Image

ഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നു

Published on 22 October, 2018
ഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നു
കേരളത്തിലെ മഹാപ്രളയ ദുരന്തത്തിന്റെ ബാക്കി പത്രമായി അവശേഷിക്കപ്പെട്ട ഒരു വലിയ സത്യത്തിന്റെ നേര്‍കാഴ്ച്ചയാണിത്. ആരും കാണാതെ പോയ സത്യം ഇ-മലയാളിയെ തേടി വന്നു.പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ ഇ-മലയാളി ന്യുസ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തിലിനു അയച്ച ഈ-മെയിലില്‍ നിന്നു തുടങ്ങാം

കേരളീയരുടെ ജീവനോ സ്വത്തിനോ ഒരു വിലയും കല്പ്പിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിയിലേറെ വെള്ളം ഉയരാന്‍ തമിഴ്നാട് അനുവദിച്ചതും ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു കണ്ടപ്പോള്‍ ഷട്ടറുകളെല്ലാം ഒറ്റയടിക്കു തുറന്നതും അതു വരുത്തിയ ദുരന്തവും സംബന്ധിച്ച് ഇ-മലയാളി പല വാര്‍ത്തകളും കൊടുത്തിരുന്നു (സ്പെഷല്‍ സെക്ഷന്‍ കാണുക)

അതു കണ്ട ബിജിമോള്‍ ഷട്ടര്‍ തുറന്നപ്പോള്‍ ഒഴുകിപ്പോയ വീടുകളെപറ്റി ഈ-മെയിലില്‍ അറിയിച്ചു. 450-ല്‍ പരം വീടുകളാണു ഡാമിന്റെ താഴെയായി ഉണ്ടായിരുന്നത്. ഡാം തുറന്നാല്‍ ജീവന്‍ പോലും അപകടത്തിലാവുമെന്നു പറഞ്ഞിട്ടും അവര്‍ ഒഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ എം.എല്‍.എയും കലക്ടറുമൊക്കെ ഇടപെട്ടു നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുകയായിരുന്നു.

അതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. പക്ഷെ വീടുകള്‍ പാടെ ഒഴുകിപ്പോയി.

തീര്‍ത്തും സാധുക്കളായ അവര്‍ക്ക് വീട് വയ്ക്കാന്‍ സഹായം ചെയ്യാമോ എന്നായിരുന്നു എം.എല്‍.എയുടെ സന്ദേശത്തിന്റെ കാതല്‍.

പഴയ സ്ഥലത്തു വീട് വയ്ക്കാന്‍ പറ്റില്ല. സുരക്ഷിതമായ രണ്ടേക്കര്‍ സ്ഥലം വേറെ സൗജന്യമായി ലഭിച്ചിട്ടുണ്ട്. അവിടെ 50 വീട് പണിയാം. ഒന്നിനു ആറര ലക്ഷം രൂപ വരും. പതിനായിരം ഡോളറില്‍ താഴെയെ വരൂ.

ഇ-മലയാളിക്കാണെകില്‍ പണംപിരിച്ചു പരിചയമില്ല . കേരളത്തില്‍ മഹാദുരന്തം വന്‍ വിപത്തുകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അമേരിക്കന്‍ മലയാളികളെക്കൊണ്ടും സംഘടനകളെക്കൊണ്ടും സഹായമെത്തിക്കാന്‍ ഒരുപാടു ശ്രമിച്ചിട്ടുണ്ട് ഞങ്ങള്‍. അതിനായി സംഘടനകളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചിട്ടുണ്ട്.

ഞങ്ങളുടെ ലേഖനങ്ങള്‍ പലര്‍ക്കും പ്രചോദനമായി. ഏതാണ്ട് 40 ല്‍ പരം സംഘടനകള്‍ ഓണാഘോഷം റദ്ദാക്കി  അതിനു ചെലവാക്കേണ്ടിയിരുന്ന തുകയും അതിലേറെയും കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ കാരണം ഇ-മലയാളിയില്‍ വന്ന ലേഖനമാണെന്നു പലരും നേരിട്ട് വിളിച്ചും പ്രതികരണത്തിലൂടെയും അറിയിച്ചിരുന്നു.

അങ്ങനെയിരിക്കെ ഈ അഭ്യര്‍ഥന തള്ളിക്കളയാന്‍ കഴിഞ്ഞില്ല. ആരോരുമില്ലാത്തവരുടെ ശബ്ദം കേള്‍ക്കാതെ പോകുന്നത് ശരിയാണോ?

ചിക്കാഗോയില്‍ അരുണ്‍ നെല്ലാമറ്റവും അജോമോനും നടത്തിയ മാത്രുകയില്‍ ഒരു ശ്രമം നടത്തിയാലെന്തെന്നു ആലോചിച്ചതാണ്. പക്ഷെ പണം പിരിച്ചാല്‍ അതിനു ടാക്സ് കൊടുക്കേണ്ടി വരും.

അതുകൊണ്ടാണ് ടാക്സ് ഇളവുള്ള കേന്ദ്ര സംഘടനയായ ഫൊക്കാനയെ സമീപിച്ചത്. ഫൊക്കാന നേത്രുത്വം ഈ നിര്‍ദേശം സസന്തോഷം അംഗീകരിച്ചു.

ഫോമാ ഇതിനകം തന്നെ നോയല്‍ മാത്യു നല്‍കുന്ന സ്ഥലത്ത് ഫോമാ വില്ലേജ് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.

സമാഹരിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു നല്‍കുക. പീരുമേട് പ്രോജക്ടിനു നല്കണമെന്നു മാര്‍ക്ക് ചെയ്യും. അപ്പോള്‍ തുക അവര്‍ക്കു തന്നെ നല്‍കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. അങ്ങനെ ചെയ്താല്‍ തുക കിട്ടാന്‍ ഒരു പ്രയാസവും വരില്ലെന്നു എം.എല്‍.എയും ഉറപ്പു പറഞ്ഞു.

അതിനാല്‍ നമുക്ക് ഒരു ശ്രമം നടത്താം. വടക്ക് മലബാറില്‍ ഫോമാ നഗര്‍; കിഴക്ക് പീരുമേടില്‍ ഫൊക്കാന നഗര്‍.

ഇതു രണ്ടും സഫലമായി അമേരിക്കന്‍ മലയാളിയുടെ അഭിമാനമാകട്ടെ. പദ്ധതികള്‍ വിജയിച്ചാല്‍ മതി. ഇ-മലയാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും അത്.

ഇ-മലയാളി ടീം 

സഹായമെത്തിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:  https://www.gofundme.com/fokana-kerala-flood-relief-fund



ഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നുഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നുഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നുഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നുഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നുഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നു
Join WhatsApp News
Thomas paul 2018-10-23 21:31:46
Great venture. Good for FOKANA that they have a very reliable media partner. I support this noble cause.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക