Image

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള 'രക്ഷാ' ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി

Published on 17 October, 2018
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള 'രക്ഷാ' ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി

ഫ്രാങ്ക്ഫര്‍ട്ട്: മഹാപ്രളയത്തിന്റെ ബാക്കിപത്രമായി മാറിയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ജര്‍മന്‍ മലയാളി സംഘടകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സ്വരൂപിച്ച കേരള 'രക്ഷാ' ഫണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കി. 

ഫ്രാങ്ക്ഫര്‍ട്ടിലും പ്രാന്തപ്രദേശങ്ങളിലും താമസിയ്ക്കുന്ന സുമനസുകളും ഫേസ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളും നല്‍കിയ നിര്‍ലോഭമായ സഹകരണത്തില്‍ പിരിച്ച തുക കൂടാതെ ആഘോഷങ്ങളില്ലാതെ സമാജം സംഘടിപ്പിച്ച പരിപാടിയിലൂടെയും ശേഖരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കഴിഞ്ഞ ദിവസം അയച്ചു കൊടുത്തതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.

പ്രളയദുരന്തത്തിന് കൈത്താങ്ങായി സംഘടിപ്പിച്ച കേരള രക്ഷാ ധനസമാഹരണ സംരഭത്തിലേക്ക് സംഭാവന നല്‍കിയ ഉദാരമതികള്‍ക്കും ആത്മാര്‍ത്ഥതയോടെ സഹകരിച്ചു വന്‍വിജയകരമാക്കിയ സമാജം അംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും സമാജം ഭാരവാഹികള്‍ ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിച്ചതായി അറിയിച്ചു.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക