Image

സൈനിക നീക്കം നടന്നതായ വാര്‍ത്ത അസംബന്ധം: വി.കെ സിങ്‌

Published on 05 April, 2012
സൈനിക നീക്കം നടന്നതായ  വാര്‍ത്ത അസംബന്ധം: വി.കെ സിങ്‌
കാഠ്മണ്ഡു: ഡല്‍ഹിയില്‍ അപ്രതീക്ഷിത സൈനിക നീക്കം നടന്നതായ വാര്‍ത്ത തീര്‍ത്തും അസംബന്ധമാണെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്. നേപ്പാളില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

ഇന്നലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സൈന്യവും വാര്‍ത്ത നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക മേധാവിയും നേരിട്ട് വാര്‍ത്ത അസംബന്ധമാണെന്ന് പ്രസ്താവിച്ചിരിക്കുന്നത്.

ജനുവരി 16 നും 17 നും സര്‍ക്കാര്‍ അറിയാതെ ഡല്‍ഹിയിലേക്ക് സേനാനീക്കം നടന്നതായി ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് വാര്‍ത്തയെന്നാണ് പത്രം അവകാശപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക