Image

റിയാദ്‌ തീപിടുത്തം: 6 മലയാളികള്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു

Published on 02 July, 2011
റിയാദ്‌ തീപിടുത്തം: 6 മലയാളികള്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു
റിയാദ്‌: ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടിത്തത്തില്‍ ആറു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര വെങ്ങാനൂര്‍ അബ്‌ദുല്‍ റഹീം, മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ കുരുളായി, അഹമ്മദ്‌ കബീര്‍, കൊടുങ്ങല്ലൂര്‍ അഴീക്കോട്‌ മുനയ്‌ക്കല്‍ ബീച്ചില്‍ അജിത്‌, മാവേലിക്കര കല്ലുമല ചെണ്ടുലാത്ത്‌ ഷാജി എന്ന തോമസ്‌ മാത്യു, മംഗലാപുരം കുന്ദാപുരം കോട്ട സ്വദേശി മുഹമ്മദ്‌ എന്നിവരാണ്‌ മരിച്ച മലയാളികള്‍. നേപ്പാള്‍ സ്വദേശി രാജേഷ്‌ ആണു മരിച്ച മറ്റൊരാള്‍. ഇവര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാം നിലയിലെ താത്‌കാലിക താമസ സ്‌ഥലത്ത്‌ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ദുരന്തം. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലമാണ്‌ അപകടമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ പരിക്കേറ്റ ബാലുശേരി സ്വദേശി മുഹമ്മദാലിയുടെ നിലഗിരുതരമായി തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക