ഗ്‌ലോബല്‍ ഫാമിലി സംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
OCEANIA
17-Oct-2018
OCEANIA
17-Oct-2018

മെല്‍ബണ്‍: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്ലോബല്‍ ഫാമിലി സംഗമം മുന്‍മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മോന്‍സ് ജോസഫ് ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓഷ്യാന കമ്മിറ്റിയുടെ പ്രസിഡന്റ് വര്‍ഗീസ് പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയുടെ കമ്മിറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മെല്‍ബണില്‍ വച്ചു നടത്താന്‍ പോകുന്ന ഗ്ലോബല്‍ മീറ്റ് 2019 ന്റെ കരട് രേഖ സ്റ്റീഫന്‍ ഓക്കാട്ട് അവതരിപ്പിച്ചു.
മെല്‍ബണിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികളായ ജോഷ്വാ മാത്യു, അനില്‍ പുല്ലക്കാട്ട്, തന്പി ചെമ്മനം, അജി ചാണ്ടി, ഡേവിസ് പാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ് സ്വാഗതവും സെക്രട്ടറി അലക്‌സ് കുന്നത്ത് നന്ദിയും പറഞ്ഞു. സ്‌നേഹവിരുന്നോടെ ഗ്ലോബല്‍ ഫാമിലി സംഗമത്തിനു സമാപനമായി.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments