Image

യാക്കോബായ സുറിയാനി സഭയ്ക്ക് കലിഫോര്‍ണിയയില്‍ പുതിയ ദേവാലയം

ജയിംസ് വര്‍ഗീസ് Published on 05 November, 2018
യാക്കോബായ സുറിയാനി സഭയ്ക്ക് കലിഫോര്‍ണിയയില്‍ പുതിയ ദേവാലയം
കലിഫോര്‍ണിയ:  മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് കലിഫോര്‍ണിയ സിലിക്കോണ്‍വാലി (സാന്‍ഹൊസെ)യിലെ പുതിയ ദേവാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ച് തുടക്കം കുറി!ച്ചു.

പുതിയ ദേവാലയത്തിന്റെ ആദ്യ കുര്‍ബാനയില്‍ കെ. ജെ. ജോണ്‍ എപ്പിസ്‌കോപ്പാ, ആബൂനാ യെല്‍ദോ അസാര്‍, റവ. ഫാ. സജി കോര, റവ. ഫാ. കുര്യാക്കോസ് പുതുപ്പാടി എന്നിവര്‍ സഹകാര്‍മികരായിരുന്നു. സാക്രമെന്റോ, ബേസില്‍, ലിവര്‍മൂര്‍ സെന്റ് മേരീസ് തുടങ്ങിയ സഹോദര ഇടവകകളിലെ നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതു സംബന്ധിച്ചു നടന്ന യോഗത്തില്‍ ഇടവക ആരംഭിക്കുന്നതിന് ക്രമീകരണം ചെയ്തു സഹായിച്ച സാന്‍ഹൊസെ സെന്റ് തോമസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ആബൂന യല്‍ദോ അസാര്‍, ബോര്‍ഡ് അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവരെ മെത്രാപ്പോലീത്താ അഭിനന്ദിച്ചു. തുടര്‍ന്നു റവ. ഫാ. കുരിയാക്കോസ് പുതുപ്പാടിക്ക് പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമത നല്‍കി.

നോര്‍ത്ത് അമേരിയ്ക്കന്‍ ഭദ്രാസനത്തില്‍ മോര്‍ സ്‌തേഫാനോസിന്റെ നാമത്തിലെ ആദ്യ ദേവാലയമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക