇതിനെത്തുടര്‍ന്ന്‌ ചിത്രം തിയേറ്ററുകളില്‍ നിന്നും ക്യാമറയില്‍ പകര്‍ത്തുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ തമിഴ്‌ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലും അറിയിച്ചിരുന്നു.

ചിത്രം ചോര്‍ത്തിയതില്‍ തമിഴ്‌റോക്കേഴ്‌സിനെതിരേ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. തമിള്‍റോക്കേഴ്‌സിനെതിരെ നിയമ നടപടിയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

തമിഴ്‌നാട്‌ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സര്‍ക്കാരില്‍ കീര്‍ത്തി സുരേഷാണ്‌ നായിക. വരലക്ഷ്‌മി ശരത്‌കുമാര്‍ അടക്കം ചിത്രത്തില്‍ വലിയ താരനിരയാണ്‌ അണി നിരക്കുന്നത്‌. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിലാണ്‌ ചിത്രം റിലീസിനെത്തുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക