Image

മിസ്സ് റൂബി തങ്കം തോമസ് 2018 -ലെ മലയാളി മങ്ക

(എബി മക്കപ്പുഴ) Published on 06 November, 2018
മിസ്സ് റൂബി തങ്കം തോമസ് 2018 -ലെ മലയാളി മങ്ക
ഡാളസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരിസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ച ആഡിറ്റോറിയത്തില്‍ കേരള ലിറ്റററി സൊസൈറ്റി ഒരുക്കിയ കേരള പിറവി ആഘോഷ വേളയില്‍ റൂബി തങ്കം തോമസ് 2018 -ലെ മാലയാളി മങ്ക ആയി തെരഞ്ഞെടുക്കപ്പെട്ടു. 

നൂറു കണക്കിന് മലയാളി സുഹൃത്തുക്കള്‍ ഒന്നിച്ചു കൂടിയ സദസില്‍ 2017 -ലെ മങ്കയായി തെരഞ്ഞടുക്കപ്പെട്ട ഡോ. റീമ എബി തോമസ് റൂബി തങ്കം തോമസിനെ കിരീടം അണിയിച്ചു.

ഡോ. എം.വി പിള്ള മലയാളി മങ്കയ്ക്കു ട്രോഫി സമ്മാനിച്ചു.
ഡാളസ്സിലെ കല സാംസ്‌കാരിക രംഗത്തു നിറഞ്ഞു നില്‍ക്കുന്ന റൂബിതങ്കം തോമസ് മികച്ച ഗായികയും നര്‍ത്തകിയുമാണ്. നഴ്‌സിംഗ് ഫൈനല്‍ ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥി.

ഡാളസ് സുഹൃദ വേദിയുടെ സംഘടകരായ ശ്രീ. രാജുവിന്റെയും അമ്പിളി എലിസബത്തിന്റെയും മകളാണ്. റാന്നി കുറ്റിയില്‍ കുടുംബാഗമാണ്.
മിസ്സ് റൂബി തങ്കം തോമസ് 2018 -ലെ മലയാളി മങ്കമിസ്സ് റൂബി തങ്കം തോമസ് 2018 -ലെ മലയാളി മങ്കമിസ്സ് റൂബി തങ്കം തോമസ് 2018 -ലെ മലയാളി മങ്കമിസ്സ് റൂബി തങ്കം തോമസ് 2018 -ലെ മലയാളി മങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക