Image

ചൂതുകളിച്ച് 17 കോടി പോയി, നഷ് ടപരിഹാരം കിട്ടുന്നത് 21 കോടി.

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 23 October, 2018
ചൂതുകളിച്ച് 17 കോടി പോയി, നഷ് ടപരിഹാരം കിട്ടുന്നത് 21 കോടി.
വിയന്ന: ചൂതാട്ടത്തിനടിപ്പെട്ട് ധനനഷ്ടമുണ്ടായതായി കാണിച്ച് ഗാംബ്ലിങ് കമ്പനിക്കെതിരെ ഒരാള്‍ നല്‍കിയ കേസില്‍ പരാതിക്കാരന് 2.5 മില്യണ്‍ യൂറോ (ഏകദേശം 21 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഓസ്ട്രിയന്‍ കോടതി വിധിച്ചു. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 

2002 മുതല്‍ നീണ്ട പത്തു വര്‍ഷത്തെ കാലയളവില്‍ ഏകദേശം 17 കോടിയോളം രൂപ(2 മില്യണ്‍ യൂറോ) സ്ലോട്ട് മെഷീനുകളിലൂടെ നഷ്ടമായതായി പരാതിക്കാരന്‍ കോടതിയെ ധരിപ്പിച്ചു. ഓസ്ട്രിയന്‍ നഗരമായ വീനര്‍ നോയിഷ്ഡാറ്റിലെ നോവാമാറ്റിക് കമ്പനിയ്‌ക്കെതിരെയായിരുന്നു കേസ് നല്‍കിയത്.

വിഷയത്തില്‍ വിദഗ്‌ധോപദേശം തേടിയ കോടതി ചൂതാട്ടത്തില്‍ മുഴുകിയതു കാരണം വരുമാനമുണ്ടാക്കാനാനുള്ള കഴിവ് പരാതിക്കാരന് ഭാഗികമായി നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്നാണ് വിധി പ്രസ്താവിച്ചത്. 

നോവാമാറ്റിക് കമ്പനിയ്ക്ക് ലോകവ്യാപകമായി ഗാംബ്ലിങ് കേന്ദ്രങ്ങളുണ്ട്. വിധിക്കെതിരെ അപ്പീലിന് പോകാനാണ് കമ്പനിയുടെ തീരുമാനമെന്ന് വക്താവ് അറിയിച്ചു. 2015ല്‍ വിയന്നയിലെ മുന്‍സിപ്പാലിറ്റി അധികൃതര്‍ കാസിനോകള്‍ക്ക് പുറത്ത് സ്ലോട്ട് മെഷീനുകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. നിരോധനം നിലവില്‍ വരുന്നതിനുമുമ്പ് 2600 ലധികം മെഷീനുകള്‍ വിയന്നയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ചൂതുകളിച്ച് 17 കോടി പോയി, നഷ് ടപരിഹാരം കിട്ടുന്നത് 21 കോടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക