Image

കുവൈറ്റ് മലയാളി അസോസിയേഷന്‍ പ്രയാണം സുഹൃദ് സംഗമം സംഘടിപ്പിച്ചു

Published on 04 November, 2018
കുവൈറ്റ് മലയാളി അസോസിയേഷന്‍ പ്രയാണം സുഹൃദ് സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: നവംബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച അബ്ബാസിയ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു പ്രസിഡന്റ് ജോയ് അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുപരിപാടി പ്രയാണം ഉപദേശകസമിതി അധ്യക്ഷന്‍ കലഞ്ഞൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

നോര്‍ക്ക ഡയറക്ടര്‍ അജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജു സ്റ്റീഫന്‍, മനോജ് മാവേലിക്കര, സുധ പ്രസാദ്, സിനു ജോണ്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

നിര്‍ധനരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രയാണത്തിന്റെ ഉപരിപഠന സഹായം സെബാസ്റ്റ്യന്‍ ജോസഫ് നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രയാണം കുവൈത്തിനെ പറ്റിയുള്ള അവലോകന സന്ദേശം നിവഹിച്ചു. ജനറല്‍ സെക്രട്ടറി ഗിരിജ വിജയന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അര്‍ഷാദ് ഷെരിഫ് കൃതഞ്ജതയും രേഖപ്പെടുത്തി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ സദസിനു ദൃശ്യവിരുന്നേകി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക