Image

ശബരിമല പ്രക്ഷോഭം: കേരള പുനര്‍നിര്‍മ്മാണം അട്ടിമറിക്കാന്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 24 October, 2018
ശബരിമല പ്രക്ഷോഭം: കേരള പുനര്‍നിര്‍മ്മാണം അട്ടിമറിക്കാന്‍ (ഫ്രാന്‍സിസ് തടത്തില്‍)
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പ്രളയദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനു വിലങ്ങുതടിയായി.

തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വിധി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബഞ്ച് പ്രസ്താവിച്ചതെന്ന ആരോപണം ശക്തമായിരിക്കെ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇവ നൂറു ശതമാനവും ശരിവയ്ക്കുന്നു. വിധി പ്രസ്താവിച്ച ചീഫ്ജസ്റ്റിസ് മിശ്ര സര്‍വീസില്‍ നിന്നു വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഏറെ കോളിളക്കമുണ്ടാക്കിയ വിധി പ്രസ്താവിച്ചത്.

മഹാപ്രളയം കേരളത്തിലാകമാനം കനത്ത നാശനഷ്ടം വരുത്തിയപ്പോള്‍ നിസംഗത പ്രകടിപ്പിക്കുകയും കേരളത്തിനു ലഭിക്കുമായിരുന്ന വിദേശ സഹായം ബോധപൂര്‍വ്വം ഇല്ലാതാക്കുകയും ചെയ്ത ബി.ജെ.പി. സര്‍ക്കാര്‍ ശബരിമല യുവതി പ്രവേശന ഉത്തരവിലൂടെ കേരളത്തെ കലാപഭൂമിയാക്കി മാറ്റിയതിലും രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ട്. രാജ്യം മുഴുവന്‍ ബി.ജെ.പി.യുടെ ശക്തിതെളിയിച്ചിട്ടും കേരളത്തില്‍ വേരോടാന്‍ കഴിയാതെ വന്ന ബി.ജെ.പി. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിസന്ധിയിലാക്കാനാണ് ശ്രമം നടത്തുന്നത്.

ഇത്തരം മഹാദുരന്തത്തില്‍ പതറിപ്പോകുമായിരുന്ന ഭരണകര്‍ത്താക്കള്‍ക്ക് ധൈര്യവും ഊര്‍ജ്ജവും പകര്‍ന്നു നല്‍കിയത് പിണറായിയുടെ നേതൃത്വം കൊണ്ടു മാത്രമാണ്. തകര്‍ന്നു തരിപ്പണമായ കേരളത്തിന് അടിയന്തിര സഹായം അനുവദിക്കുന്നതു മുതല്‍ ലഭിക്കാവുന്ന വിദേശസഹായങ്ങള്‍ എല്ലാംഅട്ടിമറിച്ചു വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചപ്പോഴും സമചിത്തത കൈവെടിയാതെ സധൈര്യം മുന്നോട്ടു പോയ പിണറായി സാലറി ചാലഞ്ച്, ആഗോള മലയാളി കൂട്ടായ്മ തുടങ്ങിയ പദ്ധതികളില്‍ നിന്നായി ഇതനകം 1800 കോടിരൂപ സമാഹരിച്ചത് കേന്ദ്ര സര്‍ക്കാരിനെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്.

കേന്ദ്രഫണ്ട് അനുവദിക്കുന്നതിലും വിദേശ സഹായം അനുവദിക്കുന്നതിലും ഇരട്ടത്താപ്പു നയം കാട്ടിയ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും പ്രതിസന്ധിയിലാക്കി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ആഗോള മലയാളികള്‍ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടപോള്‍ ലോക രാജ്യങ്ങള്‍,യു.എന്നും ആഗോള മാധ്യമങ്ങളുമൊക്കെ കേരളത്തെ പ്രശംസകള്‍കൊണ്ട് മൂടി. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു വരെ കേരളത്തിലെ ജനങ്ങളോടു സഹാനുഭൂതി തോന്നിയതിനാല്‍നിരവധിയായ സഹായങ്ങള്‍ നല്‍കുകയും ചെയ്തുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ മാത്രം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഓരോ സഹായങ്ങളും മുടക്കുകയും ദുരന്തത്തിന്റെ ഗൗരവംലഘൂകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇത്രയും വലിയ ദുരന്തമായിരുന്നിട്ടുകൂടിദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായില്ല. കേവലം 100 കോടിരൂപ ആദ്യ ഗഡുവായി അനുവദിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ആദ്യം കേരളത്തെ അപമാനിച്ചത് . പിന്നീട്ദുരന്തങ്ങള്‍ നേരിട്ടുകണ്ടു വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെറും 500 കോടി കൂടി പ്രഖ്യാപിച്ച് വീണ്ടും കേരളത്തെ അവഗണിച്ചു..

ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ മേഖലയില്‍ നെടുംതൂണായ മലയാളികളുടെ ജന്മ നാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ സാന്ത്വനമായി 700 കോടിരൂപയുടെ സഹായധനം പ്രഖ്യാപിച്ച യു.എ.എ. ഭരണാധികാരിയുടെ സഹായം നിരാകരിക്കുക വഴി അദ്ദേഹത്തെ അപമാനിക്കുക മാത്രമല്ല, മുഴുവന്‍ മലയാളികളെയും അവഹേളിക്കുകയും ചെയ്തു.

വിദേശരാജ്യങ്ങളില്‍ യാതൊരുവിധ സഹായവും വാങ്ങാന്‍ പാടില്ലെന്നു പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിനായി പണ്ടെങ്ങോ തയ്യാറാക്കിയ നയരേഖ പൊടിതട്ടിയെടുത്തു.

എന്നാല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായഭൂകമ്പത്തില്‍ ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ നേപ്പോള്‍ ഉള്‍പ്പെടെ ലോകം മുഴുവനുമുള്ള രാജ്യങ്ങളില്‍ നിന്നു സഹായം സ്വീകരിച്ച ചരിത്രം യാതൊരു ഉളുപ്പുമില്ലാതെ മറച്ചുവച്ചു. കേരളത്തിനു അടിയന്തിര സഹായമായി ലഭിച്ച 600 കോടി രൂപയില്‍ നിന്ന് പ്രളയകാലത്ത് കേന്ദ്രഭക്ഷ്യമന്ത്രാലയം അനുവദിച്ച സൗജന്യ അരിവിഹിതത്തിന്റെ മുഴുവന്‍ വിലയായ 240 കോടിയും കിഴിച്ച ശേഷമാണ് നല്‍കിയത്.

ഈ പ്രതിസന്ധികളെയെല്ലാം അവഗണിച്ചു കേരളം ഒറ്റക്കെട്ടായി പ്രകൃതിദുരന്തത്തില്‍ നിന്നു കരകയറുന്ന കാഴ്ച ബി.ജെ.പി.യെഅസ്വസ്ഥരാക്കിയെന്നു വേണം കരുതാന്‍.

ബി.ജെ.പി.ക്കാര്‍ക്ക് ഏറെ സ്വാധീനമുള്ള തിരുവല്ലയിലും പത്തനംതിട്ട ജില്ലയിലുമാണ് മഹാപ്രളയത്തില്‍ ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത്. നിരവധി പാര്‍ട്ടി അനുഭാവികള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിട്ടും കേന്ദ്രനേതൃത്വം കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുക വഴി ഭരണ പ്രതിപക്ഷത്തെ മാത്രമല്ല ബി.ജെ.പി. ആര്‍.എസ്.എസ്. അണികളെയും വെറുപ്പിച്ചതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനിടെ ആഗോള തലത്തില്‍ ഉള്ള മലയാളി ഹിന്ദു സംഘടനകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹി്ന്ദു സംഘടനകളും കേരളത്തിനു പിന്തുണ പ്രഖ്യാപിച്ച് സഹായങ്ങള്‍ നല്‍കി.

പത്തനംതിട്ടയിലെ ബി.ജെ.പി. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അസ്വസ്ഥരാകുകയും ബി.ജെ.പി. സര്‍ക്കാരിന്റെകേരള വിരുദ്ധനയം പാര്‍ട്ടിക്കു ദോഷം ചെയ്യുകയും ചെയ്തപ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍കുത്സിത ശ്രമങ്ങള്‍ നടന്നത്. പിണറായി സര്‍ക്കാരിനു ലഭിക്കുന്ന പിന്തുണയും ശ്രദ്ധയും വഴി തിരിച്ചുവിടാനും അസംതൃപ്തരായ തീവ്രഹിന്ദുക്കളെ തൃപ്തിപ്പെടുത്താനും ഒരു പരിധി വരെ ബി.ജെ.പി.ക്കു കഴിഞ്ഞു.

ബി.ജെ.പി. അനുഭാവി എന്നു പരക്കെ കരുതുന്നമുന്‍ ചീഫ് ജസ്റ്റിസ് വിരമിക്കും മുമ്പ് ശബരിമലകേസ് പൊടിതട്ടിയെടുത്ത് ഇത്ര പ്രകോപനകരമായ വിധി പ്രസ്താവിച്ചതിനു പിന്നില്‍എന്തെന്നു വരും ദിനങ്ങളില്‍ വ്യക്തമാകും. സര്‍വ്വീസിലിരിക്കെബി.ജെ.പി. നേതാക്കന്മാര്‍ക്ക് പ്രത്യേകിച്ച് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരായ കേസുകളില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റീസ് പ്രറ്റ്യേകബഞ്ചിനു കേസ് കൈമാറിയതു ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസ്എം.പിയോഗവര്‍ണറോ ആയാല്‍അത്ഭുതപ്പെടേണ്ട.

ശബരിമല പ്രക്ഷോഭം അക്രമാസക്തമായത് മറ്റൊരു ഉദാഹരണമാണ്. യഥാര്‍ത്ഥത്തില്‍ നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പ സന്നിധാനത്ത് പോകുന്നവര്‍ എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച് കഠിന വ്രതമെടുത്താണ് മലചവിട്ടാറുള്ളത്. എന്നാല്‍ അയ്യപ്പ ഭക്തരെന്ന പേരില്‍ മാലയണിഞ്ഞ് കറുപ്പുടുത്ത 'സ്വാമിമാര്‍'കുറുവടികളും പാറക്കല്ലുമായി പോലീസിനെ അപ്രതീക്ഷിതമായി നേരിട്ടതും എല്ലാവരും കണ്ടതാണ്. നാമോച്ചാരണ ജപങ്ങള്‍ ചൊല്ലി സമാധാനപരമായ പ്രതിഷേധം നടത്തുമെന്നായിരുന്നു പ്രതിഷേധക്കാര്‍ പ്രത്യേകിച്ച് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മലകയറാനെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഭക്തജനങ്ങളോടും സര്‍ക്കാര്‍ നിയോഗിച്ച സ്ത്രീകളായ ഉദ്യോഗസ്ഥരോടും വയസു തെളിയിക്കുന്ന രേഖകളായ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ ആവശ്യപ്പെട്ടു പരിശോധന നടത്തിയ രാഹുല്‍ ഈശ്വറും കൂട്ടരും യഥാര്‍ത്ഥത്തില്‍ സദാചാര പോലീസിനെപ്പോലും വെല്ലുന്ന വിധത്തില്‍ ക്രമസമാധാന നിലവഷളാക്കുകയായിരുന്നു.

ധനസമാഹരണം നടത്തുന്നതിനു വിദേശത്തേക്കു പോകാനിരുന്ന മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരുടെ അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു ഇരുട്ടടി കൂടി നല്‍കി. ശബരിമല, ബിഷപ്പ് ഫ്രാങ്കോ, മീടൂ-കാമ്പയിന്‍ തുടങ്ങിയ വിഷയങ്ങളില്‍ തട്ടി കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പദ്ധതികളുടെ ഗതി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് മന്ദഗതിയിലായ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രയോടെ പുതിയ ദിശാബോധം കൈവരുമെന്ന അങ്കലാപ്പാണ് മന്ത്രിമാരുടെ യാത്രാനുമതി നിഷേധിക്കാന്‍ കാരണമെന്നു കരുതുന്നതില്‍ തെറ്റില്ല. യാത്ര അനുമതി ലഭിച്ച മുഖ്യമന്ത്രിക്കാകട്ടെ ഒട്ടനവധി നിയന്ത്രണങ്ങളും വച്ചു. എന്നിട്ടും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി കേന്ദ്രത്തെപിണക്കുന്നത് അനുചിതമാണെന്ന് തന്റെ കാബിനറ്റ് അംഗങ്ങളെ ഉപദേശിക്കുകയും ചെയ്തു.

ശബരിമലയില്‍ വനിതകള്‍ പ്രവേശിക്കുന്നതു തടയുക എന്ന പേരില്‍ ബി.ജെ.പി. നടത്തുന്ന പ്രക്ഷോഭം വെറും പുകമറ മാത്രമാണ്. ഇക്കാര്യത്തില്‍ മോഡിയും അമിത്ഷായുമൊന്നും പരസ്യമായി പ്രതികരിച്ചില്ലെങ്കില്‍ കൂടിസുബ്രഹ്മണ്യസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ വിധിയെ ആദ്യം സ്വാഗതം ചെയ്തത് എന്തുകൊണ്ടാണെന്നു മനസിലാക്കുന്നത് നന്നായിരിക്കും. ശബരിമല ചവിട്ടാന്‍ വ്രതമെടുത്തുവെന്ന് പ്രഹസനം നടത്തിയ രഹ്ന ഫാത്തിമ എന്ന യുവതിക്ക് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനുമായുള്ള ബന്ധം സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുന്നതു ഈ പുകമറ എന്തെന്നു വ്യക്തമാക്കുന്നു.

ബി.ജെ.പി. സ്പോണ്‍സേര്‍ഡ് ചാനല്‍ ആയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ചാനലിനെക്കുറിച്ചുപോലും അറിവില്ലാത്ത ആളുകളെ കൂലിക്കെടുത്താണ് ശബരിമലയില്‍ അഴിഞ്ഞാട്ടം നടത്തിയത്. തന്റെ ചാനലിന്റെ വാഹനം എറിഞ്ഞു തകര്‍ത്തതില്‍ കുപിതനായ അര്‍ണബ് ഗോസ്വാമി ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറിനെ കണക്കിനു ശകാരിച്ചു. ലക്ഷ്യബോധമില്ലാത്ത സമരമെന്നാണ് അര്‍ണബ് ഈ അഴിഞ്ഞാട്ടത്തെ വിശേഷിപ്പിച്ചത്.

നേതാക്കന്മാരുടെ ഭാര്യമാരൊന്നും മലകയാറെനെത്തിയ വനിതകളെ തടയാന്‍ വന്നവരില്‍ കണ്ടില്ല എന്നു മനസിലാക്കണം. ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ബി.ജെ.പി. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മൗനവും ബി.ജെ.പി. ഹിഡന്‍ അജന്‍ഡയുമായി കൂട്ടിവായിക്കേണ്ടതാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി പോലുമല്ലെന്നിരിക്കെ പിന്നെന്തിനാണ് പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയരുന്നത്? ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് ശബരിമലയില്‍ വനിതകള്‍ കയറുകയോ കയറാതിരിക്കുകയോ ഒന്നും ഒരു വിഷയമാകുന്നില്ല. കോടതിവിധി പാലിക്കാനുള്ള ബാധ്യത മാത്രമാണ് സര്‍ക്കാരിനുള്ളത്. ശബരിമലയില്‍ മാത്രം വനിതകള്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഭരണഘടനാനുസ്രുതമല്ല എന്നാണുസുപ്രീം കോടതി വിധി. ഉത്തരേന്ത്യയിലെ എല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുമ്പോള്‍ ശബരിമലയില്‍ മാത്രം പ്രവേശനം നിഷേധിക്കുന്നതില്‍ ഹൈന്ദവ വിശ്വാസികളിലും ഭിന്നാഭിപ്രായമുണ്ട്.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പിണറായി വിജയന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായാല്‍ അടുത്ത കാലത്തൊന്നും ബി.ജെ.പി.ക്ക് കേരളത്തില്‍ വേരോടുകയില്ലെന്ന തിരിച്ചറിവാണ് കേരള പുനര്‍നിര്‍മ്മാണത്തെ ഏതുവിധേനയും അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുനര്‍നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനു എല്ലാ പിന്തുണയും നല്‍കി വന്ന പ്രതിപക്ഷം ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. നേട്ടം മുഴുവന്‍ ഒറ്റയടിക്ക് ഇടതു സര്‍ക്കാര്‍ കൊണ്ടു പോയാല്‍അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പച്ച പിടിക്കില്ലെന്നുറപ്പാണ്.

പുനര്‍നിര്‍മ്മാണത്തെ പിന്തുണച്ചില്ലെങ്കില്‍ വോട്ടുബാങ്കില്‍ വിള്ളലുണ്ടാകും. എന്നാല്‍ ഊറ്റമായ പിന്തുണ നല്‍കി പദ്ധതികള്‍ വിജയിപ്പിച്ചാല്‍ അതിലേറെ ദോഷവും ഭവിക്കും. അതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ സമദൂര സമീപനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പത്തനംതിട്ടയില്‍ ശബരിമല വിഷയത്തില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ എ.ഐ.സി.സി. ഇടപെട്ട് സസ്പെന്‍ഡ് ചെയ്തതിന് കാരണം ഈ സമദൂര നിലപാടാണ്.

കേരള പുനര്‍നിര്‍മ്മാണത്തെ ഏതു വിധേനെയും അട്ടിമറിക്കാനുള്ള നീക്കം ആഗോള മലയാളികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടത് മലയാളികളുടെ ആവശ്യമാണ്. പ്രളയകാലത്തുണ്ടായിരുന്ന ഒത്തൊരുമയും വാശിയും മടക്കിക്കൊണ്ടു വന്നാല്‍ കേന്ദ്രത്തെ അവഗണിച്ചും ഒരു പുതിയ കേരളത്തെ നമുക്ക് നിര്‍മ്മിക്കാനാവും. 
ശബരിമല പ്രക്ഷോഭം: കേരള പുനര്‍നിര്‍മ്മാണം അട്ടിമറിക്കാന്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
bhakthan 2018-10-24 18:01:59
ആരുടെ സമരം..
സ്വാമിയുടെ സമരം…
ആരെ കാക്കാന്‍…
സ്വാമിയെ കാക്കാന്‍… ‘
Irresponsible 2018-10-24 19:31:28
This kind of writing is irresponsible journalism from someone I thought was an experienced journalist. Who are you trying to incite? Who does it help? 
John paul 2018-10-24 23:23:09
Hi Mr. irresponsible person. What is wrong in his observations. He wrote the facts which everyone knows very clearly. He is absolutely right. You must read between the lines. Read the article completely then criticise
Dear Francis. Well observations. This is the fact. Otherwise why would the central government take such a revenge to Kerala even at the crucial days of floods. Keep writing. All the best
Jack Daniel 2018-10-25 19:55:52
മദ്യം കഴിച്ചിട്ടോ മദ്യം കൊടുത്തിട്ടോ  മാധ്യമം എന്ന വാക്കിൽ നോക്കിയാൽ ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്നതായിട്ടു തോന്നും ഡോക്റ്റർ സാബ് .  
ഡോ.ശശിധരൻ 2018-10-25 17:07:16

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമസമുഹം മാധ്യമ ധർമ്മമെന്നതിന്റെ പൊരുളുകൾക്ക് നിരക്കാത്ത ചെയ്തികളിൽ മുഴുകുന്നുവെന്നതിൽ ഉദാഹരണങ്ങളിൽ ഒന്ന്മാത്രമാണീ ലേഖനം.”മധ്യേതിഷ്ഠതിഎന്ന ശബ്ദത്തിൽ നിന്നാണ്  “മാധ്യമംഎന്ന ശബ്ദമുണ്ടായിട്ടുള്ളത്അർത്ഥം;ഒരുപക്ഷത്തിലും നിൽക്കാതെ മധ്യത്തിൽ നിൽക്കുക .ഇടതുമല്ല വലതുമല്ല മധ്യത്തിൽ നിൽക്കുന്നവനാണ്  മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ പത്രപ്രവർത്തകൻ. ഒരുപക്ഷത്തിൽ മാത്രം നിലയുറപ്പിച്ച ഇയാൾ പത്രപ്രവർത്തകനല്ല വെറും പത്രപാധിപൻ മാത്രം.സ്വയം പത്രപ്രവർത്തകനെന്നു അവകാശപ്പെടുന്ന താങ്കൾ പത്രപ്രവർത്തന രംഗത്തെ,രാഷ്ട്രീയപാർട്ടിപ്രവർത്തന രംഗത്തെ അങ്ങേയറ്റത്തെ അണിയറ രഹസ്യങ്ങളുടെ അടിയൊഴുക്കുകളറിയാൻ നല്ല നിരീക്ഷണപാടവത്തോടെ ആഴത്തിൽ ചിന്തിച്ചു ചരിക്കേണ്ടതുണ്ട്. അധാർമ്മിക പത്രപ്രവർത്തിനെതിരെ സന്ധിയില്ലാസമരം ചെയ്ത ഒരു സമൂഹത്തിൽ നിന്നും പഠിച്ച പാഠങ്ങൾ  മാത്രംമതി താങ്കൾ പത്രപ്രവർത്തകനല്ല മറിച്ചു്  കേവലം പത്രപാധിപനെന്ന് അടിവരയിടാൻ . അധർമ്മമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം എഴുതുകയും അത് പിന്നീട് ധർമ്മമായി തീരുമെന്ന വിചാരത്തിൽ കാര്യം ആവർത്തിച്ചെഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താങ്കളെപോലുള്ള സ്വയംപ്രഖ്യാപിത പത്രപ്രവർത്തകരോട്  ചടുംപ്രതിശാഠ്യം മറുപടിപറയാൻ  എം . ,എം.ഫിൽ,പി എച്‌ .ഡിയൊന്നും ഉപയോഗിക്കേണ്ട മറിച് ഒരു സാധാരണ മനുഷ്യന്റെ സാമൂഹിക ശാസ്ത്രബോധം മാത്രം മതിയാകും.

(ഡോ.ശശിധരൻ)

Francis Thadathil 2018-10-25 18:24:54

പ്രിയപ്പെട്ട ഇറെസ്പോണ്സിബിൽ പേഴ്‌സൺ. എന്നെ അറിയാവുന്ന ആൾ ആയതിനാൽ പേരുവച്ചു എഴുതുന്നതായിരുന്നു കൂടുതകൾ ഉചിതം.താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഒരുപക്ഷേ എന്റെ ലേഖനം മുറിവേൽപ്പിച്ചിരിക്കാം. എന്താണ് എഴുതുന്നതെന്നു വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടി തന്നെയാണ് ഞാൻ എഴുതിയത്. പിണറായി വിജയനെ പുകഴ്ത്താൻ വേണ്ടിയല്ല ഇങ്ങനെയൊരു ലേഖനമെഴുതിയതെന്നു കരുതരുത്. ഞാൻ ഒരു സി.പി. എം. അനുഭാവി അല്ലെന്നു ഉറപ്പിച്ചു പറയട്ടെ.  ഒരു നിക്ഷ്പക്ഷ പത്രപ്രവര്തനകനെന്ന നിലക്ക് ഒരു പാർട്ടിയോടും അനുഭാവമില്ല,

 പിണറായി ഉൾപ്പെടെ നിരവധി സി.പി.എം നേതാക്കന്മാരെ രൂക്ഷമായി വിമർശിച്ചെഴുതിയിട്ടുമുണ്ട്. പിണറായി വിജയൻ തലശേരിയിൽ നിർമ്മിച്ച 14 മുറികളുള്ള വീടിന്റെ നിർമ്മാണം നടക്കുമ്പോൾ അവിടെ നേരിട്ടു പോയി റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിച്ചതിന് ഭീഷണിയും നേരിട്ടിട്ടുണ്ട്. എന്ന് വച്ച് ഞാൻ കോൺഗ്രസ് അനുഭാവിയാണെന്നും കരുതേണ്ട. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള എന്റെ അടുത്ത സുഹൃത്തുകൂടിയാണ്. ഞാൻ ബി. ജെ പി വിരുദ്ധനല്ല, 

എന്റെ നിലപാടുകൾ കേരളത്തിലെ പ്രളയ ദുരിതമനുഭവിച്ചവർക്കൊപ്പം മാത്രമാണ്. അല്ലെങ്കിൽ താങ്കൾ പറയു എന്തൊകൊണ്ടാണ് കേരളത്തിലെ മുഴുവൻ ജനങ്ങളെയും കേരള സർക്കാർ വിഠത്തെ പിന്തുടരുന്നത്? എന്തുകൊണ്ടാണ് കിട്ടുമായിരുന്ന വിദേശ സഹായം ഇല്ലാതാക്കി കളഞ്ഞത്എ?ന്തുകൊണ്ടാണ് ശബരിമലയിൽ സന്നിധാനത്തു രക്തച്ചൊരിച്ചിൽ നടത്തി നട അടപ്പിക്കാനിരുന്നതാണെന്നു തന്ത്രി കുടുംബംഗമായ രാഹുൽ ഈശ്വർ വെളിപ്പെടുത്തിയത്. ഒരു റിവ്യൂ പെറ്റിഷൻ സമർപ്പിക്കാനുള്ള സമയം പോലും നൽകാതെ നടത്തിയ ഈ സമരകോലാഹലമെന്തിനായിരുന്നു?സംസ്ഥാന സർക്കാർ ഈ കേസിൽ കക്ഷി അല്ലെന്നിരിക്കെ കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സർക്കാരിനില്ലേ? ഇതെല്ലാം ഒന്ന് കൂടി വായിക്കുക മിസ്റ്റർ  ഇറെസ്പോണ്സിബിൽ പേഴ്സൺ. അപ്പോൾ  താങ്കൾക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകും. 

ഒരു കാര്യം തുറന്നു പറയട്ടെ ശബരിമലയിൽ യുവതികൾ കയറുകയോ കയറാതിരിക്കുകയോ ചെയ്യട്ടെ. അത് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്.കോടതി വിധിയാകട്ടെ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരവും. അതുകൊണ്ടു അതിൽ അഭിപ്രായം പറയാനല്ലാതെ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല. ഞാൻ എന്റെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തിയെന്നേയുള്ളു. കാത്തിരുന്ന് കാണുക.

എന്റെ ലക്‌ഷ്യം ഒന്ന് മാത്രം. തകർന്നു തരിപ്പണമായ നമ്മുടെ കേരളം എന്ത് വിലകൊടുത്തും പുനര്നിര്മ്മിക്കണം. അതിനു നേതൃത്വം നൽകുന്നത് പിണറായി സർക്കാരോ ചെന്നിത്തല സർക്കാരോ ശ്രീധരൻ പിള്ള സർക്കാരോ അരുമായിക്കൊള്ളട്ടെ കേരളം പുനര്നിര്മ്മിക്കപ്പെടണം! രണ്ടു മാസം മുൻപ് നമുക്കുണ്ടായിരുന്ന സഹാനുഭൂതി ഇത്ര പെട്ടെന്ന് മാറിപ്പോകാൻ കാരണം വിഷയങ്ങളിൽ നിന്ന് ഗതി തിരിച്ചു വിടുന്നതുകൊണ്ടു മാത്രമാണ്.
 എന്റെ ലേഖനം താങ്കളുടെ വികാരത്തെ വൃണപ്പെടുത്തിയെങ്കിൽ സദയം ക്ഷമിക്കുക!

നന്മകൾ നേരുന്നു

ഫ്രാൻസിസ് തടത്തിൽ 

Joseph 2018-10-26 00:26:32
'മാധ്യമം' എന്നാൽ നിക്ഷ്പക്ഷം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്ന ഡോക്ടർ ശശി പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. ജനങ്ങളുടെയും സമൂഹത്തിന്റെയും ഇടയിൽ സംപ്രേക്ഷണം ചെയ്യുന്നതിനെയാണ് മാധ്യമം എന്ന പറയുന്നത്. 'വാർത്താ വിനിമയം' മുഖേന ഒരു സ്ഥലത്തുള്ള സംസ്ക്കാരവും പരിഷ്‌ക്കാരവും മറ്റൊരു സ്ഥലത്ത് എത്തി ചേരുന്നു. നിക്ഷ്പക്ഷതയോടെ അങ്ങനെയുള്ള വാർത്തകൾ മീഡിയാ വഴി എത്തിക്കണമെന്ന് ജേർണലിസം പഠിപ്പിക്കുന്നുണ്ടോയെന്നും അറിയില്ല. മനോരമയുടെയോ, കൗമുദിയുടെയോ ലേഖകർ തങ്ങളുടെ പ്രവർത്തനമണ്ഡലങ്ങളായ  പത്രങ്ങളുടെ നയപരിപാടികൾ അനുസരിച്ചു മാത്രമേ ലേഖനങ്ങൾ എഴുതാറുള്ളൂ. 

സമകാലീക രാഷ്ട്രീയത്തിനും വ്യവസ്ഥിതികൾക്കും മീതെയാണ് ശ്രീ ഫ്രാൻസീസ് തന്റെ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പ്രളയം വന്നപ്പോൾ ലോകമാകമാനമുള്ള മലയാളികളുടെ ചിന്തകൾ ഒന്നായിരുന്നു. അവിടെ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും ഉണ്ടായിരുന്നില്ല. ബിജെപിയും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഉണ്ടായിരുന്നില്ല. 'നാം മലയാളികൾ' എന്ന ഐക്യബോധം പ്രളയം ഒരു നിമിത്തമായിരുന്നു. തീണ്ടൽ കല്പിച്ചിരുന്ന ക്രിസ്ത്യൻ മുക്കവന്മാർ പതിനായിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. ജീവൻ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ നമ്പൂതിരിമാരുമുണ്ടായിരുന്നു. 

കേന്ദ്ര സർക്കാർ, സാമ്പത്തിക സഹായങ്ങൾക്ക് വിലങ്ങു തടിയായപ്പോൾ രാഷ്ട്രീയത്തിനുപരിയായി കേരള ജനത ഒന്നാകെ അതിൽ പ്രതിക്ഷേധിച്ചു. കോൺഗ്രസുകാരനായ ശശി തരൂരിന്റെ പ്രയത്നം മൂലം ഐക്യരാഷ്ട്ര സംഘടന നല്കാമെന്നു സമ്മതിച്ച ധന സഹായത്തിനെതിരെയും കേന്ദ്ര സർക്കാർ നിലപാടെടുത്തു. സഹായം നിക്ഷേധിക്കുകയും ചെയ്തു. ഒരു വാർത്ത സത്യമായി പ്രതികരിക്കണമെന്ന മാമൂലിൽ നാം വിശ്വസിക്കുന്നുവെങ്കിൽ ശ്രീ ഫ്രാൻസീസ് തടത്തിൽ അങ്ങേയറ്റം ഈ ലേഖനത്തിൽക്കൂടി നീതി പുലർത്തിയിട്ടുണ്ട്. 

ഒരാൾ എന്ത് രാഷ്ട്രീയ പാർട്ടിയുമാകട്ടെ, ഒരു രാജ്യത്തിന് പൊതുവായ പ്രശ്‍നം വരുമ്പോൾ നാം ഒന്നാണ്. ധാർമ്മികമായി നാം ഒന്നായി അവിടെ യോജിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും ചൈനയുമായുള്ള യുദ്ധത്തിലും നാം ഒന്നായിരുന്നു. അതിനു തുല്യമായ കേരളത്തിലെ പ്രളയ കെടുതിയിൽ ജനം ദുരിതം അനുഭവിക്കുമ്പോൾ അവിടെ 'ആർത്തവവും രക്തശുദ്ധിയും' പറഞ്ഞുകൊണ്ടും വൃത്തികെട്ട ആചാരങ്ങൾ പിന്തുടരണമെന്നു പറഞ്ഞും രാജ്യത്തു കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതഭീകരരെ അറസ്റ്റ് ചെയ്യുക തന്നെ വേണം.

രാജ്യത്തിന്റെ പരമാധികാര കോടതിയുടെ വിധിയെ മാനിക്കുക തന്നെ വേണം. ഈ വിധിയും ശബരിമല പ്രശ്നവും അനവസരത്തിലെന്ന നിഗമനം ഈ ലേഖനത്തിൽക്കൂടി ലേഖകൻ എടുത്തു പറയുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് ഇന്നുള്ള സാമൂഹിക പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അതിനായി എല്ലാ മലയാളികളും ശ്രീ പിണറായി വിജയൻറെ പ്രയത്നങ്ങൾക്ക് ആത്മബലം നൽകേണ്ടതുമാണ്. 

ശ്രീ ഫ്രാൻസീസ് തടത്തിലിന് ഒരു കമ്മ്യുണിസ്റ്റാകാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിൻറെ മറ്റു ലേഖനങ്ങൾ വായിച്ചാൽ മനസിലാകും. കമ്മ്യുണസത്തെ അടിമുടി എതിർത്തിരുന്ന ദീപിക പത്രത്തിന്റെ പ്രസിദ്ധനായ മാധ്യമ പ്രവർത്തകനായിരുന്നു, അദ്ദേഹം. 1957-ലെ വിമോചന സമര വിജയത്തിലും ദീപിക നല്ലൊരു പങ്ക് വഹിച്ചിരുന്നു. അങ്ങനെയുള്ള പത്രങ്ങളിൽ ജോലി പരിചയമുള്ള ഒരു മാധ്യമ പ്രവർത്തകനോട് നിക്ഷ്പക്ഷമായിരിക്കണമെന്നു ഉപദേശിക്കേണ്ട ആവശ്യമില്ല. സത്യവും ധർമ്മവും നീതിയും അദ്ദേഹത്തിന്റെ ലേഖന പരമ്പരകളിൽ ഉടനീളം കാണാം. 
ഡോ.ശശിധരൻ 2018-10-26 12:17:21

മാധ്യമം' എന്നാൽ നിക്ഷ്പക്ഷം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്ന ഡോക്ടർ ശശി പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ട്“.എവിടെയാണ് ഡോക്ടർ ശശി അപ്രകാരം പറഞ്ഞിട്ടുള്ളത് ജോസഫ് ?മുൻപത്തിരണ്ട് വര്ഷം ലൈബ്രററിയിൽ ജോലി ചെയ്ത താങ്കൾക്ക് മുന്ന് വാചകം ശരിയായി കൂട്ടിവായിക്കാൻ അറിയില്ലേ ?ഒരു ധാതുവിന് ഏഴിൽ കൂടുതൽ അർത്ഥമുണ്ട് .ഒരു പ്രത്യയത്തിന് പതിനാലിൽ  കൂടുതൽ അർത്ഥമുണ്ടെന്ന് പറയപ്പെടുന്നു .ഉപസർഗത്തിനും അതുപോലെതന്നെ .സാഹചര്യത്തിനുസരിച്ചാണ് ഇവയെല്ലാം ഉപയോഗിക്കപ്പെടുന്നതെന്ന് കേരളത്തിലെ ഒരു ഹൈസ്കൂൾ കുട്ടിക്കുപോലും അറിയാവുന്നതാണ്.പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറയുന്നത് താങ്കളുടെ ഒരു ശീലമാണ് .സ്വഭാവം മാറ്റം !ശീലം മാറ്റാൻ ബുദ്ധിമുട്ടാണ് .തികച്ചും വ്യക്തിപരമായി സ്നേഹത്തോടെ നമ്മൾ സംസാരിച്ച ചില സ്വകാര്യ സംഭാഷണങ്ങൾ  ചോദിക്കാതെ   മലയാളിയിൽ എഴുതി വായനക്കാരുടെ അസഭ്യവർഷങ്ങൾ എനിക്കെതിരെ തിരിച്ചത് താങ്കൾ മറന്നു കാണും. നമ്മളെല്ലാം നല്ല തികഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളായത്കൊണ്ടാണ്  മലയാളിയിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നത്.സാമാജികശരീരത്തിന്റെയും , ലോക ലക്ഷ്യത്തിന്റെയും   പരമമായ ലക്‌ഷ്യം മനുഷ്യന്റെ  സമത്വമാണെന്നും (അതിലൂടെ പരസ്പര സ്നേഹം നേടുകയാണെന്നും )അടിവരയിട്ടു പറഞ്ഞ മാർക്സും ,ഗാന്ധിജിയും നമുക്ക് സ്വന്തം .കേരളത്തിലുള്ളത് കമ്മ്യൂണിസമല്ല ,മറ്റു എന്തോ ആണ് !

എത്രതന്നെ കാര്യങ്ങൾ വ്യക്തമായി ശക്തമാക്കിയാലും ,എത്രതന്നെ സാകല്യസന്നാഹങ്ങൾ  കൂടെ ഉണ്ടായാലും അന്തരംഗം മലിനവും ലക്‌ഷ്യമാർഗം അധാർമ്മികവുമാണെങ്കിൽ  മനസ്സിന് യാതൊരു സ്വസ്ഥതയുമുണ്ടാകില്ല. അസ്വസ്ഥതിയിലിരുന്നുകൊണ്ടാണ്  ആശയങ്ങളെ  ആശയങ്ങൾ കൊണ്ട്  നേരിടുന്നതിന് പകരം ന്യായവൈകല്യ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് (താനൊരു മദ്യകച്ചവടക്കാരനല്ലേ?താനൊരു പ്രൊഫെസ്സറാണോ?തനിക്ക് പത്രപ്രവർത്തനത്തെ കുറിച്ചെന്തറിയാം ? ശശി ശശി തന്നെയല്ലേ ?മാധ്യമം' എന്നാൽ നിക്ഷ്പക്ഷം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്ന ഡോക്ടർ ശശി? )മാനസിക രോഗിയെപോലെ അറിയാതെ അറിയാതെ അപക്വമായ കാര്യങ്ങൾ അനുകരിച്ചു പുലമ്പുമ്പോൾ പക്വതയോടെ മാന്യമായി മറുപടി പറയുന്നത്  നമ്മൾ നാളെകാണുമ്പോൾ ചിരിക്കേണ്ടതുകൊണ്ടുമാത്രം.

(ഡോ.ശശിധരൻ)

നിഷ്പക്ഷത 2018-10-26 13:51:16
കേരള പുനർനിർമാണത്തെ അട്ടിമറിക്കാനുള്ള ഉപായം കൂടിയാണ് ശബരിമല സുപ്രീം കോടതി വിധി എന്നൊക്കെ ചിന്തിക്കുന്നതിൽ നിഷ്പക്ഷതയില്ല്, അതൊരു കോൺസ്പിറസി തിയറി മാത്രമാണ്.
‘കമ്യൂണിസത്തെ അടിമുടി എതിർത്തിരുന്ന ദീപിക’ ഒരു നിഷ്പക്ഷ പത്രമായിരുന്നോ ജോസഫ്? 1957-ലെ വിമോചന സമരം ആരുടെ വിജയമായിരുന്നു. വിദ്യാഭാസത്തെ ഒരു കച്ചവടമാക്കി ലാഭം കൊയ്തുകൊണ്ടിരുന്ന സംഘടിത മതവിഭാഗങ്ങളുടെ വിജയമായിരുന്നു, അല്ലാതെ പാവം പൊതുജനത്തിന്റെയായിരുന്നില്ല.
Joseph 2018-10-26 16:11:37
പ്രിയ ഡോക്ടർ ശശിധരൻ: ആശയങ്ങളെ ആശയങ്ങളോട് പ്രതികരിക്കണമെന്ന ചിന്തയിൽ തികച്ചും ബഹുമാനത്തോടെ മാത്രമേ ഡോക്ടർ ശശിധരനെഴുതിയ കുറിപ്പിന് മറുപടിയെന്നോണം നാലക്ഷരം ഞാൻ കുറിച്ചുള്ളൂ. അതിൽ എന്റെ സുഹൃത്ത് ഡോക്ടർ ശശിധരൻ അതൃപ്തനായതിൽ ഖേദിക്കുന്നു. 'ശശിധരൻ' എന്ന വ്യക്തിത്വത്തെ ഞാൻ സ്പർശിച്ചുപോലും ഇല്ല. പിന്നെ എന്തിന് അദ്ദേഹം വ്യാകുലനായതെന്നും അറിയില്ല. ആരെന്തു പറഞ്ഞാലും അക്കാഡമിക്ക് ലെവലിൽ അങ്ങേയറ്റം ഉന്നത നിലവാരം പുലർത്തുന്ന അങ്ങയെ ഞാൻ തികച്ചും ബഹുമാനത്തോടെയാണ് കാണുന്നത്. തൃശൂരിൽ മറ്റൊരു കോളേജിൽ ഒരു അദ്ധ്യാപകനായി ഞാൻ ജോലി ചെയ്ത സ്ഥിതിക്ക് എന്റെ വളരെയേറെ ജൂണിയറായ അങ്ങ് വന്ന വഴികൾ വ്യക്തമായി എനിക്കറിയാം.   

ആരും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതു ശരിയല്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് നല്ല ഉദ്ദേശത്തോടെയായിരുന്നു താങ്കളെപ്പറ്റി ഞാൻ പ്രതികരണ കോളത്തിൽ എഴുതിയത്. എന്നാൽ ദൗർഭാഗ്യവശാൽ ചില വായനക്കാർ മറ്റൊരു തരത്തിൽ പ്രതികരിക്കുകയും ചെയ്തു. നല്ലതു  പറഞ്ഞാൽ എതിർപ്പുണ്ടാകുമെന്ന് അന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ സത്യം മാത്രമേ അന്നെഴുതിയിരുന്നുള്ളൂ. അതിൽ താങ്കളുടെ വേദനകളിലും ഞാൻ അന്ന് പങ്കുകൊണ്ടിരുന്നു. 

താങ്കളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രതികരണങ്ങളും അടുത്തയിടെ ഞാൻ വായിക്കുന്നതിനു ഇടയായി. ചില വായനക്കാരുടെ അജ്ഞതകളെ നമുക്ക് തിരുത്താൻ സാധിക്കില്ലല്ലോ. എങ്കിലും എന്റെ അറിവുകേടിലുളള ഒരു വാക്കിനെ ചൊല്ലി വ്യക്തിഹത്യയെന്നു ചിന്തിക്കുന്നതും ശരിയല്ല. പല വിധ വിജ്ഞാന മേഖലകളിൽ പ്രവർത്തിച്ച താങ്കളെപ്പോലുള്ള ഒരു വ്യക്തിയോട് ഞാൻ മത്സരിക്കുകയുമില്ല. 

അടുത്തടുത്ത പട്ടണങ്ങളിൽ താമസിക്കുന്ന നാം തമ്മിൽ പരസ്പ്പരം കണ്ടുമുട്ടാനുള്ളവരെന്നതും സത്യമാണ്. താങ്കൾ പറഞ്ഞതുപോലെ പരസ്പരം ചിരിക്കാനുള്ളവരുമാണ്. അങ്ങനെതന്നെ ആ സൗഹാർദ്ദം പോകട്ടെ.   
വായനക്കാരൻ 2018-10-26 20:50:26
ഒരു ബി ജെ പി അനുഭാവിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് . ബി ജി പി ക്ക് വേണ്ടി ആരെ ക്രൂശിക്കാനും ബന്ധങ്ങളെ തല്ലി തകർക്കാനും അദ്ദേഹത്തിന് മടിയില്ല .    'നിഷ്പക്ഷ'  എന്ന വാക്കിന്റെ അർഥം സൗകര്യംപോലെ വളച്ചൊടിച്ചിട്ട്. അതിനെ ന്യായികരിക്കാൻ തന്റെ പാണ്ഡ്യത്യം മുഴുവൻ ജോസെഫിന്റെ മേലും ഫ്രാൻസിസിന്റെമേലും ഇട്ട് മൂടി വായടക്കാനുള്ള ശ്രമമാണ്. ഇവിടെ കാണുന്നത്.  മത അതുപോലെ ചില സിദ്ധാന്തങ്ങളോടും അതിരു കവിഞ്ഞ അഭിനിവേശം ഉണ്ടായാൽ അത് അപകടത്തിൽ ചാടിക്കും .  
Francis Thadathil 2018-10-27 00:00:51
പ്രിയപ്പെട്ട ജോസഫ് പടന്നമാക്കൽ സാർ 
താങ്കളോടുള്ള എന്റെ ബഹുമാനം വീണ്ടും വർധിച്ചിരിക്കുന്നു. കൂടുതൽ വിശദീകരിക്കുന്നില്ല.
ശിരസു നമിക്കുന്നു.
ഫ്രാൻസിസ് തടത്തിൽ 
വിദ്യാധരൻ 2018-10-27 22:17:12
അക്കാഡമിക്ക് എന്ന പദം കൊണ്ട് ജോസഫ് അർത്ഥമാക്കുന്നത് പാണ്ഡിത്യപൂര്‍ണ്ണമായ എന്നതാണെങ്കിൽ  അതിനോട് ബഹുമാനം തോന്നിയിട്ട് കാര്യമില്ല . കാരണം അത് അപൂർണ്ണമാണ്   പിന്നെ ബഹുമാനവും വിനയവും നിങ്ങൾ സ്വതസിദ്ധമായി ഉണ്ടെങ്കിൽ  അത് നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിൽ വിളങ്ങുന്ന  പൂർണ്ണത  യോടുള്ള ബഹുമാനം കൊണ്ടാണ്. കാരണം ആ പൂർണ്ണമായ അറിവ് നിങ്ങളോട് ഉപദേശിക്കുന്നത് അപൂർണ്ണമായ അറിവിനോട് മത്സരിക്കേണ്ട എന്നാണ്.
 
ജ്ഞാനമേകും ഹി നിരുപാ-
ധികം സോപാധികം ച തത് 
അഹങ്കാരദിഹീനം യത്-
ജ്ഞാനം തന്നിരുപാധികം  (ജ്ഞാനദർശനം -ശ്രീനാരായണഗുരു )

അറിവ് ഒന്നേയുള്ളു, എന്നാൽ അത് ഉപാധിയോടുകൂടിയും ഉപാധിയില്ലാതെയും കാണപ്പെടുന്നുണ്ട് . അഹങ്കാരം മുതലിങ്ങോട്ടുള്ള നാമരൂപങ്ങളെല്ലാം ഒഴിഞ്ഞുമാറി വിലസുന്നു അറിവാണ് നിരുപാധിക ജ്ഞാനം . 

ഇവിടെ അഹങ്കാര രഹിതമായ ജ്ഞാനം ബഹുമാനത്തെ സൃഷിട്ടിക്കുന്നു അത് നിങ്ങളുടെ ഉള്ളിൽ വിളങ്ങുന്ന പൂർണ്ണ അറിവിനോടുള്ള (ചൈതന്യത്തോടുള്ള ) ബഹുമാനമാണ്.  

ഡോ.ശശിധരൻ 2018-10-28 14:57:08

വിദ്യാധരൻ വിദ്വാനെപ്പോലെ എഴുതുകയും സാമൂഹ്യവ്യവഹാരത്തിൽ വികാരങ്ങൾക്ക് വിവേകത്തിന്റെ സഹായം ലഭിക്കാതെ അവിദ്വാനെപ്പോലെ  വിവരക്കേടുകളും,വിഡ്ഢിത്തരങ്ങളും വെളിപ്പെടുത്തുകയും ചെയ്യുന്നു.പാണ്ഡിത്യം ,പണ്ഡിതൻ എന്ന ശബ്ദങ്ങളുടെ ശരിയായ അർത്ഥം അറിഞ്ഞുകൊണ്ടല്ല പലരും അത് പ്രയോഗിച്ചുവരുന്നത് .‘പണ്ഡഎന്ന ശബ്ദത്തിൽ നിന്നാണ് പണ്ഡിതൻ ,പാണ്ഡിത്യം എന്ന ശബ്ദങ്ങളുണ്ടാകുന്നത് .ആർക്കാണോപണ്ഡഉള്ളത് അയാളാണ് പണ്ഡിതൻ.പണ്ഡ എന്നാൽ ആത്മജ്ഞാനം.എന്താണ് ആത്മജ്ഞാനം?പരാവിദ്യയും അപരാവിദ്യയും ചേർന്നതാണ് ആത്മജ്ഞാനം.മറ്റൊരു തരത്തിൽ പറഞ്ഞാൽ ജ്ഞാനവും (ആത്മാവിന് സംബന്ധിച്ച )വിജ്ഞാനവും (പദാർത്ഥങ്ങളെ സംബന്ധിച്ച)ചേർന്നത് സംജ്ഞാനം. ആത്മജ്ഞാനം പൂർണ്ണജ്ഞാനമാണ്,സംജ്ഞാനമാണ്!അതുകൊണ്ടു പണ്ഡിതന്മാർക്ക് ആരുടെയും ബഹുമാനം ആവശ്യമില്ല ,അവർ ആരോടും മത്സരിക്കുകയുമില്ല .അവർ ആനന്ദസ്വരൂപന്മാരാണ്(ആത്യന്തികമായ ജീവിത ദുഃഖ നിവർത്തി ലഭിച്ചവർ). ചിരന്തനസുന്ദരമായ ഭാരതത്തിൽ സംവാദങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്.ആശയ വിനിമയങ്ങളിലൂടെ ഏതൊരാശയത്തെയും പരസ്പ്പരം കേൾക്കാൻ കഴിയുകയും അത് യുക്തിപൂർവം വിശകലനം ചെയ്ത് ,വാദത്തിലൂടെ (മത്സരത്തിലൂടെയല്ല ),സംവാദത്തിലൂടെ നമ്മുടെ ചിന്താസരണിക്ക് നവ്യതയുണ്ടാക്കുകയും നവ്യത സാമൂഹ്യനന്മക്ക് ഉപകരിക്കുകയും ചെയുമ്പോൾ അവിടെ സംവാദം പൂർണ്ണമാകുകയും ചെയ്യുന്നു.

(ഡോ.ശശിധരൻ)

വിദ്യാധരൻ 2018-10-28 15:38:56
ഞാനൊരു വിദ്വാനാണെന്ന് എനിക്ക് തോന്നിയിട്ടില്ല.  എന്നാൽ ഞാൻ സാക്ഷി മാത്രമാണ് . 

അഹം സാക്ഷീതി യോ വിദ്യാദ് 
വിവി ചൈവ്യ പുനഃ പുനഃ 
സ ഏവ മുക്തഃ സോ വിദ്വാൻ 
ഇതി വേദാന്തഡിണ്ഡിമഃ  (ബ്രഹ്മജ്ഞാന .8 )

ഞാൻ സാക്ഷിമാത്രനാണ് . എനിക്ക് യാതൊരു നാമരൂപമായും യഥാർത്ഥത്തിൽ ബന്ധമില്ല (എന്റെ ഡിഗ്രിയോ, അക്കാദമിക്ക് യോഗ്യതകളോ  ) ഇക്കാര്യം ആരൊരാൾ വേർതിരിച്ചറിയുമോ അയാൾ മുക്തനാണ്. അയാളാണ് വിദ്വാൻ (നാമംകൊണ്ടല്ല) ഇത് വേദാന്തത്തിന്റെ പെരുമ്പറ ഘോഷണമാണ് .
വായനക്കാരൻ 2018-10-28 16:50:35
'ഉള്ളിൽ വിളങ്ങുന്ന പൂർണ്ണത' എന്ന് വിദ്യാധരൻ എഴുതിയുതും നിങ്ങളുടെ പാണ്ഡയും തമ്മിൽ എന്താണ് ഡോക്ട്ർ ശശിധരൻ വ്യത്യാസം ? അദ്ദേഹവും പറഞ്ഞത് ആത്മജ്ഞാനത്തെക്കുറിച്ചാണെന്ന് സാധാരണകാരനായ എനിക്ക് മനസിലായി. ആത്മ ജ്ഞാനമുള്ളവന് വിനയം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്  നിങ്ങൾ അതിനെ വളച്ചൊടിച്ച് വായനക്കാരെ പൊട്ടന്മാരാക്കാൻ ശ്രമിക്കുകയാണ് .  'എനിക്ക് എല്ലാം അറിയാം' എന്ന വിചാരം പാണ്ഡയുടെ ലക്ഷണം അല്ല . അത്, പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടെപ്പലെ ഫലിക്കുന്നില്ല എന്നതിന്റെ കുഴപ്പമാണ്.   വിദ്യാധരൻ നിങ്ങളുടെ എഴുത്തുകൾ വിടാതെ വായിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾ പലരുടേയൂം മർമ്മത്തിൽ കേറി പിടിക്കുന്നത് കാണാൻ രസമാണ്.    
ഡോ.ശശിധരൻ) 2018-10-28 17:55:37

നിങ്ങൾ സാക്ഷി മാത്രമാണെന്ന തോന്നലുകൾ വെറും തോന്നലുകൾ മാത്രമാണ് വിദ്യാധരാ .നിങ്ങളുടെ ദേഹത്തിൽ രണ്ട് ആത്മാക്കൾ കാണപ്പെടുന്നു .ഒന്ന് ) ജീവാത്മാവ്.ജീവാത്മാവുള്ളതുകൊണ്ടു കർമ്മം ചെയ്തേ മതിയാവു  . അതിനാൽ ,നിങ്ങൾ നാമധാരിയാണ്.മറ്റൊന്നിൽ നിന്നും വേർതിരിക്കാൻ  നിങ്ങൾക്ക്ത് കൂടിയേ തീരു.രണ്ട് )പരമാത്മാവ്ജീവാത്മാവ് ശരീരത്തിൽ ചെയുന്ന ഓരോ കർമ്മത്തിനും പരാത്മാവ് സാക്ഷിയായിരിക്കുന്നു.  അതുകൊണ്ടാണ് കർമ്മമഹിമ ഫലമഹിമ എന്ന് ജീവിതത്തിൽ അടിവരയിടുന്നത് .

(ഡോ.ശശിധരൻ)

വിദ്യാധരൻ 2018-10-28 19:32:21
പരമാത്മാവ് സാക്ഷിയാണെന്ന ബോധം കർമ്മത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു .കർമ്മത്തിൽ ബ്രഹ്മത്തേയും ബ്രഹ്മത്തിൽ കർമ്മത്തെയും കാണാൻ ശ്രമിക്കാം. ഡോ. ശശിധരൻ 

കർമണ്യ കർമ യഃ പശ്യേത് 
അകർമണിച കർമ യഃ
സ ബുദ്ധിമാൻ മനുഷ്യേഷു 
സ യുക്തഃ കൃത്സ്നകർമ്മകൃത്   (ഭഗ.ഗീ . 4 18 )

കർമത്തിൽ ബ്രഹ്മത്തേയും ബ്രഹ്മത്തിൽ കർമ്മത്തെയും കാണണം . അങ്ങനെ കാണുന്നയാളാണ് ബുദ്ധിമാൻ . അയാൾ ഒന്നും ചെയ്യാത്ത ബ്രഹ്മനിഷ്ഠനാണ് എന്നാൽ എല്ലാ കർമങ്ങളും അനുഷ്ഠിക്കുന്ന കർമ്മ നിരതനുമാണ്  
വിദ്യാധരൻ 2018-10-28 19:44:18
കർമത്തിൽ ബ്രഹ്മത്തേയും ബ്രഹ്മത്തിൽ കർമ്മത്തെയും എന്നതിന് ക്രൈസ്തവരുടെ  വേദപുസ്തകത്തിലെ ഒരു ഉദാഹരണം ഇതിനോട് ചേർത്ത് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു 

പരീശന്മാർ യേശുവിനോട് നിന്റെ പിതാവ് (പരമാത്മാവ് ) എവിടെയെന്നു ചോദിക്കുന്നു . യേശു അതിന് എന്നെക്കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു . നിന്നിൽ പിതാവുണ്ടെന്ന് ഞങ്ങൾ എങ്ങനെ അറിയുമെന്നായി അവർ . എന്റെ പ്രവർത്തി (കർമ്മം) കണ്ടിരിക്കുനന്നവർ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞു.  
സംസ്കൃതം 2018-10-28 20:12:28
ദുർജ്ജനഃ  പരിഹർത്തവ്യഃ 
വിദ്യയാ അലങ്കൃതപി സൻ 
മണിനാ ഭൂഷിതഃ സർപ്പഃ
കിമസൗ ന ഭയങ്കരഃ

ചീത്ത ആളുകൾ വിദ്യ ഉള്ളവരാണെങ്കിൽ കൂടി കുറവില്ലാത്തവരല്ല. പാമ്പു രത്നം ധരിച്ചാലും ഭയങ്കരം തന്നെ അല്ലേ?



ഡോ.ശശിധരൻ 2018-10-28 20:31:21

കർമത്തിൽ ബ്രഹ്മത്തേയും ബ്രഹ്മത്തിൽ കർമ്മത്തെയും കാണണം . അങ്ങനെ കാണുന്നയാളാണ് ബുദ്ധിമാൻ . അയാൾ ഒന്നും ചെയ്യാത്ത ബ്രഹ്മനിഷ്ഠനാണ് എന്നാൽ എല്ലാ കർമങ്ങളും അനുഷ്ഠിക്കുന്ന കർമ്മ നിരതനുമാണ്”. പരമ ലക്ഷ്യത്തിലെത്തുന്നവനാരാണോ അവനാണ് പണ്ഡിതൻ അല്ലെങ്കിൽ ആത്മജ്ഞാനി! അടുത്ത ശ്ലോകത്തിൽ അത് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.

(ഡോ.ശശിധരൻ)

Ninan Mathulla 2018-10-29 07:04:18

Apart from the theology in it, all religions more or less agree on the moral and ethics side in it. They all agree on the moral and ethical principles in it as to how to treat fellow human beings. This is so, because each religion got established through the prophets God sent to different cultures- Moses, other prophets of Bible, Munis that wrote Vedas, Vyasa Muni that wrote Bhagavad Gita, Jesus, Muhammad etc. As time went on, rituals got into all religions that were not revealed by prophets but man made. It is based on man made rituals that the present conflict in Sabarimala is based. Religions are at different levels in revealing truth as these revelations came in bits and pieces as Hebrew 1:1 says. Vedas present God symbolically as light. I believe the highest level of revelation of God came through Jesus. It is childish to argue that my religion is the only true religion. Who will go to Heaven is in the authority of God, and we have no right to judge on it. If you believe Jesus’ words on the last judgement of all people, the standard used is not your membership in a religion, but if you followed the moral and ethical principles in your religion as to how to treat fellow human beings. There you are not asked to which religion you belong (Mathew 25:46). Your work (Karma) is the standard used.

 

In Bhagavad Gita, Krishna (Lord to Hindus) explains the five Yogas to know God.  Of all the Yogas explained, Karma Yoga is the most useful to know God according to Krishna. Religious establishment misinterpreted work or Karma as rituals as it is the source of their income or livelihood. Apostle Paul when he talks about the basis for salvation not works, he meant the work of the Law, or the rituals of the Old Testament (Circumcision, animal sacrifices, Sabbath etc), and not charitable works. Apostle James makes this clear. Charitable works are pre-ordained by God to do by all believers. Now we see that Karma Yoga is the best method to know God, and not the rituals of each religion as taught by the religious establishment. Religious establishment and those with vested interests in it (BJP/RSS here) instigate believers to fight for rituals as religion is their source of income or livelihood.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക