Image

ഫരീദബാദില്‍ മലയാളികളായ 4 സഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍

Published on 20 October, 2018
ഫരീദബാദില്‍ മലയാളികളായ 4 സഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍

ഫരീദാബാദ്: ഡല്‍ഹി ഫരീദബാദില്‍ മലയാളികളായ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രദീപ് (37) സഹോദരിമാരായ മീന മാത്യു(52), നീന(51), ജയ(49) എന്നിവരെയാണ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലു പേരും അവിവാഹിതരാണ്.

ഇവര്‍ കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്. 
Join WhatsApp News
christian 2018-10-20 12:05:08
ബെസ്ററ്. 
പള്ളി , അച്ഛൻ, ബിഷപ്  ഒക്കെ എവിടെ പോയി? അതോ  വിശ്വാസത്തിൽ സഹായമൊന്നും വേണ്ടേ? ബിഷപ്പും വൈദികനുമൊക്കെ സംഗത്തിനും ബലാൽസംഗത്തിനുമൊക്കെ നടക്കുമ്പോൾ വിശ്വാസികളുടെ കാര്യം ആർക്ക് വേണം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക