Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-18: സാംസി കൊടുമണ്‍)

Published on 23 October, 2018
 പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-18: സാംസി കൊടുമണ്‍)
അന്ന് ഗോസായിമാരുടെ നാട്ടില്‍ നിന്നും പലായനം ചെയ്യാന്‍ മനസ്സ് വെമ്പിയതുപോലെ ഇന്നും, മനസ്സ് കൊതിക്കുന്നു ഒരു തിരിച്ചുപോക്ക്. പക്ഷേ കുരുക്കില്‍ നിന്നും അഴിയാത്ത കുരിക്കിലേക്ക് ജീവിം തന്നെ കൂട്ടിക്കൊണ്ട ു പോകയല്ലേ. കെണിയാണ് ഇവിടെനിന്ന് എങ്ങോട്ട് രക്ഷപെടാന്‍. നഷ്ടമായ കാറ്റും, നിലാവും, ആകാശവും സന്ധ്യകളുമൊക്കെ ഇന്നും നമ്മെ കാത്തിരിക്കുന്നുവോ? അതൊക്കെ ഓര്‍മ്മച്ചെപ്പുകളുടെ കിളിവാതിലില്‍ക്കൂടി എത്തിനോക്കി പറയുന്നു. നാം നഷ്ടപ്പെട്ടവരുടെ ലോകത്തിലാണ്. മോചനമില്ലാത്ത പ്രവാസം കാലത്തിന്റെ കണക്കില്‍ പെടില്ല. എങ്കിലും കുഞ്ഞമ്മാമയുടെയും ബാബുക്കുട്ടിച്ചായന്റെയും ബെയ്‌സ്‌മെന്റിലെ ആ രാത്രികള്‍ക്ക് ഒരു പ്രതീക്ഷ ഉണ്ട ായിരുന്നു. എന്നെങ്കിലും രക്ഷപെടാം....

സിസിലി ജോലിക്കു പോയാല്‍ പിന്നെ ചിന്തകളും സ്വപ്നങ്ങളുമാണ്. ചരടുപൊട്ടിയ പട്ടംപോലെ ഓര്‍മ്മകള്‍ കറങ്ങി നടക്കുകയാണ്. കാലക്രമത്തില്‍ അത് ഒതുങ്ങുന്നില്ല. ചേറ്റില്‍ നിന്നും മീന്‍ പിടിക്കുന്നതുപോലെയാണ് ഓര്‍മ്മകളെ തപ്പിപ്പറക്കുന്നത്. ബെയ്‌സുമെന്റില്‍ മൂന്നു വയസ്സുകാരനെയും അടുക്കിപ്പിടിച്ച് കിടന്ന ദിവസങ്ങള്‍. തീക്ഷ്ണ യൗവ്വനത്തിന്റെ ഈ രാത്രികള്‍ നഷ്ടപ്പെടുകയാണല്ലോ എന്ന ചിന്തയില്‍ ശരീരത്തിന്റെ തൃഷ്ണകളെ ശകാരിച്ചു. അവള്‍ ഇപ്പോള്‍ എണ്ണം തികക്കാന്‍ പാടുപെടുകയായിരിക്കും. ശീലമില്ലാത്ത ജോലികള്‍. ഒരു കുടുംബം കെട്ടിപ്പടുക്കുവാന്‍ അവള്‍ ത്യാഗിയാകുന്നു. അവളുടെ ത്യാഗത്തിനു മുന്നില്‍ തന്റെ ശരീരത്തിന്റെ കാമനകള്‍ക്ക് എന്തു പ്രസക്തി. ഇവിടെ എല്ലാത്തിനും മീതെ മഴവെള്ളംപോലെ പാഞ്ഞുവരുന്ന ആവശ്യങ്ങളാണ്.

“”ആവശ്യങ്ങളുടെ പട്ടികയില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ നമുക്ക് എന്താകാനാ.’’ സിസിലെ സോഫയില്‍ കണ്ണടച്ചിരുന്ന് വെറുതെ ഒരു ചോദ്യം. അവള്‍ അല്പം മുമ്പ് പറഞ്ഞ ആവശ്യങ്ങള്‍ക്ക് അവള്‍തന്നെ പരിഹാരം കണ്ടെ ത്തിയിരിക്കുന്നു. രാത്രി ജോലി കഴിഞ്ഞു വന്ന് ഒന്നു കിടന്നിട്ടില്ല. ഇന്നു ശനിയാഴ്ചയാണ്. വീക്കെന്റെന്ന ഉത്സവദിനങ്ങള്‍. ജോലിയില്ലാത്ത രണ്ട ു ദിവസങ്ങള്‍. ദൈവം ജോലി ചെയ്യാന്‍ ആറു ദിവസം അനുവദിച്ചു. പക്ഷേ അഞ്ചു മതിയെന്ന് മനുഷ്യന്‍ തീരുമാനിച്ചു. ദൈവത്തിന്റെ എല്ലാ പദ്ധതികള്‍ക്കും തുരങ്കം വെച്ചവനല്ലേ മനുഷ്യന്‍.

“”വല്ലാത്ത തലവേദന’’ അവള്‍ പറഞ്ഞു. “”ഉറങ്ങാഞ്ഞിട്ടാകും’’ രാവിലെ വന്ന് ഉപ്പുമാവുണ്ട ാക്കി ബ്രെയ്ക്ക്ഫാസ്റ്റ് കഴിപ്പിച്ചിട്ടാണവള്‍ ഇരിക്കുന്നത്. ജോസിന് അവളോട് ഉള്ളില്‍ അനുകമ്പ തോന്നി. അയാള്‍ സോഫയില്‍ അവളോട് കുറെക്കൂടി ചേര്‍ന്നിരുന്നു. മോന്‍ കളിപ്പാട്ടങ്ങളുടെ കുരുക്കില്‍ ആയിരുന്നു. വലംകൈ കൊണ്ട വളുടെ പുറം തലോടി. ആ തലോടലിന്റെ മര്‍ദ്ദം നന്നേ ആസ്വദിച്ചവള്‍ പറഞ്ഞു. “”എന്റെ തലയാ വേദനിയ്ക്കുന്നത്.’’ അവള്‍ അവന്റെ കണ്ണുകളിലേക്കു നോക്കി ഗൂഢമായി ചിരിച്ചു.

“”ജോലി എങ്ങനെ ഉണ്ട ായിരുന്നു.’’ ജോസ് ചോദിച്ചു.

“”നടു പൊട്ടിപ്പോകുന്നു. ഒന്നു വിശ്രമിക്കാന്‍ കൂടി സമയമില്ല.’’ അവള്‍ പറഞ്ഞു.

“”എന്നാല്‍ നമുക്ക് വിശ്രമിക്കാന്‍ വേണ്ട ി ഒരു ജോലി തരാന്‍ അവരോടു പറയാം’’ അവന്‍ കളി പറഞ്ഞു.

അവള്‍ ഊറിച്ചിരിച്ചു കൊണ്ട ു ചോദിച്ചു. “”അറിഞ്ഞോ.... സാബുവിനെ പിരിച്ചുവിട്ടു.’’

“”എന്തിനാ...’’

“”അയാള്‍ എപ്പോഴും വഴക്കാ... സൂപ്പര്‍വൈസറുമായി. കാരണങ്ങള്‍ നിസ്സാരമായിരുന്നു.’’ സിസിലി പറഞ്ഞു. നൈറ്റ് സൂപ്പര്‍വൈസര്‍ സണ്ണി, എപ്പോഴും ചുറുചുറുക്കോട് ഓടി നടക്കുന്നവന്‍. അയാള്‍ ആരെയും മനഃപൂര്‍വ്വം ദ്രോഹിക്കില്ല. ജോസ് ഓര്‍ത്തു. മലയാളി എവിടെയും അന്യന്റെ അതിര്‍വരമ്പില്‍ കണ്ണും നട്ടിരിക്കുന്നവനല്ലേ? കാരണങ്ങള്‍ അവന്‍ ചികഞ്ഞുണ്ട ാക്കും.

സണ്ണി വത്സലയുടെ അടുത്ത് അധികം കൊഞ്ചിക്കുഴയുന്നു എന്നാണ് സാബുവിന്റെ ധാരണ. സ്വന്തം ഭാര്യയില്‍ വിശ്വസമില്ലാത്തവന്റെ അപകര്‍ഷതാബോധം. അതോ സ്വന്തം കഴിവുകേടിനെ മറയ്ക്കാന്‍ അപവാദങ്ങള്‍ സ്വയം പറഞ്ഞു പരത്തുകയോ? അതാരെക്കുറിച്ചാണെന്നവന്‍ ചിന്തിക്കുന്നില്ല. പാവം വത്സക്ക് നല്ല റബര്‍ ബാന്‍ഡുകള്‍ കൊടുക്കാനും ബ്രേക്ക്ഡൗണാകാത്ത മെഷീന്‍ കൊടുക്കാനുമൊക്കെ സണ്ണി ഉത്സാഹിച്ചിരിക്കും. ലഞ്ചു ബ്രേക്കിനു പോയ സാബു മദ്യപിച്ചിരുന്നത് സണ്ണി കണ്ടെ ത്തി. അതെ തുടര്‍ന്നുള്ള വാക്കു തര്‍ക്കത്തിന്റെ പരിണാമം. സ്വന്തം നാട്ടില്‍ നിന്നും അന്യനാട്ടില്‍ വന്നിരിക്കയ്ക്കയാ പരസ്പരം പോരടിക്കാന്‍. ജോസിന്റെ മനസ്സില്‍ക്കൂടി പല ചിന്തകളും കടന്നുപോയി. “”ഇങ്ങനെ മനോരാജ്യവും കണ്ട ിരുന്നാല്‍ മതിയോ” അവള്‍ ചോദിച്ചു.

“”പിന്നെ.’’

“”എനിക്കൊന്നു കിടക്കണം.’’

“”കിടക്കാമല്ലോ രാത്രി വരുന്നതല്ലേയുള്ളൂ. പകല്‍ അദ്ധ്വാനിക്കാനും രാത്രി വിശ്രമിക്കാനുമല്ലേ ദൈവം പറഞ്ഞിരിക്കുന്നത്.’’

“”നഷ്ടം എനിക്കല്ലേ....’’

“”എന്തേ.... എങ്ങനെ..... എങ്ങനെ.....’’

“”എന്റെ പെണ്ണേ... ഒരു പെണ്ണിന്റെ മണത്തിനുവേണ്ട ി കൊതിച്ച് കൊതിച്ച്.... രാത്രിമുഴുവന്‍ തീര്‍ന്നു.’’

“”എന്നിട്ട്....’’

“”എന്നിട്ട് എപ്പോഴോ ഒന്നു മയങ്ങി.’’

“”അയ്യോ പാവം. ഒത്തിരി കഷ്ടപ്പെട്ടു അല്ലേ?...’’ അവരുടെ രണ്ട ുപേരുടെയും മനസ്സ് നേര്‍രേഖയില്‍ ഒരേ തരംഗവേഗത്തില്‍ ആയിരുന്നു. അവര്‍ ഒരു തീരത്തോടടുക്കുകയായിരുന്നു.

ആരോ ബെല്ലടിക്കുന്നു. ജ്യേഷ്ഠനം ജ്യേഷ്ഠത്തിയും മോനും. ജോസ് കതകു തുറക്കുന്നതിനിടയില്‍ സിസിലി പെട്ടെന്നൊരടുക്കി പെറുക്കു നടത്തി. നിരന്നു കിടക്കുന്ന വീട്. മറ്റാരെങ്കിലും കാണുന്നതിലുള്ള അപകര്‍ഷത അവളെ അസ്വസ്ഥ ആക്കി.

“”ഇവിടെന്താ വെട്ടം ഇല്ലേ?’’ വന്നപാടേ ജ്യേഷ്ഠത്തി ഷേര്‍ലി ചോദിച്ചു.

ചോദ്യത്തിലെ മുള്ളറിഞ്ഞുകൊണ്ട ു തന്നെ ജോസ് പറഞ്ഞു. “”ബെയ്‌സ്‌മെന്‍രില്‍ ഇതില്‍ കൂടുതല്‍ വെട്ടം കിട്ടുമോ?’’

ഞങ്ങളുടെ ബെയ്‌സ്‌മെന്റില്‍ ഇതില്‍ കൂടുതല്‍ വെളിച്ചമുണ്ടെ ന്നായിരിക്കും ധ്വനി.... അല്ലെങ്കില്‍ എന്തിനാ ഇങ്ങനെ ബെയ്‌സ്‌മെന്റില്‍ താമസിക്കുന്നത് എന്ന കുറ്റപ്പെടുത്തല്‍. “”എവിടെയെങ്കിലും ഒരു വണ്‍ റൂം അപ്പാര്‍ട്ടുമെന്റു നോക്കണം.’’ അവര്‍ ആധികാരികമായി തുടരുകയാണ്. നമ്മുടെ നന്മമാത്രമാണവരുടെ ലക്ഷ്യം എന്നേ നമുക്കു തോന്നൂ. പക്ഷേ പൊളിച്ചെഴുതുമ്പോള്‍ പല അര്‍ത്ഥങ്ങള്‍ വരും. ധ്വന്യാത്മകമാണവരുടെ വചനങ്ങള്‍. നേഴ്‌സാണ്. തലക്കനം. പാവം സിസിലിയെ കേള്‍പ്പിക്കാനാണ്. ഏഴു വയസ്സുകാരന്‍ ജോഷ്വാ, ഡേവിഡിനൊപ്പം കളിയില്‍ പങ്കു ചേര്‍ന്നു.

“”ടി.വി. വാങ്ങിയില്ലേ?’’ സോഫയിലേക്കിരിക്കുന്നതിനിടയില്‍ അവര്‍ വീണ്ട ും ചോദിച്ചു.

“”ഇല്ല.’’ ജോസ് പറഞ്ഞു.

“”ഉണ്ടെ ങ്കില്‍ മോന്‍ പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കും. പിന്നെ സിസിലിക്കും. അതു നല്ലതാണ്.’’

അതെ സിസിലിക്ക് ഇംഗ്ലീഷറിയില്ല. അതൊന്നുറപ്പിച്ചു പറയാനുള്ള അവസരം ഒന്നും പാഴാക്കരുത്.

വിളറിയ സിസിലിയുടെ മുഖം നോക്കി ജോസ് പറഞ്ഞു “”നീ പോയി ചായ ഇട്.’’ അവള്‍ ഇപ്പോള്‍ കരയുമെന്നു തോന്നി.

എവിടെയും പൊങ്ങച്ചക്കാരും തന്‍ കാര്യക്കാരും കാണുമല്ലോ. മറ്റെന്തൊക്കെയോ കുറവുകള്‍ സ്വയം മറച്ചുവെയ്ക്കാന്‍ എപ്പോഴും തലയില്‍ മെഴുകു തിരിയും കത്തിച്ചു വെയ്ക്കുന്ന ചിലരെങ്കിലും ഉണ്ട ് എന്ന് ജോസ് സമാധാനിച്ചു.

“”മറ്റെന്തെങ്കിലും ജോലി അന്വേഷിക്കണം. ഇതൊക്കെ തല്‍ക്കാലത്തേക്കേ കൊള്ളൂ.’’ ജ്യേഷ്ഠന്‍ ഉപദേശം ആരംഭിക്കുകയാണ്. എന്നും അങ്ങനെയാണ്. ഉപദേശങ്ങളാണ്. അപരന്റെ മനസ്സ് അറിയേണ്ട കാര്യമില്ല. വന്നതിന്റെ മൂന്നാംദിവസം ഇവിടെ പ്രൊഫഷണലുകള്‍ക്ക് ജോലികിട്ടാനുള്ള സാധ്യതയെപ്പറ്റിയുള്ള പ്രഭാഷണത്തിനിടയില്‍, അളിയന്‍ കേള്‍ക്കാനെന്നവണ്ണം പറഞ്ഞു. ഞാനന്നേ പറഞ്ഞതാ ഒരു നേഴ്‌സിനെ കെട്ടിയാല്‍ മതിയെന്ന്. അക്ഷരക്കാട്ടില്‍ കുടുങ്ങിയവന് പ്രായോഗിക ജീവിതം കഥയിലെ കഥാപാത്രങ്ങളല്ലെന്നറിയില്ലായിരുന്നുവല്ലോ. അല്ലെങ്കില്‍ സെന്റ്‌സ്‌റ്‌റീഫനിലെ എത്ര മുഖങ്ങള്‍ കണ്ണില്‍ പ്രേമത്തിന്റെ തിളക്കുവുമായി വന്നുപോയി. അതൊന്നും തന്റെ വഴികളായിരുന്നില്ലല്ലോ.

അവര്‍ വീട്ടുകാര്യങ്ങള്‍ പറഞ്ഞു. അമ്മച്ചിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്, ഉച്ചയ്ക്ക് ഊണും കഴിഞ്ഞിറങ്ങി. ജോഷ്വായ്ക്ക് കളിയ്ക്കാന്‍ ഒരല്പം കൂട്ട്. അത്രെ ഈ സന്ദര്‍ശനംകൊണ്ട വര്‍ ഉദ്ദേശിച്ചുള്ളൂ. കൂട്ടത്തില്‍ ചിലവില്ലാത്ത കുറെ ഉപദേശങ്ങളും.

സിസിലി നന്നേ ക്ഷീണിതയായിരുന്നു. വാക്കുകള്‍ ഉണ്ട ാക്കിയ മുറപ്പാടുകളില്‍ വിങ്ങല്‍.

“”ഞാനൊന്നു കിടക്കട്ടെ’ ഒരു പാഴ് വസ്തുവിനെപ്പോലെ ആയിരുന്നു അവളുടെ അവസ്ഥ..

“”ഞാന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതില്‍ നിങ്ങള്‍ക്കു ദുഃഖമുണ്ടേ ാ?’’ ഓര്‍മ്മകളില്‍ എന്തോ ചികഞ്ഞെടുക്കുന്നതുപോലെ അവള്‍ ചോദിച്ചു.

“”എന്തേ.....?’’ അയാള്‍ ചോദിച്ചു.

“”ഒരു നേഴ്‌സായിരുന്നെങ്കില്‍...’’

“”ആയിരുന്നെങ്കില്‍....’’

“”ഇപ്പോള്‍ ഇത്ര കഷ്ടപ്പെടാതെ....’’

“”അത്രേയുള്ളോ... ഈ കഷ്ടപ്പാടുകള്‍ നമുക്ക് പങ്കു വെയ്ക്കാം. ഇപ്പോള്‍ നീ അല്പം ഉറങ്ങ്.’’ അയാള്‍ അവളെ ഉറങ്ങാന്‍ വിട്ട് മനസ്സിനെ അലയാന്‍ വിട്ട്, ലിവിങ്ങ് റൂമിലേക്കു പോയി. ഡേവിഡ് അമ്മയ്‌ക്കൊപ്പം, അവന്റെ നഷ്ടപ്പെട്ട അമ്മയുടെ കാരുണ്യങ്ങളെ തിരിച്ചു പിടിയ്ക്കാനായി ബെഡ്ഡില്‍ കയറി.

അയാള്‍ ചിന്തിക്കുകയായിരുന്നു. സ്വയം തിരഞ്ഞെടുത്ത വഴികള്‍. വിജയപരാജയങ്ങള്‍ മറ്റൊരാളില്‍ ആരോപിച്ച് സ്വയം രക്ഷപെടാന്‍ താന്‍ ഒരു ഭീരുവാണോ?

4

വിജയന്‍ പറഞ്ഞു: “”ജോസേ, നാട്ടില്‍ പോകണം അതു നല്ലതാ. പക്ഷെ തനിക്കറിഞ്ഞു കൂടാത്ത ഒത്തിരി കാര്യങ്ങളുണ്ട ്.’’ വിജയന്‍ നീണ്ട താടിയില്‍ ഇടതു കൈകൊണ്ട ് തലോടി. വലതു കൈയ്യുടെ വിരലുകള്‍ ക്യാരംസ് ബോര്‍ഡിലെ റെഡ്ഡിനെ ഉന്നം വെച്ചുകൊണ്ട ു തുടര്‍ന്നു. നാട് സ്വപ്നങ്ങളില്‍ മാത്രം മതി. അവിടം ജീവിക്കാന്‍ കൊള്ളില്ല. നിങ്ങളുടെ ജീവിതം മറ്റുള്ളവരാ തീരുമാനിക്കുന്നത്. നിങ്ങള്‍ വളരാന്‍ അവര്‍ സമ്മതിക്കില്ല. അസൂയ അതാണ് അയല്‍പക്കക്കാരന്റെ പേര്. ഒരു തൊഴില്‍ തരാത്ത നാടാ. എപ്പോഴും തുറിച്ചു നോട്ടക്കാരുടെ ഇടയില്‍. അവര്‍ നമ്മെ പുറം കാലുകൊണ്ട ് വലിച്ചെറിഞ്ഞതാ. പറയാന്‍ ഒത്തിരിയുണ്ട ്. പിന്നെ ജോസിന്റെ ഇഷ്ടം. ശിവനും ഏതാണ്ട തേ മട്ടില്‍ എന്തൊക്കെയോ പറഞ്ഞു.

“”ജോസ് നാട്ടില്‍ എന്തു ചെയ്യാന്‍ പോകുന്നു.’’ ഇടമറുക് ചോദിച്ചു.

“”എഴുതണം. എഴുത്തുകാരനാകാന്‍ മോഹം.’’

“”ശരി.’’ കേട്ടതു വിശ്വസിക്കാനാകാതെ അദ്ദേഹം താടി തടവി പറഞ്ഞു. ഒരു യാഷികാ ക്യാമറ ജോണിച്ചായന്‍ തന്നിരുന്നു. അതുമായി പലപ്പോഴും ഇടമറുകിന്റെ കൂടെ ഇന്റര്‍വ്യൂ എടുക്കുന്നവരുടെ ഫോട്ടോ എടുക്കാന്‍ പോകാറുണ്ട ായിരുന്നു. പിന്നെ യുക്തിവാദി സംഘം. കേരളാ ഹൗസില്‍ ഒരു കഥ വായിച്ചിട്ടുണ്ട ്. അതുകൊണ്ട ് അദ്ദേഹത്തിന് ആളിനെ മനസ്സിലായിട്ടുണ്ട ാകും. “ആര്‍ത്തവ രക്തം’ ആധുനികതയുടെ ചിഹ്നമായി കഥയില്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച് സ്വയം ആധുനികനാകാന്‍ ശ്രമിച്ച ഒരു കാലം.

പോകണമായിരുന്നു. വിവാഹിതനായ ജ്യേഷ്ഠന് ഒരു ബാദ്ധ്യതയാകാന്‍ പാടില്ല. തണുപ്പു കാലാമായാല്‍ ടെറസ്സിലെ കിടപ്പു കാലം കഴിയും. അങ്ങനെ പോകാന്‍ തീരുമാനമായി. പാലക്കാട്ടെ കുളിര്‍ കാറ്റ് സ്വാഗതം ഓതി. തിരിച്ചുവരവിന്റെ ആനന്ദം മനസ്സില്‍ നിറഞ്ഞു. വിരഹിതന്റെ മടങ്ങിവരവില്‍ പ്രകൃതിപോലും സന്തോഷിക്കുംപോലെ. പുറത്തെ കാഴ്ചകള്‍ കോരിക്കുടിച്ചു.

ഒരാഴ്ചക്കകം ശിവന്റെ വാക്കുകള്‍.... തിരിച്ചറിയുകയാണ്. ആര്‍ക്കു സന്തോഷം. അമ്മച്ചിക്കു മാത്രം. മറ്റുള്ളവര്‍ക്കു മനക്കോട്ടകള്‍ തകരുമോ എന്ന വേവലാതി. അവകാശം സ്ഥാപിക്കാന്‍ വന്നവനോടുള്ള ചൊരുക്ക്. “വരുവിന്‍ ഇവന്‍ യജമാനന്‍. അവനെ നമുക്ക് വകവരുത്താം. പിന്നെ നമ്മള്‍ അവകാശി’ തിരുവെഴുത്തിലെ ഗൂഡാലോചന പോലെ എവിടെയൊക്കെയോ പിറുപിറുപ്പുകള്‍.

മറ്റാരും സഹായമില്ലാത്തതുകൊണ്ട ് മൂത്ത പെങ്ങളും അളിയനും അവരുടെ കുട്ടികളുമാണ് അമ്മച്ചിയുടെ കൂടെ താമസം. ജോളി അപ്പോഴേക്കും നേഴ്‌സിങ്ങ് പഠിക്കാന്‍ പോയിരുന്നു.

“”നീ എന്താ ഇങ്ങു പോന്നത്.’’ മൂത്ത പെങ്ങള്‍ ഒരു ഉത്തരം ആവശ്യപ്പെടുകയാണ്. പോന്നു എന്നല്ലാതെ ഒരു മറുപടി അവനില്ലായിരുന്നു. അമ്മച്ചിയുടെ കണ്ണില്‍, മോനേ നീ രക്ഷപെട്ടില്ലേ എന്ന ചോദ്യചിഹ്നം. കുറച്ചു നാള്‍ വെറുതെ കറങ്ങി നടന്നു. വായനശാല, കടവ്, കാപ്പിക്കട... കൂട്ടുകാരുടെ ഇടയില്‍ ഇമ്മിണി വല്യ ആളാകാന്‍ ഡല്‍ഹി കഥകള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ചു. നഷ്ടപ്പെട്ട കാലത്തെ തിരിച്ചുപിടിക്കാനുള്ള ആവേശം. കാലം പോകെ എവിടെയെല്ലാമോ അവഗണനയുടെ നിറമാറ്റം.

വന്നപ്പോള്‍ മുതല്‍ രണ്ട ു കണ്ണുകളെ തേടി. അകലങ്ങളിലായിരുന്നപ്പോള്‍ ഒത്തിരി നൊമ്പരപ്പെടുത്തിയവളെ ഒന്നു കാണുവാന്‍ വഴിയില്‍ കാത്തു. അവളുടെ മനസ്സറിയാന്‍ മോഹിച്ചു. തന്നെ കാണുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങും എന്നു പ്രതീക്ഷിച്ചു. പക്ഷേ അവള്‍ വെറുതെ ചോദിച്ചു. “”എപ്പഴാ വന്നത്.’’ ശബ്ദം നിര്‍വികാരമായിരുന്നു. തന്റെ ഇടം തിരിച്ചറിഞ്ഞവനെപ്പോലെ പറഞ്ഞു. “”മൂന്നാലായി.’’ അവള്‍ക്ക് പോകാന്‍ തിടുക്കമുള്ളതുപോലെ. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലായിരുന്നു. അവള്‍ നടന്നു പോകുന്നതും നോക്കി വെറുതെ നിന്നു. ഡല്‍ഹിയിലെ ആ ചൂടുള്ള പകലുകളില്‍ അനുഭവിച്ച നൊമ്പരങ്ങള്‍.... അവളുടെ അമ്മ പറഞ്ഞതുപോലെ കണ്ട ആണ്‍പിള്ളാരുടെ കൂടെ.... താന്‍ അവള്‍ക്ക് ഏതോ ഒരുവന്‍. ഇക്കണ്ട കാലമത്രെയും തിരിച്ചറിയാത്ത എന്തോ ഒന്നായി അവള്‍ കൂടെയുണ്ട ായിരുന്നു. അകലങ്ങളിലായപ്പോള്‍, മനസ്സു പറഞ്ഞു അതു സ്‌നേഹമാണെന്ന്. പക്ഷെ... പിന്നെന്തിന്, ആരുടെയൊക്കെയോ പിറകെ മനസ്സു പാഞ്ഞു. ഒക്കെ അസത്യങ്ങളായിരുന്നുവോ? കാലം ഒരുക്കുന്ന ചവിട്ടുനാടകത്തിലെ വാചക കസര്‍ത്തുകളാണെല്ലാം. ഓരോ പാത്രങ്ങളും അരങ്ങില്‍ അര്‍ത്ഥം അറിയാതെ പുലമ്പുന്നു. കാലത്തിനൊപ്പം കഥയും കഥാപാത്രങ്ങളും മരിക്കുന്നു. പിന്നെ സലില അവന്റെ സ്വപ്നങ്ങളില്‍ കണ്ട ില്ല.

ജീവിതം മുന്നില്‍ നിന്നു ചോദിക്കുകയാണ് നിന്റെ ഉദ്ദേശം എന്താ. നീ എന്നെ മാന്യമായി ഒരു കര പറ്റിക്കുമോ?

ശ്രമിക്കാം എന്നല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. വീട്ടില്‍ പ്രതീക്ഷിച്ച സ്വീകരണം കിട്ടിയില്ല.

“”അവനിപ്പോ ഇതിന്റെ ആവശ്യമുണ്ട ായിരുന്നുവോ.... നിങ്ങളവനോടൊന്നു പറ എവിടെയെങ്കിലും പോയി ജോലി നോക്കാന്‍.’’ മൂത്ത പെങ്ങള്‍ ഭര്‍ത്താവിന് തലയിണ മന്ത്രം ചൊല്ലി. മന്ത്രത്തിന്റെ പൊരുള്‍, വിശദീകരിക്കാന്‍ മൂത്ത അളിയന്‍ നന്നേ പാടുപെട്ടു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക