Image

ബ്രെക്‌സിറ്റ് അനിശ്ചിതത്വം: കൂടുതല്‍ ബ്രിട്ടീഷുകാര്‍ ജര്‍മനിയിലേക്ക്

Published on 03 November, 2018
ബ്രെക്‌സിറ്റ് അനിശ്ചിതത്വം: കൂടുതല്‍ ബ്രിട്ടീഷുകാര്‍ ജര്‍മനിയിലേക്ക്
 
ലണ്ടന്‍: ബ്രെക്‌സിറ്റ് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്‌പോഴും കൂടുതല്‍ ബ്രിട്ടീഷുകാര്‍ ജര്‍മന്‍ പൗരത്വത്തിനു ശ്രമിക്കുന്ന പ്രവണത തുടരുന്നു.

ബ്രിട്ടീഷ് പൗരത്വവുമായി യൂറോപ്യന്‍ ജീവിതം ഭാവിയില്‍ എളുപ്പമായിരിക്കില്ലെന്ന ധാരണയാണ് പലരെയും ജര്‍മനി അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 15,898 ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ ബര്‍ലിനില്‍ മാത്രം താമസിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ നാല്‍പ്പതു ശതമാനമാണ് വര്‍ധന. ജര്‍മനിയിലേക്കു താമസം മാറ്റുന്ന ബ്രിട്ടീഷുകാരില്‍ ഏറെപ്പേരും തെരഞ്ഞെടുക്കുന്നതും ബര്‍ലിന്‍ തന്നെ.

2019 മാര്‍ച്ചിലാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ഇതിനുള്ളില്‍ ഇരുപക്ഷവും തമ്മില്‍ കരാറിലെത്തിയില്ലെങ്കില്‍, ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെയും യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷുകാരുടെയും ഭാവി എന്താകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. 

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക