Image

ഇന്നത്തെ വോട്ട് എണ്ണപ്പെടുന്നത്(ബി ജോണ്‍ കുന്തറ)

Published on 06 November, 2018
ഇന്നത്തെ വോട്ട് എണ്ണപ്പെടുന്നത്(ബി ജോണ്‍ കുന്തറ)
ഇന്ന് അമേരിക്കന്‍ ജനത പലേ ദിനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകള്‍ എണ്ണപ്പെടും. വിവിധ സ്ഥാനങ്ങളിലേക്കു മല്‍സരിക്കുന്ന നൂറോളം ഇന്ത്യന്‍ അമേരിക്കരുടെ വിധിയും വൈകിട്ട് അറിയാം. 
കോണ്‍ഗ്രസില്‍ ഇന്ത്യാക്കാരുടെ എണ്ണം നാലില്‍ നിന്ന് 8 ആകുമോ? സമോസാ കോക്കസ് ശക്തമാകുമോ?

എന്റ്റെ ഓര്‍മ്മയില്‍, ഇതുപോലെ വാശിയേറിയ ഒരു ഇടക്കാല തിരഞ്ഞെടുപ്പ് ആദ്യത്തേത്. കാരണം, മറ്റൊന്നുമല്ല 2016ല്‍ ഹില്ലരി തോറ്റു അത് തികച്ചും വേദനിപ്പിക്കുന്ന ഇച്ഛാഭംഗമായിരുന്നു ഡെമോക്രാറ്റ്‌സിനും അവരെ നൂറു ശതമാനവും തുണച്ചിരുന്ന ഒട്ടനവധി മാധ്യമങ്ങള്‍ക്കും. ആ പക തീര്‍ക്കുന്നതിന് കിട്ടിയ ഒരവസരമാണ് ഈ തിരഞ്ഞെടുപ്പ്.

ഇരു പാര്‍ട്ടികളും ചേര്‍ന്ന്, ഒരിടക്കാല തിരഞ്ഞെടുപ്പില്‍ ഒരു ബില്യണില്‍ കൂടുതല്‍ ഡോളര്‍ ചിലവഴിച്ച വോട്ടെടുപ്പ്. മത്സരം നടക്കുന്നത് 435 കോണ്‍ഗ്രസ് സീറ്റുകള്‍, 35 സെനറ്റ് സീറ്റുകള്‍; 36 സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍.

വളരെയധികം പ്രാദേശിക സ്ഥാനങ്ങളിലേക്കും ഇലക്ഷനുണ്ട്.
ഇന്നത്തെ പാര്‍ട്ടി നില സെനറ്റില്‍ 51 റിപ്പബ്ലിക്കന്‍, 47 ഡെമോക്രാറ്റ്, രണ്ട് സ്വതന്ത്ര സെനറ്റര്‍മാരും. ഹൗസില്‍ 237 റിപ്പബ്ലിക്കന്‍സും 197 ഡെമോക്രാറ്റ്‌സും.

ഡെമോക്രാറ്റ്‌സിന്റ്റെമുഖ്യ ഉദ്ദേശം ഹൗസ് (കോണ്‍ഗ്രസ്) പിടിച്ചെടുക്കുക എന്നതാണ്. സെനറ്റ് പിടിച്ചെടുക്കുക അസാധ്യമെന്ന് നേരത്തെ ഗ്രഹിച്ചിരുന്നു. കാരണം നിരവധി ഡെമോക്രാറ്റ് സെനറ്റേഴ്സ് തിരഞ്ഞെടുപ്പു നേരിടുന്നു

ഡൊണാള്‍ഡ് ട്രമ്പ് മത്സരിക്കുന്നില്ല എങ്കിലും ഒരു പ്രസിഡന്റ്റും, ഇതുപോലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല ഓരോ ദിനവും രണ്ടും മൂന്നും സ്ഥലങ്ങളിലാണ് റാലികളില്‍ പങ്കുകൊണ്ടത്.

ഇവിടെ സന്ദിഗ്ദ്ധ സ്ഥിതിയില്‍ ട്രമ്പ് കാണുന്നത്, കോണ്‍ഗ്രസ്ഡെമോക്രാറ്റ്സ് പിടിച്ചെടുത്താല്‍, താന്‍ നടപ്പാക്കിയതും നടപ്പാക്കുവാന്‍ ശ്രമിക്കുന്നതുമായ പദ്ധതികള്‍ വെള്ളത്തിലാകും.

ഡെമോക്രാറ്റ്സ് വിജയിച്ചാല്‍ നാന്‍സിപെലോസിയിലൂടെ കോണ്‍ഗ്രസ്, രാജ്യം ഭരിക്കുന്നതിനു പകരം ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനായിരിക്കും ശ്രമിക്കുക. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ തീവ്ര പക്ഷവും അവരെ തുണക്കുന്ന മാധ്യമങ്ങളും രാജ്യ നന്മയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഹില്ലരി തോറ്റതിലുള്ള പകരം വീട്ടലിലാണ്.

ആദ്യമേ കണ്ട ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മുന്നേറ്റം ഒന്നു രണ്ടു സംഭവങ്ങള്‍ മരവിപ്പിച്ചു. ഒന്ന് ജഡ്ജ് കാവനോ ഹിയറിങ്ങ്. ഇതില്‍ ഒട്ടനവധി സ്വതന്ത്ര സമ്മദിതായകര്‍ കാണുന്നത് ഒരു പാര്‍ട്ടി മനപ്പൂര്‍വം കെട്ടിച്ചമച്ച ആരോപണങ്ങള്‍ ആയിരുന്നു ആ നല്ല മനുഷ്യനെതിരെ സമര്‍പ്പിക്കപ്പെട്ടതെന്ന്.

രണ്ട്, ഇന്നു നാം തെക്കന്‍ അതിര്‍ത്തിയില്‍ കാണുന്ന നിയമവിരുദ്ധമായ കുടിയേറ്റം. തെക്കന്‍ രാജ്യങ്ങളില്‍ നിന്നും കാരവന്‍ എന്നപേരില്‍ പുറപ്പെട്ടിരിക്കുന്ന ആയിരങ്ങളെ വെറുതെ അതിര്‍ത്തി കടത്തി ഈ രാജ്യത്തു പ്രവേശിപ്പിക്കില്ല എന്ന് പ്രസിഡന്റ് പ്രഖ്യാപനം നടത്തി അതിലേക്കായി സൈന്യത്തെയും നിയോഗിച്ചു. പൊതുവെ അമേരിക്കന്‍ ജനത നിയമവിരുദ്ധ കുടിയേറ്റം തുണക്കുന്നില്ല.

ഇന്നത്തെ ദിനം അവസാനിക്കുന്നതിനു മുന്‍പേ നാം അറിഞ്ഞിരിക്കും ഈ രാജ്യത്തിന്റ്റെ അടുത്ത രണ്ടു വര്‍ഷത്തെ മുന്നോട്ടുള്ള ഗതി ഏതു പാതയില്‍ കൂടിയായിരിക്കും. ഇപ്പോള്‍ രാജ്യം കാണുന്ന പുരോഗതിക്ക് വിരാമം വരുമോ? എന്തായാലും കാത്തിരുന്നു കാണുക.
ന്യു ജെഴ്‌സിയില്‍ നിന്നു യു.എസ് സെനറ്റിലേക്കു നിലവിലുള്ള ഡമോക്രാറ്റ് അംഗം റോബ് മെനെന്‍ഡസ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബോബ് ഹ്യൂഗിനില്‍ നിന്ന് ശക്ത്മായ എതിര്‍പ്പ് നേരിടുന്നുണ്ട്.
എന്നാല്‍ ന്യു യോര്‍ക്ക് ഗവര്‍ണറ സ്ഥാനത്തേക്കു മൂന്നാമതും മല്‍സരിക്കുന്‍ ആന്‍ഡ്രൂ കുവോമോ നിഷ്പ്രയസം ജയിക്കുമെന്നു ഉറപ്പാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക