Image

നിധിശേഖരം പൊതുജനങ്ങളെ കാണിക്കണം: ശശി തൂരൂര്‍

Published on 03 July, 2011
നിധിശേഖരം പൊതുജനങ്ങളെ കാണിക്കണം: ശശി തൂരൂര്‍
തിരുവനന്തപുരം: കണക്കെടുപ്പ്‌ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം പൊതുജനങ്ങള്‍ക്ക്‌ കാണാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, 90,000 കോടിയുടെ നിധിശേഖരം കണ്ടെത്തിയതായി അറിയുന്നു. ഇനി ഒരു അറയിലെ കണക്കെടുപ്പ്‌ നാളെ തുടങ്ങും. അതുകൂടിയാകുമ്പോള്‍ ഏതാണ്‌ ഒരു ലക്ഷം കോടിയ്‌ക്ക്‌ മുകളില്‍ നിധിശേഖരത്തിന്റെ മൂല്യം വരുമെന്ന്‌ കണക്കാക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക