Image

കിലികിലി ഭാഷ പറഞ്ഞ് ദിലീപിനെ ഞെട്ടിച്ച് കാലകേയന്‍

Published on 30 October, 2018
കിലികിലി ഭാഷ പറഞ്ഞ് ദിലീപിനെ ഞെട്ടിച്ച് കാലകേയന്‍

ബാഹുബലിയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കാലകേയന്‍. പേരു കൊണ്ടും രൂപം കൊണ്ടും അതിലേറെ വ്യത്യസ്തമായ കിലികിലി ഭാഷ കൊണ്ടും തെളിഞ്ഞു നിന്ന കാലകേയനിപ്പോള്‍ മലയാളത്തിലും സജീവമാവുകയാണ്. കാലകേയനായി സുപരിചിതനായ പ്രഭാകര്‍ ഇപ്പോള്‍ ദിലീപ് ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് വൈറലാകുന്നത്. ദിലീപിനോട് കാലകേയ ഭാഷ സംസാരിക്കുകയാണ് പ്രഭാകര്‍. ബാഹുബലിയിലെ ഡയലോഗ് അതേ ഭാവത്തോടെയാണ് പ്രഭാകര്‍ അഭിനയിച്ചത്. ഇത് ആസ്വദിച്ചു കേട്ടു നില്‍ക്കുന്ന ദിലീപിനെയും മറ്റ് അംഗങ്ങളെയും വീഡിയോയില്‍ കാണാം. മമ്മൂട്ടി ചിത്രം പരോളിലും പ്രഭാകര്‍ അഭിനയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക