Image

24 വര്‍ഷത്തെ പ്രവാസത്തോട് വിട പറയുന്ന ദിനേശിന് നവയുഗം യാത്രയയപ്പ് നല്‍കി

Published on 04 November, 2018
24 വര്‍ഷത്തെ പ്രവാസത്തോട് വിട പറയുന്ന ദിനേശിന് നവയുഗം യാത്രയയപ്പ് നല്‍കി
ദമ്മാം: 24 വര്‍ഷം നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ കീഴില്‍ വരുന്ന അമാമ്ര യൂണിറ്റ് കമ്മിറ്റി അംഗമായ, ബാലന്‍ ദിനേശിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

നവയുഗം അമാമ്ര യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സുകുപിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച് യൂണിറ്റ് ട്രെഷറര്‍ സതീഷ് ചന്ദ്രന്‍, ദിനേശിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

നവയുഗം ദമ്മാം മേഖലകമ്മിറ്റി പ്രസിഡന്റ് ഗോപകുമാര്‍, മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ നിസ്സാം കൊല്ലം, നവയുഗം നേതാക്കളായ തമ്പാന്‍ നടരാജന്‍, ചാക്കോ ജോണ്‍, ബാബു ചാത്തന്നൂര്‍, നിസാര്‍, രഘു, അനില്‍, ജോമോന്‍, വിജയകുമാര്‍, കെ.ബി.പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ദമ്മാമിലെ ഒരു കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി നോക്കിയിരുന്ന ദിനേശ്, നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനാണ്. രണ്ടര പതിറ്റാണ്ടു കാലമായി ദമ്മാമിലെ പ്രവാസി സമൂഹത്തില്‍ കഴിച്ചു കൂട്ടിയ അദ്ദേഹം, ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടില്‍ ജോലി ചെയ്തു ജീവിയ്ക്കാനാണ് തീരുമാനം.

ഫോട്ടോ: ദിനേശിന് (വലത്) സതീഷ് ചന്ദ്രന്‍ നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക