Image

പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Published on 18 October, 2018
 പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു


വത്തിക്കാന്‍ സിറ്റി: ആലപ്പുഴ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പ്രത്യേക വിഐപി ലോഞ്ചില്‍ എത്തിയാണ് പാപ്പായെ അദ്ദേഹം നേരില്‍ കണ്ടത്.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര സാഘോത്തോടൊപ്പം എത്തിയതായിരുന്നെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം മാര്‍പാപ്പയെ കാണാനും, അതേസമയം ഇറ്റലിയിലെ കോണ്‍ഗ്രസ് അനുഭാവികളോട് ആശയവിനിമയം നടത്താനും സമയം കണ്ടെത്തി.

കേന്ദ്ര സര്‍ക്കാര്‍ പ്രനിധികള്‍ ഇറ്റലിയിലേയ്ക്ക് നടത്തുന്ന ഇന്ത്യന്‍ ഗുഡ് വില്‍ ഡെലിഗേഷന്‍ ടീമിന്റെ ഭാഗമായി റോമില്‍ എത്തിയതായിരുന്നു അദ്ദേഹം. സംഘത്തോടൊപ്പം ഇന്ത്യയുടെ ജലവിഭവ ശേഷി മന്ത്രിയടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഗുഡ് വില്‍ ഡെലിഗേഷന്‍ മീറ്റില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക