Image

സിസ്റ്റര്‍ അനുപമയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം

Published on 25 October, 2018
സിസ്റ്റര്‍ അനുപമയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം
ചേര്‍ത്തല: പഞ്ചാബില്‍വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്താണ് സംഭവം.

പള്ളിമുറ്റത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ സിസ്റ്റര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും കാര്യമില്ലെന്നും പള്ളിയിലേക്ക് കടത്തിവിടില്ലെന്നും പ്രതിഷേധക്കാര്‍ 
 പറഞ്ഞു 

ഒടുവില്‍, പള്ളി ഗേറ്റിന് പുറത്തെത്തിക്കഴിഞ്ഞു മാത്രമാണ് സിസ്റ്റര്‍ അനുപമയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനായത്. 
Join WhatsApp News
visvaasi 2018-10-25 12:27:04
Very good. She should not be allowed in any church premises.
കപ്യാർ 2018-10-25 17:17:20
സിസ്റ്റർ അഭയ അന്ന് കൊല ചെയ്യപ്പെട്ടത് എത്ര നന്നായി എന്ന് തോന്നുന്നു. അല്ലെങ്കിൽ ആ പാവത്തിന്റെ അവസ്ഥ എന്തായിപ്പോയേനെ എന്നൂഹിക്കാം.  ഈ കന്യാസ്ത്രീകളെ സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാത്ത പൗരോഹിത്യ സമൂഹം വേട്ടയാടുന്നു. ഇവരും സ്വാഭാവിക മരണത്തിനു കീഴടങ്ങുന്ന കാലം വിദൂരമല്ല. അതിനു ഓശാന പാടുന്ന കുഞ്ഞാടുകൾ. നൂറു കണക്കിന് കുറ്റവാളികൾ ആയ പുരോഹിതർ ജയിലിൽ കിടക്കുന്ന അമേരിക്കയിലും വിശ്വാസി എന്നൊക്കെ പേര് വച്ച് എത്ര ക്രൂരമായ രീതിയിൽ ആണ് കന്യാസ്ത്രീകളെ അപമാനിക്കുന്നത് ചിലർ. വിശ്വാസി എന്ന പെരുകാരൻ ഒരു പുരോഹിതൻ ആണ് സംശയം ഇല്ല. ഒരു പാതിരിക്കെ ഇതുപോലെ പെരുമാറാൻ സാദിക്കൂ. അത് കൊണ്ടാണ് ഇവറ്റകളെ വെള്ള തേച്ച കുഴിമാടങ്ങൾ എന്ന് യേശുദേവന് പോലും വിളിക്കേണ്ടി വന്നത് 
വിഡ്ഢികള്‍ 2018-10-25 17:18:55
വിശ്വാസികള്‍ പൊതുവേ വിഡ്ഢികള്‍ തന്നെ. പക്ഷെ ഇ വിശ്വാസികള്‍ നീചര്‍ ആണ്. ഇത്തരം നീചര്‍ ആണ് ഭൂമിയില്‍ കലാപം ഉണ്ടാക്കുന്നത്. മനുഷത്തം ഇല്ലാത്ത ഇ നീചന്മാരെ അനുകരിക്കരുത്, അവരെ ഒറ്റ പെടുത്തുക 
andrew
GEorge 2018-10-25 20:50:55
വിശ്വാസി തുടങ്ങിയ വ്യാജ പേരിൽ Franco,  രാജു കൊക്കൻ, റോബിൻ തുടങ്ങിയ സ്ത്രീ ബാല പീഢകരെ ന്യായീകരിക്കുന്നവർ അവരെക്കാളും മ്ലേച്ചന്മാർ അല്ലെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക