Image

കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍

ജോണിക്കുട്ടി പിള്ളിവീട്ടില്‍ Published on 05 November, 2018
കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3-ാം തീയതി  ശനിയാഴ്ച നടന്ന 56 ചീട്ടുകളി മത്സരത്തില്‍ മുണ്ടപ്ലാക്കില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ ജോയി മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 1501 ഡോളര്‍ ക്യാഷ് അവാര്‍ഡും ജോസഫ് മുളയാനിക്കുന്നേല്‍ ക്യാപ്ടനായുള്ള ഹൂസ്റ്റന്‍ ടീം കരസ്ഥമാക്കി. ടോം കാരാപ്പളളില്‍ സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനമായ കുര്യന്‍ കാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും കുര്യന്‍ നെല്ലാമറ്റം ക്യാപ്ടനായുള്ള ചിക്കാഗോ ടീം കരസ്ഥമാക്കി. തൊടുകയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സമ്മാനമായ ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 501 ഡോളറും സൈമണ്‍ ചക്കാലപ്പടവില്‍ ക്യാപ്ടനായുള്ള ചിക്കാഗോ ടീം കരസ്ഥമാക്കി. സിബി കദളിമറ്റം സ്‌പോണ്‍സര്‍ ചെയ്ത നാലാം സമ്മാനമായ 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ജോമോന്‍ പള്ളിക്കിഴക്കേതില്‍ ക്യാപ്ടനായുള്ള ഡിട്രോയിറ്റ് ടീം കരസ്ഥമാക്കി. ഉച്ചകഴിഞ്ഞു നടന്ന റമ്മി കളി മത്സരത്തില്‍ സിറിയേക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ കെ.കെ.ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും ഡിട്രോയിറ്റില്‍ നിന്നുള്ള ഫ്രാന്‍സിസ് പി.വി.കരസ്ഥമാക്കി. സന്‍ജു പുളിക്കതൊടിയില്‍ സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനമായ 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഷാജി നിരപ്പില്‍ കരസ്ഥമാക്കി. ബിനു പൂത്തുറയില്‍ സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സമ്മാനമായ 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ജിബി കൊല്ലപ്പള്ളില്‍ കരസ്ഥമാക്കി.

ചിക്കാഗോ ക്‌നാനായ സെന്ററില്‍ രാവിലെ 10 മണിക്ക് കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറ ഉത്ഘാടനം ചെയ്ത് ആരംഭിച്ച ചീട്ടുകളി മത്സരം വൈകീട്ട് 12 മണിക്കാണ് സമാപിച്ചത്. 24 ടീംസ് 56 കളിയിലും 35 ല്‍ പരം ആള്‍ക്കാര്‍ റമ്മി കളിയിലും പങ്കെടുത്തു. വളരെയധികം വാശിയേറിയ മത്സരങ്ങളില്‍ കാനഡ, ഡിട്രോയിറ്റ്, വാഷിംഗ്ടണ്‍, സെന്റ് ലൂയിസ്, ഹൂസ്റ്റന്‍, റ്റാമ്പാ, ചിക്കാഗോ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ജോമോന്‍ തൊടുകയില്‍, സിബി കദളിമറ്റം, സിറിയേക് കൂവക്കാട്ടില്‍, ഷിജു ചിറയത്തില്‍, സന്‍ജു പുളിക്കതൊട്ടിയില്‍, മാത്യൂ തടാമറ്റം, കുര്യന്‍ തൊട്ടിച്ചിറ, കുര്യന്‍ നെല്ലാമറ്റം, അജയ് വാളത്താറ്റ്, ബിനു പൂത്തുറ, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു കുളയനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍കെ.സി.എസ്. ചീട്ടുകളി മത്സരത്തില്‍ ഹൂസ്റ്റന്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്‍മാര്‍
Join WhatsApp News
പത്രോസ് 2018-11-05 10:54:32
വെള്ളമടി മത്സരം ഉണ്ടോ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക