Image

ചക്കളത്തിപോരിലേക്ക് സ്പീക്കറെ വലിച്ചിഴച്ചുവെന്ന് വി.എസ്.

Published on 06 April, 2012
ചക്കളത്തിപോരിലേക്ക് സ്പീക്കറെ വലിച്ചിഴച്ചുവെന്ന് വി.എസ്.
കോഴിക്കോട്: ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച ചക്കളത്തിപ്പോരിലേക്ക് സ്പീക്കറെ വലിച്ചിഴച്ചത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട പദവിയാണ് സ്പീക്കറുടേത്. സ്പീക്കര്‍ അത് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. 

യു.ഡി.എഫിലെ ചക്കളത്തിപ്പോരാട്ടത്തിലേക്ക് ഈ പദവിയില്‍ ഇരിക്കുന്ന ആളിനെ വലിച്ചിഴക്കേണ്ടിയിരുന്നില്ലെന്നും കോണ്‍ഗ്രസ് പോര് തുടരുമെന്നും ഹെക്കമാന്‍ഡ് പോലും കേരളത്തിലെ കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് വി.എസ്. മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക