Image

പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Published on 04 November, 2018
പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം


പെര്‍ത്ത്: പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യൂമ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റോജോ തോമസ് (പ്രസിഡന്റ്), ജിസ്‌മോന്‍ ജോസ് (വൈസ് പ്രസിഡന്റ്), ബേസില്‍ ആദായി (സെക്രട്ടറി), ലിജു പ്രബാദ് (ജോയിന്റ് സെക്രട്ടറി), ഐന്‍സ്റ്റി സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരേയും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി അഭിലാഷ് ഗോപിദാസനെയും വാര്‍ഷിക ഓഡിറ്ററായി ബാബു ജോണ്‍, സുനില്‍ ലാല്‍ സാമുവേല്‍ ,ദീപന്‍ ജോര്‍ജ് എന്നിവരെയും ആര്‍ട്‌സ് സെക്രട്ടറിയായി റിച്ചി ജോണും ആര്‍ട്ട് കോഓര്‍ഡിനേറ്റര്‍മാരായി ഡോഫിത മാത്യുവിനേയും ടെസി സുരാജിനെയും യോഗം തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 20 ന് കാടിനിയ കമ്യൂണിറ്റി സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് 2018= 2019 കാലഘട്ടത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് ബാബു ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ സെക്രട്ടറി രവീഷ് ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുന്‍ ട്രഷറര്‍ ദീപം ജോര്‍ജ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

നാട്ടിലെ പ്രളയ ദുരിതത്തില്‍ അകപ്പെട്ട സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി പ്യൂമയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിലയിലേക്ക് കൈമാറി. സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയില്‍ പോത്താനിക്കാടുള്ള ജ്യോതിമണിക്കും കുടുംബത്തിനും ഒരു സ്‌നേഹവീട് പൂര്‍ത്തിയാക്കി കൊടുക്കാന്‍ പ്യൂമക്ക് സാധിച്ചു .

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക