Image

യുവരാജ് സിങ് തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

Published on 06 April, 2012
യുവരാജ് സിങ് തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
 ന്യൂഡല്‍ഹി: അര്‍ബുദരോഗ ചികില്‍സയ്ക്കു ശേഷം ക്രിക്കറ്റ് താരം യുവരാജ് സിങ് തിങ്കളാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികില്‍സ പൂര്‍ത്തിയാക്കിയ യുവരാജ് ഇപ്പോള്‍ ലണ്ടനിലാണുള്ളത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ ലണ്ടനില്‍ യുവരാജിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് യുവരാജിനെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. തിങ്കളാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുന്ന യുവരാജ് സിങ് ബുധനാഴ്ച മാധ്യമങ്ങളെ കണ്ടേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക