Image

രണ്ടാമൂഴത്തിന്‌ വേണ്ടി ഇനി എം.ടിയുമായി സഹകരിക്കില്ലെന്ന്‌ ബി. ആര്‍ ഷെട്ടി

Published on 30 October, 2018
രണ്ടാമൂഴത്തിന്‌ വേണ്ടി ഇനി എം.ടിയുമായി സഹകരിക്കില്ലെന്ന്‌ ബി. ആര്‍ ഷെട്ടി

രണ്ടാമൂഴത്തിന്‌ വേണ്ടി ഇനി എം.ടി വാസുദേവന്‍ നായരുമായി സഹകരിക്കില്ലെന്ന്‌ വ്യക്തമാക്കി ബി ആര്‍ ഷെട്ടി. ഒരു അഭിമുഖത്തിലാണ്‌ ഷെട്ടി രണ്ടാമൂഴം വിഷയത്തിലുള്ള തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ഇപ്പോള്‍ തിരക്കഥ തനിക്ക്‌ തിരികെ വേണമെന്ന ആവശ്യത്തില്‍ തന്നെ എം.ടി ഉറച്ചു നില്‍ക്കുകയാണ്‌.

ഇനി രണ്ടാമൂഴം എന്ന സിനിമയ്‌ക്കു വേണ്ടി എം.ടിയുമായി സഹകരിക്കില്ല. ആ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഷെട്ടി പറയുന്നു.

പ്രോജക്ടിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന്‌ നിര്‍മ്മാതാവിന്റെ മറുപടി ഇങ്ങിനെ 1000 കോടി ബജറ്റില്‍ എനിക്കൊരു സിനിമ ചെയ്യാന്‍ കഴിയും. മഹാഭാരതം സിനിമയാക്കുക എന്നതായിരിക്കും എന്റെ അടുത്ത ലക്ഷ്യം. ഒരു പക്ഷേ അത്‌ 1000 കോടിയ്‌ക്ക്‌ മുകളിലാവാം ചിലപ്പോള്‍ താഴെയുമാകാം.
എന്നാല്‍ ഇതിഹാസത്തിലെ ഒരു പ്രധാന ഭാഗവും വിട്ടുപോകാതെ തന്നെയാവും ഈ ചിത്രമൊരുക്കുക. എല്ലാ പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും ചിത്രം ഡബ്ബു ചെയ്യുകയും ചെയ്യും.

ചിത്രം സംവിധാനം ചെയ്യുന്നത്‌ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരിക്കുമെന്ന്‌ തനിക്ക്‌ ഉറപ്പില്ലെന്നും ഷെട്ടി സൂചിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക