Image

ജര്‍മനിയില്‍ വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു

ജോര്‍ജ് ജോണ്‍ Published on 05 April, 2012
ജര്‍മനിയില്‍ വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു
ബെര്‍ലിന്‍: ജര്‍മനിയിലെ വിദേശികളുടെ എണ്ണം 2011 ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ വെളിപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷത്തിനിടക്ക് വന്നിരിക്കുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണിത്.

2011 വര്‍ഷം 177.300 വിദേശികളാണ് ജര്‍മനിയില്‍ കുടിയേറിയത്. ഇതോടെ ജര്‍മനിയിലെ വിദേശ പൗരന്മാരുടെ എണ്ണം 6.93 മില്യണ്‍ ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ കുടിയേറ്റം 2.6 ശതമാനം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. കിഴക്കന്‍ യൂറോപ്പിലെ റുമേനിയയില്‍ നിന്ന് 51000 പേരും, പോളണ്ടില്‍ നിന്ന് 50000, ഉണ്‍ഗാണില്‍ നിന്ന് 14000 പേരുമാണ് 2011 ല്‍ ജര്‍മനിയിലേക്ക് കുടിയേറിയത്. ടര്‍ക്കിയില്‍ നിന്നുമുള്ളവരുടെ എണ്ണത്തില്‍ 2011 ല്‍ 22000 പേരുടെ കുറവ് ഉണ്ടായതായും സ്റ്റാറ്റിക്‌സ് ബ്യൂറോ കണ്ടെത്തി.

ജര്‍മനിയിലെ മൊത്തം ജനസംഖ്യ 82 മില്യന്‍ ആണ്. ഇതില്‍ 74 ശതമാനം പേര്‍ നഗരങ്ങളില്‍ താമസിക്കുന്നു, 21 ശതമാനം ആളുകള്‍ 65 വയസിന് മുകളില്‍ ഉള്ളവരാണ്. ജര്‍മനിയിലെ ശരാശരി ആയുസ് 44.9 ശതമാനമാണ്.
ജര്‍മനിയില്‍ വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക