Image

'എന്റെ കേരളം' കലാസന്ധ്യ 2019 ഫെബ്രുവരി രണ്ടിന് കൊളോണില്‍

Published on 03 November, 2018
'എന്റെ കേരളം' കലാസന്ധ്യ 2019 ഫെബ്രുവരി രണ്ടിന് കൊളോണില്‍
 
കൊളോണ്‍: കേരളത്തിന്റെ പുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങളില്‍ ജര്‍മനിയിലെ പുതുതലമുറയും അണിചേരുന്നു. ഒഐസിസി ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാംസ്‌കാരിക പരിപാടി 'എന്റെ കേരളം' 2019 ഫെബ്രുവരി രണ്ടിന് കൊളോണ്‍ വെസ്ലിങിലെ സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. 

പുനര്‍നിര്‍മിതിയില്‍ കൈത്താങ്ങാകുവാന്‍ ജര്‍മനിയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. 

വിവരങ്ങള്‍ക്ക് : ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ 0176 10336098, ജോസ് പുതുശേരി 0176 56434579, ജോണ്‍ കൊച്ചുകണ്ടത്തില്‍ 0163 7339681, ജോസ് കുന്പിളുവേലില്‍ 0177 4600227.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക