Image

യു.എ.ഇ പതാകദിനം: ദുബൈ കെ.എം.സി.സിയും പങ്കാളികളായി.

Published on 03 November, 2018
യു.എ.ഇ പതാകദിനം: ദുബൈ കെ.എം.സി.സിയും പങ്കാളികളായി.
ദുബൈ: ആകാശത്ത് വര്‍ണങ്ങളുടെ ശോഭ പരത്തി യു.എ.ഇ. ആചരിക്കുന്ന പതാകദിനത്തില്‍ ദുബൈ കെ.എം.സി.സിയും പങ്കാളികളായി.ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രസിഡന്റായി ചുമതലയേറ്റ ദിവസത്തെ അടയാളപ്പെടുത്താനായാണ് പതാകദിനം ആചരിക്കുന്നത്. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ദേശീയ പതാക ഉയര്‍ത്തി.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച പതാകദിനമായി ആചരിക്കുന്നത്. ചടങ്ങില്‍ കെ.എം.സി.സി സ,സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,ആവയില്‍ ഉമ്മര്‍,എം.എ മുഹമ്മദ് കുഞ്ഞി,ജമാല്‍ മനയത്ത് എന്നിവര്‍ സംബന്ധിച്ചു.

യു.എ.ഇ പതാകദിനം: ദുബൈ കെ.എം.സി.സിയും പങ്കാളികളായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക