Image

സമ്പത്തിന്റെ കസ്റ്റഡി മരണം: പുതിയ അന്വേഷണോദ്യോഗസ്ഥനെ നിയമിച്ചു

Published on 06 April, 2012
സമ്പത്തിന്റെ കസ്റ്റഡി മരണം: പുതിയ അന്വേഷണോദ്യോഗസ്ഥനെ നിയമിച്ചു
കൊച്ചി: പാലക്കാട്‌ പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം പുതിയ സി.ബി.ഐ ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ചെന്നൈ യൂണിറ്റിലെ എഎസ്‌പി ജയകുമാറാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. നേരത്തെ കേസ്‌ അന്വേഷിച്ചിരുന്ന സിബിഐ അഡീ. എസ്‌പി പി.ജി. ഹരിദത്ത്‌ ആത്മഹത്യ ചെയ്‌തിരുന്നു.

സമ്പത്ത്‌ കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതികള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരാണ്‌. ഹരിദത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ ഒരു ജഡ്‌ജി അടക്കമുള്ളവരുടെ പേരുണ്ടായിരുന്നു. ജഡ്‌ജിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐയ്‌ക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥര്‍ക്കു വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി മേല്‍നോട്ട കോടതിയായ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി മുന്‍പാകെ അദ്ദേഹം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

കേസ്‌ നേരത്തെ അന്വേഷിച്ചിരുന്ന മറ്റൊരു ഇന്‍സ്‌പെക്‌ടര്‍ ആയിരുന്നു എസ്‌. ഉണ്ണിക്കൃഷ്‌ണന്‍ നായരുടെ വീടിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണു ഹരിദത്ത്‌ അന്വേഷണ ചുമതല ഏറ്റെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക