Image

ചെന്നിത്തല അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പി.സി.ചാക്കോ

Published on 06 April, 2012
ചെന്നിത്തല അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പി.സി.ചാക്കോ
ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി പകരം ജി. കാര്‍ത്തികേയനെ ആ സ്ഥാനത്ത് നിയമിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി.സി.ചാക്കോ. ഗ്രൂപ്പില്ലാത്ത ഒരാളായിരിക്കണം കെ.പി.സി.സിയുടെ തലപ്പത്തെന്നും രമേശിനെ വേണമെങ്കില്‍ മന്ത്രിയാക്കട്ടെയെന്നും പി.സി.ചാക്കോ പറഞ്ഞു. 

രമേശ് ചെന്നിത്തലയ്ക്ക് ഗ്രൂപ്പിനതീതമായി താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രിയാകാനില്ലെന്ന കാര്‍ത്തികേയന്റെ നിലപാട് ധീരമാണെന്നും ഒരാള്‍ക്ക് ഒരുപാട് കാലം കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് ജി.കാര്‍ത്തികേയന്‍ സ്വീകരിച്ചതെന്നും പി.സി.ചാക്കോ കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്ന് വാര്‍ത്തകളുണ്ടല്ലോ എന്ന ചോദ്യത്തിന് അത് പ്രായോഗികമല്ലെന്നായിരുന്നു ചാക്കോയുടെ മറുപടി. ഒരു ചാനല്‍ ചര്‍ച്ചയിലാണ് പി.സി.ചാക്കോ ഇങ്ങനെ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക