Image

നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പത്രപരസ്യം

Published on 06 April, 2012
നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പത്രപരസ്യം
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൃഷ്ണവേഷം കെട്ടിച്ചും ബി.ജെ.പി. നേതാക്കളെ പഞ്ചപാണ്ഡവന്‍മാരുമാക്കിയുള്ള പത്രപ്പരസ്യം വിവാദത്തിലേക്ക്. ഗുജറാത്തിലെ ഒരു പത്രത്തിലാണ് ബി.ജെ.പിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കൃഷ്ണനായി തേര് തെളിച്ചുകൊണ്ടുവരുന്ന മോഡിയ്ക്കരികെ അര്‍ജുനനായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ആര്‍.സി.ഫല്‍ദുവും ചിത്രത്തിലുണ്ട്. പാര്‍ട്ടി നേതാക്കളായ വിജയ് രൂപാണി, പുരുഷോത്തം രുപാല, എ.കെ. ജഡേജ എന്നിവരെയാണ് പാണ്ഡവന്‍മാരായി അവതരിപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കര്‍ഷക കൂട്ടായ്മയായ കിഷന്‍യാത്രയുടെ പ്രചാരണത്തിനാണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

ബി.ജെ.പി. സംസ്ഥാന ഘടകം നയിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്യുന്നത് മോഡി തന്നെയാണ്. പരസ്യത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. മോഡി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ഇപ്പോള്‍ കൃഷ്ണനാണെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അദ്ദേഹം രാമനും റഹീമുമെല്ലാം ആകുമെന്നും കോണ്‍ഗ്രസ് നേതാവ് നര്‍ഹരി അമീന്‍ പരിഹസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക