Image

കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വിനോദയാത്ര സംഘടിപ്പിച്ചു

Published on 05 April, 2012
കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വിനോദയാത്ര സംഘടിപ്പിച്ചു
കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌്‌ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെകെസിഎ) വെള്ളിയാഴ്‌ച മിശ്‌റഫ്‌ ഗാര്‍ഡനില്‍ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ആയിരത്തി ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മുഖ്യാതിഥി ആയിരുന്ന അഹമദി പാരിഷ്‌ വികാരി ഫാ. ജോസ്‌ നിരപ്പില്‍ കെ.കെ.സി.എ എന്ന്‌ ആലേഖനം ചെയ്‌ത ബലൂണുകള്‍ പറത്തി പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

കെകെസിഎ ജനറല്‍ സെക്രട്ടറി ജോയ്‌ പുളിക്കോലില്‍ സ്വാഗതം പറഞ്ഞു. റെജി കുന്നശേരില്‍ അധ്യക്ഷ പ്രസംഗം നടത്തി. എം.പി. ജോസഫ്‌ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ വിവിധ വിനോദപരിപാടികളും കായിക പരിപാടികളും അരങ്ങേറി. സെന്റ്‌ തെരേസാസ്‌ കൂടാരയോഗം സാല്‍മിയ ഓവറോള്‍ ട്രോഫി നേടി. സെന്റ്‌ തോമസ്‌ കൂടരയോഗം അബാസിയ രണ്‌ടാം സ്ഥാനം കരസ്ഥമാക്കി.
കുവൈറ്റ്‌ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വിനോദയാത്ര സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക