Image

ഒന്നരവര്‍ഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച് മുത്തുഗണേശന്‍ നാട്ടിലേയ്ക്ക് മടങ്ങി..

Published on 30 October, 2018
ഒന്നരവര്‍ഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച്  മുത്തുഗണേശന്‍ നാട്ടിലേയ്ക്ക് മടങ്ങി..
ജുബൈല്‍: നവയുഗം സംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗവും ജുബൈല്‍ ഇസ്ലാമിക്ക് സെന്ററും കൈകോര്‍ത്തപ്പോള്‍, നിയമക്കുരുക്കില്‍പ്പെട്ട് ചികിത്സപോലും തേടാനാകാത്ത അവസ്ഥയിലായിരുന്ന തമിഴ്‌നാട് സ്വദേശി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി കലക്കമംഗലം സ്വദേശിയായ മുത്തു ഗണേശനാണ് ഏറെക്കാലം നീണ്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷത്തിന് മുന്‍പാണ് ജുബൈലിലെ ഒരു സൗദിയുടെ വീട്ടില്‍  ഹൌസ് െ്രെഡവര്‍ വിസയില്‍ വന്നത്. എന്നാല്‍ കാര്‍പെന്ററിന്റെ പണിയാണ് സ്‌പോണ്‍സര്‍ നല്‍കിയത്. ആദ്യമൊക്കെ ശമ്പളം  കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാമയോ ഇന്‍ഷുറന്‍സോ എടുത്തു കൊടുത്തില്ല. നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത്, മറ്റു വഴിയൊന്നുമില്ലാത്തതിനാല്‍ മുത്തു ആ ജോലി തുടര്‍ന്നു.

ആറുമാസങ്ങള്‍ക്ക് മുന്‍പ്  മുത്തു രോഗബാധിതനായി. എന്നാല്‍ ഇക്കാമയോ ഇന്‍ഷുറന്‍സോ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയി ചികിത്സിയ്ക്കാന്‍ കഴിഞ്ഞില്ല. സ്‌പോണ്‍സറോട് ഇക്കാമ നല്‍കണമെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും, അയാള്‍ അവഗണിയ്ക്കുകയാണ് ചെയ്തത്.ചികിത്സിയ്ക്കാന്‍ വയ്യെങ്കില്‍ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും സ്‌പോണ്‍സര്‍ വഴങ്ങിയില്ല.

ജുബൈല്‍ ഇസ്ലാമിക്ക് സെന്റര്‍ സാമൂഹ്യപ്രവര്‍ത്തകനായ യാസിറിനോട് മുത്തു സഹായം അഭ്യര്‍ത്ഥിച്ചു. കേസ് ഏറ്റെടുത്ത യാസിര്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിനെ ബന്ധപ്പെട്ട് നിയമക്കുടുക്കില്‍ നിന്നും മുത്തുവിനെ രക്ഷിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

ഷിബുകുമാര്‍  ഇന്ത്യന്‍ എംബസ്സി വഴി യാസിറിന് ഈ കേസില്‍ ഇടപെടാന്‍ അനുമതിപത്രം വാങ്ങി നല്‍കി. ഇവരുടെ സഹായത്തോടെ മുത്തു ലേബര്‍ കോടതിയില്‍ കേസ് നല്‍കി. ആദ്യ രണ്ടുപ്രാവശ്യവും സ്‌പോണ്‍സര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന്, കോടതി ശക്തമായ വാണിങ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്നാമത്തെ പ്രാവശ്യം സ്‌പോണ്‍സര്‍ കോടതിയില്‍ എത്തി. മുത്തുവിന് ഫൈനല്‍ എക്‌സിറ്റും, നാലുമാസത്തെ കുടിശ്ശികശമ്പളവും നല്‍കാന്‍  നല്‍കാന്‍ കോടതി സ്‌പോണ്‍സറോട് ഉത്തരവിട്ടു. യാസിര്‍ തന്നെ വിമാനടിക്കറ്റും നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്ക്കും നന്ദി പറഞ്ഞു മുത്തു ഗണേശന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മുത്തുഗണേശന്(ഇടത്) യാസിര്‍ യാത്രാരേഖകള്‍ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷാജി മതിലകം, ഷിബുകുമാര്‍, നിസ്സാം എന്നിവര്‍ സമീപം.

ഒന്നരവര്‍ഷമായി ഇക്കാമ കിട്ടിയില്ല; സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ച്  മുത്തുഗണേശന്‍ നാട്ടിലേയ്ക്ക് മടങ്ങി..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക