ഹാലോവീന്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
SAHITHYAM
26-Oct-2018
SAHITHYAM
26-Oct-2018

ഏതൊരു പിശാചിനും ഉണ്ടൊരു ദിനമെന്നു
ഹാലോവീന്‍ ദിനമതില്‍ കണ്ടുഞാനറിയുന്നു
ഹാലോവീന്‍ ദിനമതില്‍ കണ്ടുഞാനറിയുന്നു
താങ്ക്‌സ് ഗിവിംഗ്, പാസോവറും ക്രിസ്മസും ഘോഷിക്കുവോര്‍
ആദരിച്ചീടാന്‍ ഒരുങ്ങുന്നുവോ സാത്താനേയും !
അസ്ഥിപഞ്ജരം, കച്ചിക്കോലവും മത്തങ്ങയും
മുറ്റത്തു കെട്ടിത്തൂക്കാന്‍ മത്സരിച്ചീടുന്നോരേ
മോടിയില്‍ കിടന്നൊരീ വീടിതെന്തലങ്കോലം
മാറാലയതും ചൂലും ഇന്നലങ്കാരങ്ങളോ!
പ്രാകൃതവേഷം കെട്ടി വീടുകള്‍ കയറുന്നു
പ്രായമായവര്‍ പോലും 'ട്രിക് ഓര്‍ ട്രീറ്റ്' പറയുവാന്‍
സ്വാദുള്ള മിഠായികള്‍ നല്കിയില്ലെങ്കില്‍, കഷ്ടം.
സഹിച്ചിടേണം രാവില്‍ മുട്ടകൊണ്ടുള്ളേറുകള്‍!
ഒക്‌ടോബര്‍ മുപ്പത്തൊന്നിന്‍ രാവില്‍ ഞാനുറങ്ങവെ
ഒരുപാത്രവുമേന്തി വന്നു സാത്താനെന്‍മുന്നില്‍;
നീചന്‍ നീ ഇപ്പോളെന്നെ വിട്ടുപോകണം വേഗം
ട്രീറ്റു ഞാന്‍ ദൈവത്തിനേ നല്കുകയുള്ളു, സത്യം:
സത്വരം കുപിതനായ് ഞാനേവം മൊഴിയവേ
ലജ്ജയില്‍ മുഖംകുനിച്ചാ പിശാചകന്നുപോയ്;
ആ നിമിഷത്തില്‍ കേട്ടു ഞാനഭൗമമീ സ്വരം;
സാത്താനെ അകറ്റുവാന്‍ ശക്തനാകുന്നു ദൈവം;
ഇരുളിന്‍ മറകളില്‍ വാണിടുന്നോനാം സാത്താന്‍,
ഇല്ലവനധികാരം നന്മയെ തോല്‍പിക്കുവാന്‍!!

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Devil is just an imagination, a creation of the human brain. The priests who created the god, created the devil as a counterbalance.
But the imaginary being can incarnate in you when you think and do evil. Until humans start evil, devil remains as a Noun. But humans by evil act make the devil a verb and that human become the devil.
andrew