വയലാര്‍ വസന്തം 18' ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഓസ്‌ട്രേലിയന്‍ പര്യടനം
OCEANIA
29-Oct-2018
OCEANIA
29-Oct-2018

ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയന്‍ പ്രവാസി സമൂഹത്തിലെ സാംസ്‌കാരിക സൗഹൃദക്കൂട്ടായ്മകള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ സന്ദര്‍ശനത്തിന് വേദിയൊരുക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. നവംബര്‍ ഒന്നു മുതല്‍ 20 വരെയാണ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ 'വയലാര്‍ വസന്തം 18'എന്ന് പേരിട്ടിട്ടുള്ള ഓസ്‌ട്രേലിയന്‍ പര്യടനം.
മലയാളിയ്ക്ക് മുഖവര വേണ്ടാത്ത ഒരു നാമധേയമാണ് 'വയലാര്‍'. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇരുനൂറിലധികം കവിതകളും 2000ലധികം ഗാനങ്ങളും ഉപന്യാസങ്ങളും സാമൂഹ്യ ഇടപെടലുകളും നാടകഗാനങ്ങളും കൊണ്ടും കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മലയാളിയെ അനുഭൂതിയുടെയും ചിന്തയുടെയും സാംസ്‌കാരിക നവോദ്ധാനത്തിന്റെയും വിസ്തൃതമായ ലോകം പരിചയപ്പെടുത്തികൊടുത്ത നാമധേയമാണ് കവിയും ഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മ . ആ മഹത്തായ പൈതൃകത്തിന്റെ പിന്തുടര്‍ച്ച എന്ന നിലയിലാണ് വര്‍ത്തമാനകാലത്ത് ഏറെ ശ്രദ്ധേയനായ ഗാനരചയിതാവും അദ്ദേഹത്തിന്റെ മകനുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അറിയപ്പെടുന്നത്.
നവംബര്‍ 2 വെള്ളിയാഴ്ച്ച വൈകീട്ട് ആറിന് അഡ്‌ലയ്ഡില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയോടെ വയലാര്‍ എന്ന മലയാളിയുടെ പൈതൃകത്തെ ഓസ്ട്രലിയന്‍ മലയാളി സമൂഹത്തിന്റെ ഓര്‍മ്മകളില്‍ ഒരിയ്ക്കല്‍ കൂടി എത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments