Image

ജയ്‌പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: ബിജെപി എംഎല്‍എ അറസ്റ്റില്‍

Published on 05 April, 2012
ജയ്‌പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: ബിജെപി എംഎല്‍എ അറസ്റ്റില്‍
ജയ്‌പൂര്‍: ജയ്‌പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എ രാജേന്ദര്‍സിംഗ്‌ റാത്തോറിനെ സിബിഐ അറസ്റ്റ്‌ ചെയ്‌തു. ദാരാ സിംഗിനെ 2006 ല്‍ വധിച്ച കേസിലാണ്‌ അറസ്റ്റ്‌.

മദ്യമാഫിയ തലവനായിരുന്ന ധാരാസിംഗിനെ 2006 ഒക്‌ടോബറില്‍ ജയ്‌പൂരില്‍ രാജസ്ഥാന്‍ പോലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ്‌ ഗ്രൂപ്പ്‌ ഏറ്റുമുട്ടലിലടെ വധിച്ചെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. നിരവധി കൊലപാതകക്കേസുകളിലും കള്ളക്കടത്ത്‌ കേസിലും പ്രതിയായ ദാരാ സിംഗ്‌ രാജസ്ഥാനിലും ഹരിയാനയിലും മദ്യവ്യവസായവും നടത്തിയിരുന്നു. ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള മദ്യമാഫിയ സംഘവും എതിര്‍ചേരിയുമായുണ്‌ടായിരുന്ന വിദ്വേഷമാണ്‌ കൊലപാതകത്തിലെത്തിച്ചതെന്നും ദാരാസിംഗിന്റെ എതിര്‍ചേരിയുമായി അന്നത്തെ മന്ത്രിയായിരുന്ന രാജേന്ദര്‍ സിംഗ്‌ റാത്തോറിന്‌ അടുത്ത ബന്ധമുണ്‌ടായിരുന്നതായും സിബിഐ കേസില്‍ സമര്‍പ്പിച്ച വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക