Image

സ്വര്‍ണവ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

Published on 06 April, 2012
സ്വര്‍ണവ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ബ്രാന്‍ഡ് ചെയ്യാത്ത സ്വര്‍ണത്തിന്റെ തീരുവ വര്‍ധിപ്പിച്ചത് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ ഉറപ്പിനെ തുടര്‍ന്ന് ഒരു വിഭാഗം സ്വര്‍ണവ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും പ്രണാബ് മുഖര്‍ജിയുമായും വ്യാപാരികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 21 ദിവസം നീണ്ട പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിയത്. 

കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി പ്രണാബ് മുഖര്‍ജി തീരുവ ഉയര്‍ത്തിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജ്വല്ലറി ഉടമകള്‍ തീരുമാനത്തിനെതിരേ പ്രതിഷേധമുയര്‍ത്തിയത്. ധനമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മെയ് 10 വരെ താല്‍ക്കാലികമായി സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഓള്‍ ഇന്ത്യ സറഫാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക