നവോദയ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്‌റ്റേറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
OCEANIA
27-Oct-2018
OCEANIA
27-Oct-2018

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ദേശീയ തലത്തില്‍ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവോദയക്ക് പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി ബിജു മാത്യു (പ്രസിഡന്റ്), ജയ്‌മോന്‍ കെ. പൗലോസ്, എ. അരുണ്‍ കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജിജേഷ് പി. ജയാനന്ദന്‍ (ജനറല്‍ സെക്രട്ടറി), ഹിനിഷ് പാലാട്ടുമ്മല്‍, എ. സബിന്‍ നാഥ് (ജോയിന്റ് സെക്രട്ടറിമാര്‍), അനില്‍ നാരായണന്‍ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പോള്‍ ജേക്കബ്, വിവേക് മീതേലപ്പുറത്ത്, സോണറ്റ് ശശികുമാര്‍, ഷിജു കെ. കൊലഞ്ചേരി എന്നിവരേയും തെരഞ്ഞെടുത്തു.
സെപ്റ്റംബര്‍ 22ന് കനിഗ് വെയില്‍ സെഞ്ചുറി പാര്‍ക്ക് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. മാര്‍ച്ചില്‍ ഈസ്‌റ്റേണ്‍ സ്‌റ്റേറ്റില്‍ നടക്കുന്ന ദേശീയ സമ്മളനത്തെ വിജയകരമാക്കുവാന്‍ വേണ്ട തയാറെടുപ്പുകള്‍ക്ക് തുടക്കം കുറിക്കുവാന്‍ ജനറല്‍ ബോഡി പുതിയ കമ്മിറ്റിയെ ചുമത്തപ്പെടുത്തി. മുതിര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോളി വി. ഉലഹന്നാന്‍, രമേശ് വി കുറുപ്പ്, റെജില്‍ പൂക്കുത്ത് എന്നിവര്‍ പൊതു സമ്മളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments