Image

പ്രസിഡന്റിന്റെ ഐഫോണ്‍ കാളുകള്‍ റഷ്യയും ചൈനയും ചോര്‍ത്തുന്നു? (ഏബ്രഹാം തോമസ്)

Published on 26 October, 2018
പ്രസിഡന്റിന്റെ ഐഫോണ്‍ കാളുകള്‍ റഷ്യയും ചൈനയും  ചോര്‍ത്തുന്നു? (ഏബ്രഹാം തോമസ്)
ഐഫോണ്‍ ഉപയോഗിക്കുന്ന പലര്‍ക്കും പരാതിയുണ്ട് തങ്ങളുടെ ഫോണ്‍ കാളുകള്‍ ചോരുന്നുണ്ടെന്ന്. ഐഫോണ്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഐ ക്ലൗഡ് അക്കൗണ്ടില്‍ നുഴഞ്ഞു കയറ്റം ഉണ്ടായിരിക്കുന്നു എന്ന് അറിയിച്ച് തുടര്‍ച്ചയായി വരുന്ന ഫോണ്‍ കാളുകളാണ്. തങ്ങള്‍ ഒറ്റയ്ക്കല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഐഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നുണ്ട് എന്ന വിവരം ഇവര്‍ക്ക് ആശ്വാസം നല്‍കും.

ട്രംപിന്റെ മൊബൈല്‍ ഫോണ്‍ കാളുകള്‍ ചോര്‍ത്തുന്നത് റഷ്യയും ചൈനയുമാണെന്നാണ് കണ്ടെത്തല്‍. റഷ്യന്‍ പ്രസിഡന്റ് പുഡിനുമായി ട്രംപ് വലിയ സൗഹൃദത്തിലായതിനാല്‍ വര്‍ധിച്ചു വരുന്ന ചൈനയുടെ ഫോണ്‍ ചോര്‍ത്തലാണ് ഏറെ ആശങ്ക ഉണര്‍ത്തുന്നത്. പ്രസിഡന്റുമായി എങ്ങനെ നീക്കു പോക്ക് നടത്താം, ആരുമായാണ് പ്രസിഡന്റ് സംസാരിക്കുന്നത്. ഇതില്‍ ആരുടെ വാക്കുകള്‍ക്കാണ് കൂടുതല്‍ വില കല്പിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

പ്രസിഡന്റ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് പകരം വൈറ്റ് ഹൗസിലുള്ള ലാന്‍ഡ് ലൈന്‍ ഉപയോഗിക്കണം എന്ന് ഉദ്യോഗസ്ഥര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ട്രംപ് ഈ ഉപദേശങ്ങള്‍ ഒന്നും സ്വീകരിക്കുന്നില്ല എന്നാണ് പരാതി. ഈ അവസ്ഥയില്‍ രഹസ്യ (ക്ലാസിഫൈഡ്) വിവരങ്ങള്‍ തന്റെ മൊബൈല്‍ സംഭാഷണങ്ങളില്‍ ട്രംപ് പരാമര്‍ശിക്കുകയില്ല എന്ന വിശ്വാസം മാത്രമാണ് പോംവഴി എന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറയുന്നു.

ട്രംപിന്റെ ഐഫോണുകളുടെ ഉപയോഗം മുന്‍പ് ഉണ്ടായിരുന്നവരും ഇപ്പോള്‍ ഉള്ളവരുമായ ഉദ്യോഗസ്ഥര്‍ സവിസ്തരം പറയാറുണ്ട്. പേരുകള്‍ വെളിപ്പെടുത്താതെയാണിവര്‍ സംസാരിക്കുന്നത്. കാരണം സജീവമായ രഹസ്യ വിവരങ്ങളെക്കുറിച്ചാണ് ഇവര്‍ പറയുന്നത്.

ചൈനയും റഷ്യയും പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ചെവിയോര്‍ക്കുന്നുണ്ടെന്ന് വിദേശ ഗവണ്‍മെന്റുകളുടെ ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

ചൈന ഈ മൊബാല്‍ സംഭാഷണങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് ട്രംപിന്റെ വാദഗതികളും ആരുടെ വാക്കുകളാണ് കേള്‍ക്കുന്നതെന്നും മനസ്സിലാക്കി ഇപ്പോള്‍ നിലവില്‍ ചൈനയുമായുള്ള വാണിജ്യ യുദ്ധത്തിന്റെ ഗതി മാറ്റാന്‍ ഉപയോഗിക്കുന്നു എന്നാണ് അധികൃതര്‍ കരുതുന്നത്.

ബെയ്ജിംഗിലെ സിംഗ് വാ യൂണിവേഴ്‌സിറ്റിയില്‍ ഒരു മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് എന്‍ഡോവ്‌മെന്റ് നല്‍കിയ ബ്ലാക്ക് സ്റ്റോണ്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ ഷ്വാര്‍സ് മാനും ലാസ് വേഗസിലെ കാസിനോ മുന്‍ ഉടമ സ്റ്റീവ് വൈനും (ഇയാള്‍ക്ക് മക്കാവുവില്‍ വലിയ വസ്തുവകകളുണ്ട്) പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കഴിയുമെന്ന് മൊബൈല്‍ സംഭാഷണങ്ങളില്‍ നിന്ന് ചൈനീസ് അധികാരികള്‍ മനസ്സിലാക്കിയിട്ടുണ്ട്.

ചൈന ഉപയോഗിക്കുന്നത് ഒരു ഇരുപത്തി ഒന്നാം നൂറ്റാണ്ട് പദ്ധതി പതിപ്പാണ്. ഇതിലൂടെ പ്രമുഖ വ്യവസായികളെയും പണ്ഡിതരെയും ആശയങ്ങളുടെയും നയങ്ങളുടെയും പ്രചാരകരായി യുഎസ് നേതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയും ഒരു നെറ്റ് വര്‍ക്ക് ഉണ്ടാക്കിയെടുക്കുകയുമാണ് ചൈനയുടെ ലക്ഷ്യം.

ചൈനാക്കാരും റഷ്യാക്കാരും പ്രസിഡന്റിന്റെ മൊബൈല്‍ സംഭാഷണങ്ങളിലെ വളരെ ചെറിയ കാര്യങ്ങളില്‍ വളരെ വലിയ പ്രാധാന്യം നല്‍കുന്നു. ഏത് വാദഗതിയില്‍ ആകൃഷ്ടനായാണ് പ്രസിഡന്റ് തന്റെ നിലപാട് മാറ്റിയത്. നിലപാടില്‍ എപ്പോഴാണ് ഉറച്ചു നിന്നത് എന്നൊക്കെ വിശകലനം ചെയ്യുന്നുവെന്ന് സിഐഎയുടെ റഷ്യ പ്രോഗ്രാമിന് 28 വര്‍ഷം മേല്‍നോട്ടം വഹിച്ച ജോണ്‍ സൈഫര്‍ പറയുന്നു.

ട്രംപിന്റെ സുഹൃത്ത് ഷ്വാര്‍സ് മാന്‍ ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന പങ്ക് വഹിച്ചു. ഷ്വാര്‍സ് മാനു ചൈന അനുകൂല നിലപാടാണെന്നും അതിനാല്‍ ചൈനീസ് അധികാരികള്‍ ഇയാളെ കൂടതലായി ഉപയോഗിക്കുമെന്നും കരുതുന്നു.

സെല്‍ഫോണ്‍ ടവറുകളിലേക്ക് പോകുന്ന കാളുകള്‍ തടഞ്ഞ് വിവരം ചോര്‍ത്താറുണ്ട്. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള മിക്കവാറും എല്ലാ കാളും ഇങ്ങനെ ഭേദിക്കാനാവും.

ട്രംപ് ഒരു മൊബൈല്‍ ഫോണ്‍ ട്വിറ്ററിനും മറ്റ് ആപ്പുകള്‍ക്കും ഉപയോഗിക്കുന്നു. മറ്റൊന്ന് ഫോണ്‍ വിളിക്കാന്‍ ഉപയോഗിക്കുന്നു. ഇതിലാണ് സാധാരണ വിളിക്കുന്ന നമ്പരുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇതാണ് കൂടുതലും ഉപയോഗിക്കുന്നത്.

പ്രസിഡന്റ് ബരാക്ക് ഒബാമ ഉപയോഗിച്ചിരുന്ന ഐഫോണില്‍ നിന്ന് അദ്ദേഹം വിളിച്ചിരുന്നില്ല. ഒരു പ്രത്യേക വിലാസത്തില്‍ നിന്ന് വന്ന ഇമെയില്‍ മാത്രമേ ഈ ഫോണ്‍ സ്വീകരിച്ചിരുന്നുള്ളൂ. ഫോണിന് ക്യാമറയോ, ഡൗണ്‍ ലോഡ് സൗകര്യമോ ഉണ്ടായിരുന്നില്ല. ടെക്സ്റ്റിങ്ങും ഉണ്ടായിരുന്നില്ല.

Trump dismisses NYT report on intercepted calls

Washington, Oct 26 
US President Donald Trump has dismissed the New York Times report about Chinese and Russian spies listening in on his cellphone calls as "fake" and "wrong".

"The so-called experts on Trump over at The Times wrote a long and boring article on my cellphone usage that is so incorrect I do not have time here to correct it," Trump said in a Thursday tweet. 

"I only use government phones and have only one seldom used government cell phone. Story is soooo wrong!"

In another tweet Trump insisted that his cellphone usage was rare. "I like Hard Lines," he wrote. "Just more made up Fake News!"

The Times report published on Wednesday detailed how American intelligence agencies figured out that China and Russia were eavesdropping on calls Trump makes from his iPhones.

The report also said that the President continued to use a cellphone despite warnings from aides that calls on it were not secure.

White House spokesman Hogan Gidley said that the article "presented inaccurate information about the President's cellphone".

He added that "the President does not have three cellular phones. He has one official government iPhone. This phone security follows industry best practices and is closely managed under government supervision in conjunction with recommendations from industry partners".

Responding to the Times report, Chinese Foreign Ministry spokeswoman Hua Chunying had said that "certain people in the US are sparing no efforts to win the best screenplay award for the Oscars". 

"I would like to say that this only provides another piece of evidence of the New York Times concocting fake news... I suggest they replace their phones with Huawei (Chinese mobile phone manufacturer) ones," she said.

The Times, citing current and former US officials, had said that the US President uses the iPhones to speak to "old friends", and domestic spy agencies had determined China was seeking to use information from the calls to keep a trade war with the US from escalating. 

The agencies were said to have learned of the eavesdropping from people inside foreign governments and through intercepting communications between foreign officials, the report said.
Join WhatsApp News
Anthappan 2018-10-26 20:02:40
An unfit President in all respect. It is the dark time of America. But, it will pass. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക