എന്റെ കേരളം ഓസ്‌ട്രേലിയ ദുരിതാശ്വാസസഹായം വിതരണം ആരംഭിച്ചു
OCEANIA
27-Oct-2018
OCEANIA
27-Oct-2018

മെല്‍ബണ്‍: എന്റെ കേരളം ഓസ്‌ട്രേലിയായുടെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച ദുരിതാശ്വാസ സഹായ ഫണ്ടിന്റെ ആദ്യഘട്ട വിതരണം പ്രശസ്ത സിനിമാതാരം ടോവിനോ തോമസ് കോഴിക്കോട്ട് നിര്‍വഹിച്ചു.
പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിപിന്‍കുമാറിന്റെ ഭാര്യ ശര്‍മിള, വീട് നഷ്ടപ്പെട്ട രവി, മിനി ശിവന്‍ എന്നിവര്‍ക്ക് സഹായവിതരണം നടത്തിക്കൊണ്ടാണ് മലബാറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് അര്‍ഹരായ അന്പതോളം കുടുംബങ്ങളെ എന്റെ കേരളം അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തിക്കഴിഞ്ഞു. അവര്‍ക്കാവശ്യമായ സഹായം ഘട്ടങ്ങളായി എത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ് എന്റെ കേരളം ഓസ്‌ട്രേലിയ.
അര്‍ഹരായവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതിക്ക് വന്‍പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വരും മാസങ്ങളിലും സഹായ വിതരണം തുടരും. എന്റെ കേരളം ഓസ്‌ട്രേലിയായുടെ ദുരിതാശ്വാസ ഫണ്ടുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments