Image

സോഷ്യല്‍ മീഡിയയില്‍ തരംഗമായി `ഒടിയന്‍ ട്രെയിലര്‍

Published on 02 November, 2018
സോഷ്യല്‍ മീഡിയയില്‍ തരംഗമായി `ഒടിയന്‍ ട്രെയിലര്‍
ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒടിയന്റെ ട്രെയിലര്‍ തരംഗമായി മുന്നേറുന്നു.

20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 17 ലക്ഷം വ്യൂസാണ്‌ യൂട്യൂബില്‍ ഒടിയന്‍ നേടിയിരിക്കുന്നത്‌.അതു പോലെ ഫെയ്‌സ്‌ബുക്കിലും ട്രെയിലറിന്‌ വന്‍ വരവേല്‍പ്പാണ്‌ 2.9 മില്ല്യണ്‍ വ്യൂസാണ്‌ മോഹന്‍ലാല്‍ പങ്കുവെച്ച ട്രെയിലറിനുള്ളത്‌.

മോഹന്‍ലാലിന്റെ രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളും, അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമാണ്‌ ട്രെയിലറിനെ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാക്കുന്നത്‌.

അതേസമയം, പുറത്തു വരുന്ന റിപ്പോര്‍ട്ട്‌ പ്രകാരം കേരളത്തിലെ തൊണ്ണൂറു ശതമാനം തിയേറ്ററുകളിലും ഒടിയന്‍ റിലീസ്‌ ചെയ്യുമെന്നാണ്‌ വിവരം.

ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട്‌ ചെയ്‌തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ്‌ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്‌ത ചിത്രം.

കേരളത്തില്‍ മാത്രമല്ല , ലോകമെമ്പാടും ഒരേ ദിവസം തന്നെയാണ്‌ ഒടിയന്‍ റിലീസ്‌ ചെയ്യുക. ഗള്‍ഫിലും, അമേരിക്ക, യു. കെ, ഓസ്‌ട്രേലിയ, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ എല്ലാം ചരിത്രം കുറിക്കുന്ന റിലീസാണ്‌ ഒടിയന്‍ ടീം പ്ലാന്‍ ചെയ്യുന്നത്‌.

സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയനും ഇടം നേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക