Image

ലണ്ടനില്‍ സ്റ്റുഡന്റ്‌സ്‌ വിസക്കാര്‍ക്ക്‌ ജോലിചെയ്യുന്നതിനുള്ള അനുമതി പിന്‍വലിച്ചു

Published on 05 April, 2012
ലണ്ടനില്‍ സ്റ്റുഡന്റ്‌സ്‌ വിസക്കാര്‍ക്ക്‌ ജോലിചെയ്യുന്നതിനുള്ള അനുമതി പിന്‍വലിച്ചു
ലണ്ടന്‍: ഇനിമുതല്‍ സ്റ്റുഡന്റ്‌സ്‌ വിസയില്‍ ലണ്ടനില്‍ എത്തുന്നവര്‍ക്ക്‌ പഠനത്തിനുശേഷം ജോലിചെയ്യുന്നതിനുള്ള അനുമതി പിന്‍വലിച്ചു. പഠനത്തിനുശേഷം രണ്ടുവര്‍ഷം ജോലി ചെയ്യാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ച മുതല്‍ ഈ ആനുകൂല്യം നിര്‍ത്താലാക്കുമെന്ന്‌ യു.കെ. ഹോം ഓഫീസ്‌ അറിയിച്ചു.

പഠനച്ചെലവ്‌ കണ്ടെത്താമെന്നതിനാല്‍ ഇന്ത്യയിലെയും യൂറോപ്യന്‍യൂണിയന്‌ പുറത്തുള്ള രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്‌ ബ്രിട്ടണ്‍ പ്രിയ രാജ്യമായിരുന്നു. യു.കെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും പ്രവൃത്തിപരിചയത്തിനും ഇത്‌ ഉപകാരപ്പെട്ടിരുന്നു.

പ്രതിവര്‍ഷം 1400 ലക്ഷം പൗണ്ടാണ്‌ വിദേശവിദ്യാര്‍ത്ഥികള്‍ യുകെ സാമ്പത്തികമേഖലയ്‌ക്ക്‌ നല്‍കുന്നത്‌. ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെയും യു.കെ. യൂണിവേഴ്‌സി്‌റ്റികളുടെയും നിര്‍ദ്ദേശപ്രകാരമാണ്‌ ഈ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക