Image

തൂക്കവഴിപാടില്‍ പങ്കെടുക്കേണ്ട 17 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Published on 06 April, 2012
തൂക്കവഴിപാടില്‍ പങ്കെടുക്കേണ്ട 17 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
ആറ്റിങ്ങല്‍: ഉത്സവത്തിന്‍െറ ഭാഗമായ തൂക്കവഴിപാടില്‍ പങ്കെടുക്കേണ്ടിയിരുന്ന കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 17 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം. കല്ലുംമൂട് സ്വദേശി സജു, പാറയടി സ്വദേശി ലാല്‍കൃഷ്ണ, അയിലം സ്വദേശി വിനോദ്, ഇളമ്പ സ്വദേശികളായ ജിത്തു, രാഹുല്‍, മനീഷ്, സുമേഷ്, ഷൈന്‍, അര്‍ജുന്‍, അഖില്‍, കിരണ്‍, അഭിജിത്ത്, പൂവണത്തുംമൂട് സ്വദേശി പ്രവീണ്‍, അവനവഞ്ചേരി സ്വദേശി നിധിന്‍ തുടങ്ങിയവരാണ് ചികിത്സയിലുള്ളത്.
ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്‍െറ തൃക്കൊടിയേറ്റ് മഹോത്സവത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച ഗരുഡന്‍തൂക്കമുണ്ടായിരുന്നു. തൂക്കവഴിപാടില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസവും ഭക്ഷണവും ക്ഷേത്രത്തിലാണ്.
70 കുട്ടികളാണ് വഴിപാടില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം ചായയും പഴംപൊരിയും നല്‍കിയപ്പോള്‍ രണ്ട് കുട്ടികള്‍ക്ക് ഛര്‍ദിയുണ്ടായി. വ്യാഴാഴ്ച രാവിലെ കഞ്ഞിയും പയറും കഴിച്ചശേഷം കുട്ടികള്‍ അസ്വസ്ഥരാവുകയും ഛര്‍ദിയും വയറിളക്കവും വിളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്തു.
ഇവരെ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഗുരുതരാവസ്ഥയിലായ സജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക