Image

ലണ്ടന്‍ കണ്‍വന്‍ഷന് ഹാരോ ഒരുങ്ങി; വോളണ്ടിയേഴ്‌സ് യോഗം ഞായറാഴ്ച വെംബ്ലിയില്‍

Published on 27 October, 2018
ലണ്ടന്‍ കണ്‍വന്‍ഷന് ഹാരോ ഒരുങ്ങി; വോളണ്ടിയേഴ്‌സ് യോഗം ഞായറാഴ്ച വെംബ്ലിയില്‍

ലണ്ടന്‍: ലണ്ടന്‍ റീജണ്‍ അഭിഷേകാഗ്‌നി ശുശ്രുഷക്ക് ഇനി എട്ടു നാള്‍ അടുത്തിരിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവര്‍ഷത്തിനായി വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനകളും ഒക്ടോബര്‍ 28 ഞായറാഴ്ച ലണ്ടനില്‍ നടത്തപ്പെടും. അഭിഷേകാഗ്‌നിയുടെ തയാറെടുപ്പുകള്‍ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങള്‍ക്കു കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തുവാനുമായി വോളണ്ടിയേഴ്‌സ് യോഗവും വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തദവസരത്തില്‍ ചേരുന്നതാണ്.

ഞായറാഴ്ച വൈകുന്നേരം നാലിന് കുര്‍ബാന ആരംഭിക്കും. അഭിഷേകാഗ്നനി കണ്‍വന്‍ഷന്റെ വിജയത്തിനായി കൂടുന്ന ആലോചനാ യോഗത്തിലും ശുശ്രുഷകളിലും പങ്കു ചേരുവാന്‍ വോളണ്ടിയേഴ്‌സ് തത്സമയത്തു തന്നെ വെംബ്ലിയില്‍ എത്തി ചേരണമെന്നു കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളവും സംഘാടക സമിതിയും അറിയിച്ചു.

തിരുവചന ശുശ്രുഷകളുമായി സേവ്യര്‍ഖാന്‍ അച്ചന്‍ നവംബര്‍ 4 നു ഞായറാഴ്ച ഹാരോ ലെഷര്‍ പാര്‍ക്കില്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നയിക്കുന്‌പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റീജണ്‍ കണ്‍വന്‍ഷനുകളുടെ സമാപ്തി കുറിക്കുന്ന ലണ്ടന്‍ ധ്യാനം ദൈവീക സാന്നിധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്‍കുന്ന അനുഗ്രഹ വേദിയാകും.

രൂപതയുടെ അഭി. മെത്രാന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ശുശ്രുഷകള്‍ക്കു നേതൃത്വം വഹിച്ചു സന്ദേശം നല്‍കുന്ന പരിശുദ്ധാത്മ ശുശ്രുഷയില്‍ കുട്ടികള്‍ക്കായുള്ള ശുശ്രുഷകള്‍ സോജി അച്ചനും ടീമും ആയിരിക്കും നയിക്കുക.

നവംബര്‍ 4 നു ഞായറാഴ്ച രാവിലെ 9ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി ശുശ്രുഷയും തിരുക്കര്‍മ്മങ്ങളും വൈകുന്നേരം അഞ്ചൊടെ സമാപിക്കും.

ഉപവാസ ധ്യാനമായിട്ടാണ് കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ ഭക്ഷണം കൈവശം കരുത്തേണ്ടതാണ്. നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യമാണ് വേദിക്കുള്ളത് എങ്കിലും തൊട്ടടുത്തു തന്നെ മറ്റു പാര്‍ക്കിംഗ് സ്ഥലങ്ങളുമുണ്ട്.

അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ പങ്കു ചേരുവാന്‍ ലണ്ടന്‍ റിജണിലുള്ള മുഴുവന്‍ സീറോ മലബാര്‍ വിശ്വാസി സമൂഹത്തെയും കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഷാജി വാട്‌ഫോര്‍ഡ് : 07737702264; 
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069 

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക