Image

കെ. മുരളീധരന്‍ എംഎല്‍എ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Published on 17 October, 2018
കെ. മുരളീധരന്‍ എംഎല്‍എ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: വട്ടിയൂര്‍ക്കാവ് എംഎല്‍എയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരക കമ്മറ്റി ചെയര്‍ മാനുമായ കെ. മുരളീധരന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച രാവിലത്തെ ജനറല്‍ ഓഡിയന്‍സിനുശേഷം വിഐപി കൂടിക്കാഴ്ചയിലാണ് മുരളീധരന്‍ പാപ്പായുമായി സന്ദര്‍ശിക്കാന്‍ സൗകര്യം ലഭിച്ചത്. സൗഹൃദ കൂടിക്കാഴ്ചയില്‍ മുരളീധരന്‍ പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ചു. ഒഐസിസി ഇറ്റലിയുടെ രണ്ടാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക