Image

ഇറ്റാലിയന്‍ വൈദിക സംഘം കൊല്ലത്തെത്തി

Published on 05 April, 2012
ഇറ്റാലിയന്‍ വൈദിക സംഘം കൊല്ലത്തെത്തി
കൊല്ലം: കടലിലെ വെടിവെയ്പുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിന് ഇറ്റലിയില്‍നിന്ന് വൈദിക സംഘമെത്തി.

കൊല്ലം, തിരുവനന്തപുരം ലത്തീന്‍ രൂപതകളിലെ വൈദികരുമായി സംഘം ചര്‍ച്ച നടത്തി. നാവികരെ മോചിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ കേരളത്തിലെത്തിയതെന്നാണ് സൂചന.


വെടിവെയ്പില്‍ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളെ ഇവര്‍ സന്ദര്‍ശിച്ചു. ഇറ്റാലിയന്‍ വൈദികര്‍ മറ്റ് കാര്യങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും പ്രാര്‍ത്ഥനമാത്രമാണ് നടത്തിയതെന്നും മരിച്ച തൊഴിലാളികളുടെ വീട്ടുകാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക